10 Nov 2022 3:23 PM IST
ആഡംബര കപ്പലും മൂന്നു നേരം ഭക്ഷണവും: കുറഞ്ഞ ബജറ്റില്‍ കെഎസ്ആര്‍ടിസി ഉല്ലാസയാത്ര
MyFin Bureau
KSRTC budget tourism trips in kerala
Summary
കൊച്ചിയിലെ ആഡംബര കപ്പല്‍ യാത്ര അടക്കം, മൂന്നാര്‍, വയനാട് യാത്രകളും കണ്ണൂരില്‍ നിന്ന് ആരംഭിക്കും
ആഡംബര കപ്പല്‍
കൊച്ചിയില്‍ ആഡംബര കപ്പല്‍ യാത്രയും ഭക്ഷണവും വാഗ്ദാനം ചെയ്യുന്ന യാത്രയ്ക്ക് ഒരാള്‍ക്ക് 3850 രൂപയാണ് ടിക്കറ്റ്. നവംബര്‍ 14, 16 തിയ്യതികളിലാണ് ഇപ്പോള്‍ ഈ ട്രിപ്പ് പ്ലാന്‍ ചെയ്തിരിക്കുന്നത്. കണ്ണൂരില്‍ നിന്ന് പുലര്‍ച്ചെ 5 മണിക്ക് പുറപ്പെട്ട് ഉച്ചയോടെ കൊച്ചിയില്‍ എത്തുകയും തുടര്‍ന്ന് ആഡംബര കപ്പലില്‍ അഞ്ചര മണിക്കൂര്‍ യാത്രയുമാണ് പാക്കേജില്‍ വരുന്നത്. പിറ്റേന്ന് പുലര്‍ച്ചെ 5 മണിക്ക് കണ്ണൂരില്‍ തിരിച്ചെത്തും.
റാണിപുരം, ബേക്കല്‍
കാസര്‍കോട് റാണിപുരം ഹില്‍ സ്റ്റേഷന്‍, ബേക്കല്‍ കോട്ട, ബേക്കല്‍ ബീച്ച്, നിത്യാനന്ദാശ്രമം- എല്ലാ ഞായറാഴ്ചകളിലും കണ്ണൂരില്‍ നിന്ന് രാവിലെ 6 മണിക്ക് പുറപ്പെടും. 920 രൂപയാണ് നിരക്ക്.
വയനാട്
എല്ലാ ഞായറാഴ്ചയും- പാക്കേജ് നിരക്ക് 1180 രൂപ.
മൂന്നാര്‍
രണ്ടു ദിവസത്തെ പാക്കേജ് 2050 രൂപ
മൂന്നു ദിവസത്തെ പാക്കേജ് 2800 രൂപ
എല്ലാ ശനിയാഴ്ചയുമാണ് മൂന്നാറിലേക്കുള്ള യാത്ര കണ്ണൂരില്‍ നിന്ന് പുറപ്പെടുക
വാഗമണ്‍- കുമരകം
11നാണ് കന്നി യാത്ര. എല്ലാ വെള്ളിയാഴ്ചകളിലുമാണ് ഈ യത്ര. 3900 രൂപയാണ് പാക്കേജ് നിരക്ക്.
വിശദമായ വിവരങ്ങള്‍ക്കും ബുക്കിംഗിനും: 8089463675, 85899995296