8 Jan 2024 6:20 PM IST
Summary
- ജനുവരി 19,ന് പൂര്‍ണ്ണമായും പണമടച്ചുള്ള ഇക്വിറ്റി ഷെയറുകളാണ് പരിഗണിക്കുക
- എല്ലാ 10 രൂപയ്ക്കും 1 രൂപ വീതമുള്ള 33 പൂര്‍ണ്ണമായി പണമടച്ച ഇക്വിറ്റി ഷെയറുകള്‍
- ആഗോള സാന്നിധ്യമുള്ള ഇന്ത്യയിലെ ഏറ്റവും മികച്ച സ്റ്റീല്‍ കമ്പനികളില്‍ ഒന്നാണ് ടാറ്റ സ്റ്റീല്‍.
ഡൽഹി: ലയനശേഷം ഓഹരികള്‍ അനുവദിക്കുന്നതിനായി ടിസിഐഎല്‍ ഓഹരി ഉടമകളെ നിര്‍ണ്ണയിക്കുന്നതിനുള്ള റെക്കോര്‍ഡ് തീയതി ജനുവരി 19 ആയി നിശ്ചയിച്ച് ടാറ്റ സ്റ്റീല്‍. ടിന്‍പ്ലേറ്റ് കമ്പനി ഓഫ് ഇന്ത്യ ലിമിറ്റഡ് (TCIL) ഉള്‍പ്പെടെയുള്ള നിരവധി അനുബന്ധ കമ്പനികളെ ലയിപ്പിക്കാനുള്ള ശ്രമത്തിലാണ് ടാറ്റ സ്റ്റീല്‍.
ഓഹരിയുടമകൾ കൈവശം വച്ചിരിക്കുന്ന 10 രൂപ വീതമുള്ള 10 പൂർണ്ണമായി പെയ്ഡ്-അപ്പ് ഷെയറുകൾക്ക് 1 രൂപ വീതമുള്ള 33 പൂർണ്ണമായി പണമടച്ച ഇക്വിറ്റി ഓഹരികൾ എന്ന അനുപാതത്തിൽ രജിസ്റ്ററില്‍ പേരുള്ള ഷെയര്‍ഹോള്‍ഡര്‍മാര്‍ക്ക് കമ്പനി ഷെയറുകള്‍ നല്‍കും, തിങ്കളാഴ്ച ഒരു ബിഎസ്ഇ ഫയലിംഗിൽ ടാറ്റ സ്റ്റീൽ പറഞ്ഞു.
റെക്കോര്‍ഡ് തീയതിയില്‍, പൂര്‍ണ്ണമായും പണമടച്ചുള്ള ഇക്വിറ്റി ഷെയറുകളാണ് പരിഗണിക്കുക.
ആഗോള സാന്നിധ്യമുള്ള ഇന്ത്യയിലെ ഏറ്റവും മികച്ച മൂന്ന് സ്റ്റീല്‍ ഉല്‍പ്പാദക കമ്പനികളില്‍ ഒന്നാണ് ടാറ്റ സ്റ്റീല്‍.
ജനുവരി 5 ന്, ടാറ്റ സ്റ്റീൽ 2024 സാമ്പത്തിക വർഷത്തിലെ മൂന്നാം ത്രൈമാസ ഫലങ്ങൾ പ്രഖ്യാപിച്ചു. ഇക്കാലയളവിൽ കമ്പനി ക്രൂഡ് സ്റ്റീൽ ഉൽപ്പാദനത്തിൽ 6 ശതമാനം ഉയർന്ന 5.32 ദശലക്ഷം തന്നിലെത്തി.
ടാറ്റ സ്റ്റീലിന്റെ ഓഹരികൾ തിങ്കളാഴ്ച 1.01 ശതമാനം ഇടിഞ്ഞു, വെള്ളിയാഴ്ച ക്ലോസ് ചെയ്ത 133.65 രൂപയിൽ നിന്നും ഒരു ഷെയറിന് 132.30 രൂപ എന്ന നിലയിലാണ് ക്ലോസ് ചെയ്തത്..