image

1 Feb 2022 11:47 AM IST

Banking

റെയ്മണ്ടിന്റെ അറ്റാദായത്തില്‍ വര്‍ധനവ്

MyFin Bureau

റെയ്മണ്ടിന്റെ അറ്റാദായത്തില്‍ വര്‍ധനവ്
X

Summary

2021 ഡിസംബര്‍ മൂന്നാം പാദത്തില്‍ റെയ്മണ്ട് ലിമിറ്റഡിന്റെ അറ്റാദായം 101.07 കോടി രൂപയായി വര്‍ധിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇതേ കാലയളവിൽ കമ്പനിയുടെ അറ്റാദായം 22.18 കോടി രൂപയായിരുന്നു. മുന്‍ വര്‍ഷത്തെ വരുമാനമായ 1,243.44 കോടി രൂപയെ അപേക്ഷിച്ച് 2021 ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ കമ്പനിയുടെ വരുമാനം 48.25 ശതമാനം ഉയര്‍ന്ന് 1,843.39 കോടി രൂപയായി. എന്നാൽ, കമ്പനിയുടെ മൊത്തം ചെലവ് കഴിഞ്ഞ വര്‍ഷത്തെ 1,274.38 കോടി രൂപയെ അപേക്ഷിച്ച് ഈ വര്‍ഷം ഡിസംബര്‍ പാദത്തില്‍ 32.22 ശതമാനം […]


2021 ഡിസംബര്‍ മൂന്നാം പാദത്തില്‍ റെയ്മണ്ട് ലിമിറ്റഡിന്റെ അറ്റാദായം 101.07 കോടി രൂപയായി വര്‍ധിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇതേ കാലയളവിൽ കമ്പനിയുടെ അറ്റാദായം 22.18 കോടി രൂപയായിരുന്നു.

മുന്‍ വര്‍ഷത്തെ വരുമാനമായ 1,243.44 കോടി രൂപയെ അപേക്ഷിച്ച് 2021 ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ കമ്പനിയുടെ വരുമാനം 48.25 ശതമാനം ഉയര്‍ന്ന് 1,843.39 കോടി രൂപയായി.

എന്നാൽ, കമ്പനിയുടെ മൊത്തം ചെലവ് കഴിഞ്ഞ വര്‍ഷത്തെ 1,274.38 കോടി രൂപയെ അപേക്ഷിച്ച് ഈ വര്‍ഷം ഡിസംബര്‍ പാദത്തില്‍ 32.22 ശതമാനം വര്‍ധിച്ച് 1,685.03 കോടി രൂപയായി്.

ടെക്‌സ്‌റ്റൈല്‍സില്‍ നിന്നുള്ള റെയ്മണ്ടിന്റെ വരുമാനം മുന്‍വര്‍ഷത്തെ 603.04 കോടി രൂപയില്‍ നിന്ന് 49.05 ശതമാനം ഉയര്‍ന്ന് 898.85 കോടി രൂപയായി. മെച്ചപ്പെട്ട വില്‍പ്പനയും പ്രവര്‍ത്തനക്ഷമതയുമാണ് ഈ വളര്‍ച്ചക്ക് പ്രധാന കാരണമായത്.