6 Feb 2022 5:57 PM IST
Summary
സര്‍ക്കാരിന് നല്‍കാനുള്ള സ്‌പെക്ട്രം ചാർജിന്റെ പലിശ ഓഹരിയാക്കി മാറ്റാന്‍ ടെലികോം കമ്പനികള്‍ സമര്‍പ്പിച്ച നിര്‍ദേശം പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്ന് ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയില്‍ വ്യക്തമാക്കി. സ്വകാര്യ ടെലികോം സ്ഥാപനമായ വോഡഫോണിന്റെ ഓഹരി, സര്‍ക്കാര്‍ വാങ്ങിയോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. പണത്തിന്റെ പലിശയാണോ അല്ലെങ്കില്‍ ഓഹരികളാണോ നല്‍കേണ്ടതെന്ന് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ടെലികോം കമ്പനികള്‍ക്ക് സര്‍ക്കാര്‍ നല്‍കിയിരുന്നു. ഗവണ്‍മെന്റിന് ലഭിക്കാനുള്ള വരുമാനം നഷ്ടപ്പെടാതിരിക്കാനാണ് ഇങ്ങനെ പറഞ്ഞതെന്ന് മന്ത്രി പറഞ്ഞു. മൂന്നു കമ്പനികൾ സർക്കാരിന് അപേക്ഷകൾ നൽകിയിട്ടുണ്ട്, മന്ത്രി […]
സര്‍ക്കാരിന് നല്‍കാനുള്ള സ്‌പെക്ട്രം ചാർജിന്റെ പലിശ ഓഹരിയാക്കി മാറ്റാന്‍ ടെലികോം കമ്പനികള്‍ സമര്‍പ്പിച്ച നിര്‍ദേശം പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്ന് ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയില്‍ വ്യക്തമാക്കി.
സ്വകാര്യ ടെലികോം സ്ഥാപനമായ വോഡഫോണിന്റെ ഓഹരി, സര്‍ക്കാര്‍ വാങ്ങിയോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
പണത്തിന്റെ പലിശയാണോ അല്ലെങ്കില്‍ ഓഹരികളാണോ നല്‍കേണ്ടതെന്ന് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ടെലികോം കമ്പനികള്‍ക്ക് സര്‍ക്കാര്‍ നല്‍കിയിരുന്നു. ഗവണ്‍മെന്റിന് ലഭിക്കാനുള്ള വരുമാനം നഷ്ടപ്പെടാതിരിക്കാനാണ് ഇങ്ങനെ പറഞ്ഞതെന്ന് മന്ത്രി പറഞ്ഞു.
മൂന്നു കമ്പനികൾ സർക്കാരിന് അപേക്ഷകൾ നൽകിയിട്ടുണ്ട്, മന്ത്രി പറഞ്ഞു. അത് പരിശോധിച്ചുകൊണ്ടിരിക്കയാണ്.
ടെലികോം മേഖല വര്‍ഷങ്ങളായി നിരവധി വെല്ലുവിളികളിലൂടെയാണ് കടന്നുപോകുന്നത്. അതിനാലാണ് കമ്പനികള്‍ക്ക് ഇത്തരത്തിലുള്ള ഒരു അവസരം സര്‍ക്കാര്‍ നല്‍കിയത്. ടെലികോം രംഗത്ത് വളര്‍ച്ചയുണ്ടായിട്ടും പല കമ്പനികളുടെയും ബാലന്‍സ് ഷീറ്റ് ഇന്നും മികച്ചതല്ലെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച ടെലികോം നവീകരണ പാക്കേജിന് കീഴില്‍, വോഡഫോണ്‍ ഐഡിയ ലിമിറ്റഡ് (വിഐല്‍), ടാറ്റ ടെലിസര്‍വീസസ് ലിമിറ്റഡ് (ടിടിഎസ്എല്‍) ടാറ്റ ടെലിസര്‍വീസസ് (മഹാരാഷ്ട്ര) ലിമിറ്റഡ് (ടിടിഎംഎല്‍) എന്നിങ്ങനെ കടക്കെണിയിലായ മൂന്ന് ടെലികോം കമ്പനികള്‍ തങ്ങള്‍ സര്‍ക്കാരിന് നല്‍കേണ്ട പലിശ ബാധ്യതകള്‍ ഇക്വിറ്റിയിലേക്ക് മാറ്റാന്‍ അപേക്ഷിച്ചിട്ടുണ്ട്.
ഈ കമ്പനികളുടെ ബാധ്യതകള്‍ ഇക്വിറ്റിയിലേക്ക് മാറ്റുന്നതോടെ സര്‍ക്കാരിന് വോഡഫോണ്‍ ഐഡിയ ലിമിറ്റഡിന്റെ 35.8 ശതമാനം ഓഹരിയും ടിടിഎസ്എല്‍, ടിടിഎംഎല്‍ എന്നിവയില്‍ ഓരോന്നിനും ഏകദേശം 9.5 ഉം ഓഹരി പങ്കാളിത്തമുണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
കുടിശ്ശിക ഇക്വിറ്റിയിലേക്ക് മാറ്റുന്നതിന്റെ വിശദാംശങ്ങള്‍ ധനമന്ത്രാലയത്തില്‍ നിന്നാണ് വരേണ്ടത്. ഡിപ്പാര്‍ട്ട്‌മെന്റ് ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്‌മെന്റ് (DIPAM) വിശദാംശങ്ങളില്‍ പരിശോധിക്കുകയും തുടര്‍ന്ന് അത് ടെലികോം ഡിപ്പാര്‍ട്ട്മെന്റിന് അയയ്ക്കുകയും ചെയ്യും.
വിഐഎല്‍ ഏകദേശം 16,000 കോടി രൂപയും ടിടിഎസ്എല്‍ ഏകദേശം 4,139 കോടി രൂപയും ടിടിഎംഎല്‍ ഏകദേശം 850 കോടി രൂപയുമാണ് സര്‍ക്കാരിന് നല്‍കേണ്ട പലിശ ബാധ്യത. കുടിശ്ശിക ഇക്വിറ്റിയിലേക്ക് മാറ്റംവരുത്തിയാലും ടെലികോം കമ്പനികളുടെ കഴിഞ്ഞതും ഭാവിയിലെതുമായ കടങ്ങള്‍ അടയ്‌ക്കേണ്ട ബാധ്യത ടെലികോം കമ്പനികളില്‍ തന്നെ തുടരുമെന്നും സര്‍ക്കാര്‍ ഒരു നിക്ഷേപകനായി മാത്രം നിലനില്‍ക്കുമെന്നും ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തെ പറഞ്ഞിരുന്നു.
ഒരു ഷെയറിന് 10 രൂപ നിരക്കില്‍ സര്‍ക്കാരിന് പ്രിഫറന്‍ഷ്യല്‍ ഓഹരികള്‍ അനുവദിക്കാന്‍ വിഐഎല്‍ നിര്‍ദ്ദേശിച്ചു.2021 ഓഗസ്റ്റ് 14-ലെ ഓഹരി വിലയെ അടിസ്ഥാനമാക്കി അനലിസ്റ്റുകള്‍ വിശകലനം ചെയ്യുമ്പോള്‍ 58 ശതമാനം പ്രീമിയമാണിത്.bവരാനിരിക്കുന്ന സ്‌പെക്ട്രം ലേലത്തിന്റെ ബാധ്യത സര്‍ക്കാരിനായിരിക്കും എന്നാല്‍ റേഡിയോ തരംഗങ്ങള്‍ക്കുള്ള പേയ്മെന്റിന്റെ മുഴുവന്‍ ഉത്തരവാദിത്തവും കമ്പനികള്‍ക്ക് ഉണ്ടായിരിക്കുമെന്നും അതിന്റെ ഭാരം സര്‍ക്കാരിന് ഉണ്ടാകില്ലെന്നും ടെലികോം മന്ത്രി പറഞ്ഞു.
ടെലികോം നവീകരണ പാക്കേജിലൂടെ ടെലികോം കമ്പനികളുടെ മേലുള്ള ഭാരം കുറയ്ക്കുക, അവരെ സംരക്ഷിക്കുക, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, വ്യവസായത്തില്‍ ആരോഗ്യകരമായ മത്സരം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളാണുള്ളതെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാരിന് ഈ കമ്പനികളുടെ ഓഹരി ലഭിച്ചതിന് ശേഷവും മൂന്ന് കമ്പനികളും പൊതുമേഖലയാകില്ലെന്ന് ടെലികോം മന്ത്രാലയം മുമ്പ് വ്യക്തമാക്കിയിരുന്നു.