image

8 Oct 2025 8:53 AM IST

Travel & Tourism

ആഭ്യന്തര വിനോദസഞ്ചാരികള്‍ കേരളത്തിലേക്ക് ഒഴുകുന്നു

MyFin Desk

ആഭ്യന്തര വിനോദസഞ്ചാരികള്‍   കേരളത്തിലേക്ക് ഒഴുകുന്നു
X

Summary

ആഭ്യന്തര സഞ്ചാരികള്‍ മൂന്നുകോടി കവിയുമെന്ന് ടൂറിസം വകുപ്പ്


ഈ കലണ്ടര്‍ വര്‍ഷം ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണം 3 കോടി കവിയുമെന്ന് സംസ്ഥാനം പ്രതീക്ഷിക്കുന്നതായി ടൂറിസം വകുപ്പ്.

2024 ജൂലൈയില്‍ വയനാട്ടില്‍ ഉണ്ടായ മണ്ണിടിച്ചിലിനെയും മേഘസ്‌ഫോടനത്തെയും തുടര്‍ന്ന് ടൂറിസത്തില്‍ തകര്‍ച്ച നേരിട്ടതായി കേരള ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി കെ സൂരജ് പിടിഐയോട് പറഞ്ഞു.

ഇതുവരെ 2.22 കോടിയിലധികം ആഭ്യന്തര വിനോദസഞ്ചാരികളും 7 ലക്ഷത്തിലധികം വിദേശ വിനോദസഞ്ചാരികളും സംസ്ഥാനം സന്ദര്‍ശിച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

''ഈ വര്‍ഷം ഇതുവരെ അത്തരം ദൗര്‍ഭാഗ്യകരമായ സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. കേരളം ഇതിനകം തന്നെ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവിന് സാക്ഷ്യം വഹിക്കുന്നു. കായലുകള്‍, ബീച്ചുകള്‍, ഹില്‍ സ്റ്റേഷനുകള്‍ എന്നിവയ്ക്ക് പുറമേ പുതുതായി ചേര്‍ത്ത നിരവധി സ്ഥലങ്ങളും വിനോദ സഞ്ചാരികള്‍ തെരഞ്ഞെടുക്കുന്നു. ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണം ഇത്തവണ 3 കോടി കടക്കുമെന്നും കൂടുതല്‍ അന്താരാഷ്ട്ര വിനോദസഞ്ചാരികളെ ആകര്‍ഷിക്കുമെന്നുമാണ് പ്രതീക്ഷ', അദ്ദേഹം കൂട്ടിച്ചേര്‍

കൂടുതല്‍ വിനോദസഞ്ചാരികളെ സംസ്ഥാനത്തേക്ക് ആകര്‍ഷിക്കുന്നതിനായി സംസ്ഥാനം ആഘോഷങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്. അതില്‍ കൊച്ചി-മുസിരിസ് ബിനാലെ, ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍) എന്നിവ ഉള്‍പ്പെടുന്നു.

'രാജ്യമെമ്പാടുനിന്നും വിനോദസഞ്ചാരികളെ സംസ്ഥാനം ആകര്‍ഷിക്കുന്നുണ്ട്. എന്നാല്‍ മികച്ച പ്രവേശനക്ഷമത കാരണം ആന്ധ്രാപ്രദേശ്, കര്‍ണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടെ എണ്ണം കൂടുതലാണ്. അതുപോലെ, അന്താരാഷ്ട്ര വിനോദസഞ്ചാരികളില്‍ ജര്‍മ്മനി, യുകെ, യുഎസ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ എണ്ണവും കൂടുതലാണ്,' ആഭ്യന്തര, വിദേശ വിപണികളെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു.

പ്രകൃതി സൗന്ദര്യം, ഊര്‍ജ്ജസ്വലമായ സംസ്‌കാരം, സമ്പന്നമായ പൈതൃകം എന്നിവയാല്‍ സമ്പന്നമായ കേരളം, ഡെസ്റ്റിനേഷന്‍ വിവാഹങ്ങള്‍ക്ക് മാത്രമല്ല, മീറ്റിംഗുകള്‍, സമ്മേളനങ്ങള്‍, പ്രദര്‍ശനങ്ങള്‍ എന്നിവക്കും വേദിയാകുകയാണ്.