16 Feb 2023 5:19 PM IST
Telecom
നിങ്ങള്‍ കഴിഞ്ഞ വര്‍ഷം എത്ര 'ജിബി' നെറ്റ് ഉപയോഗിച്ചു? കൗതുകമുണര്‍ത്തുന്ന കണക്കുമായി നോക്കിയ
MyFin Desk
Summary
- നോക്കിയയുടെ വാര്‍ഷിക ബ്രോഡ്ബാന്‍ഡ് ഇന്‍ഡക്‌സ് റിപ്പോര്‍ട്ടാണ് കൗതുകമുണര്‍ത്തുന്ന കണക്കുകള്‍ പുറത്ത് വിട്ടത്.
മുംബൈ: 2022ല്‍ ഇന്ത്യയിലുള്ള മൊബൈല്‍ ഫോണ്‍ ഉപഭോക്താവ് പ്രതിമാസം ശരാശരി ഉപയോഗിച്ചത് 19.5 ജിബി ഡാറ്റയാണെന്ന റിപ്പോര്‍ട്ടുമായി നോക്കിയയുടെ വാര്‍ഷിക ബ്രോഡ്ബാന്‍ഡ് ഇന്‍ഡക്‌സ് റിപ്പോര്‍ട്ട്. രാജ്യത്തെ മൊബൈല്‍ ഡാറ്റാ ട്രാഫിക്കില്‍ കഴിഞ്ഞ അഞ്ച് വര്‍ഷക്കാലംകൊണ്ട് ഇന്ത്യയിലെ മൊബൈല്‍ ഡാറ്റാ ട്രാഫിക്ക് പ്രതിമാസം 14 എക്സാബൈറ്റിലധികമായെന്നും 3.2 ഇരട്ടി വര്‍ധനവാണുണ്ടായതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
2018ല്‍ ഇത് 4.5 എക്‌സാബൈറ്റായിരുന്നു. അടുത്തവര്‍ഷം രാജ്യത്തെ ഡാറ്റാ ഉപയോഗം നിലവിലുള്ളതിലും ഇരട്ടിയാകുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ ഫോണ്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ ഇപ്പോള്‍ 4ജി, 5ജി എന്നിവ മാത്രമാണ് ഉപയോഗിക്കുന്നത്.