6 March 2023 5:59 PM IST
കൊച്ചി: വോഡഫോണ്‍ ഐഡിയ അഥവാ വി (Vi) ഒരു വര്‍ഷത്തെ സണ്‍ നെക്സ്റ്റ് പ്രീമിയം എച്ച്ഡി സബ്സ്ക്രിപ്ഷനോടുകൂടിയ 401 രൂപയുടെ പുതിയ പോസ്റ്റ്പെയ്ഡ് പ്ലാന്‍ അവതരിപ്പിച്ചു. ഈ പങ്കാളിത്തം വഴി വി ഉപഭോക്താക്കള്‍ക്ക് ഒരു വര്‍ഷത്തേക്ക് അധിക ചെലവില്ലാതെ സണ്‍ നെക്സ്റ്റിന്‍റെ പ്രീമിയം എച്ച്ഡി സബ്സ്ക്രിപ്ഷന്‍ ഇരട്ട സ്ക്രീനില്‍ (മൊബൈലും ടിവിയും) ഉപയോഗിക്കാം.
പുതിയ 401 രൂപയുടെ പോസ്റ്റ് പെയ്ഡ് പ്ലാനുമായി വി ഉപഭോക്താക്കള്‍ക്ക് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെ പ്രിയപ്പെട്ട സിനിമകളും ടിവി ഷോകളും മ്യൂസിക് വീഡിയോകളും ഏതു സമയത്തും എവിടെ നിന്നും തങ്ങളുടെ മൊബൈല്‍ ഫോണിലോ ടിവി സെറ്റിലോ കാണാം.
സണ്‍ നെക്സ്റ്റുമായുള്ള സഹകരണം തങ്ങളുടെ ഉള്ളടക്കത്തെ കൂടുതല്‍ ശക്തമാക്കുക മാത്രമല്ല പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്ക് സിനിമകളുടേയും ടിവി ഷോകളുടേയും മ്യൂസിക് വീഡിയോകളുടേയും ഏറ്റവും വിപുലമായ ശേഖരം അവര്‍ക്ക് ഇഷ്ടപ്പെട്ട ഭാഷയില്‍ ലഭ്യമാക്കുകയാണ്.
മികച്ച ഉള്ളടക്കത്തിനായുള്ള ഉയര്‍ന്നു കൊണ്ടിരിക്കുന്ന ആവശ്യം ഈ മേഖലയിലെ ഏറ്റവും മികച്ചവരുമായുള്ള പങ്കാളിത്തത്തോടെ തങ്ങള്‍ നിറവേറ്റുമെന്നും വോഡഫോണ്‍ ഐഡിയ ചീഫ് മാര്‍ക്കറ്റിങ് ഓഫിസര്‍ അവനീഷ് ഖോസ്ല പറഞ്ഞു.