image

7 July 2025 5:21 PM IST

Travel & Tourism

ഐസിഎല്‍ ടൂര്‍സ് ആന്റ് ട്രാവല്‍സ് തൃശ്ശൂരില്‍

MyFin Desk

icl tours and travels in thrissur
X

ഐസിഎല്‍ ടൂര്‍സ് ആന്റ് ട്രാവല്‍സിന്റെ കേരളത്തിലെ ഹെഡ് ഓഫിസ് തൃശ്ശൂരില്‍ ഗ്രൂപ്പ് സി.എം.ഡി അഡ്വ കെ.ജി.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

Summary

അഞ്ച് ഓഫിസുകള്‍ കൂടി ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും


ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രാജ്യാന്തര ടൂര്‍ ഓപ്പറേറ്ററായ ഐസിഎല്‍ ടൂര്‍സ് ആന്റ് ട്രാവല്‍സ് തൃശ്ശൂരില്‍ പ്രവര്‍ത്തനം തൂടങ്ങി. ഐസിഎല്‍ ഗ്രൂപ്പ് എം.ഡിയും ചെയര്‍മാനുമായ അഡ്വ കെ.ജി.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ഐസിഎല്‍ ടൂര്‍സ് ആന്റ് ട്രാവല്‍സിന്റെ കേരളത്തിലെ ഹെഡ് ഓഫിസ് ആണ് തൃശ്ശൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. അഞ്ച് ഓഫിസുകള്‍ കൂടി ഉടനേ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് കെ.ജി.അനില്‍കുമാര്‍ പറഞ്ഞു. ഈ സാമ്പത്തിക വര്‍ഷത്തില്‍ തന്നെ കൊച്ചി ഉള്‍പ്പടെയുള്ള കേരളത്തിലെ പ്രധാന നഗരങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

2018 മുതല്‍ യു.എ.യില്‍ പ്രവര്‍ത്തിക്കുന്ന ഐസിഎല്‍ ടൂര്‍സ് ആന്റ് ട്രാവല്‍സിന് യുഎന്നിന്റെ വേള്‍സ് ടൂറിസം ഓര്‍ഗനൈസേഷനില്‍ അഫിലിയേഷനുണ്ട്.

യുഎയില്‍ ഡെസേര്‍ട്ട് സഫാരി ടൂറിസത്തിലും മറൈന്‍ ടൂറിസത്തിലും നിര്‍ണായക പങ്കാളിത്വം വഹിക്കുന്നതിനോടൊപ്പം, പാക്കേജ് ടൂറിസം, ടിക്കറ്റ് ബുക്കിങ്ങ്, വിസ സര്‍വ്വീസ് സേവനങ്ങളും ഐസിഎല്‍ നല്‍കുന്നുണ്ട്. ഇതിനായി വിസ സര്‍വീസ് കേന്ദ്രമായ അമര്‍ സെന്റര്‍ ഐസിഎല്ലിന്റെ കീഴില്‍ ദുബായില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

മലയാളികളുടെ സഞ്ചാര പ്രിയം കണക്കിലെടുത്ത് നിരവധി ജനപ്രിയ വിദേശ ടൂറിസം കേന്ദ്രങ്ങളിലേക്ക് അവധിക്കാല പാക്കേജുകള്‍ ട്രാവല്‍സ് ഒരുക്കിയിട്ടുണ്ടെന്ന് എം.ഡി ഉമ അനില്‍കുമാര്‍ പറഞ്ഞു.

തൃശ്ശൂര്‍ മേയര്‍ എം.കെ.വര്‍ഗീസ്, കെ.ബാലചന്ദ്രന്‍ എം.എല്‍.എ, ചേമ്പര്‍ ഓഫ് കൊമേഴ്‌സ് സെക്രട്ടറി സോളി തോമസ് എന്നിവര്‍ പങ്കെടുത്തു. ഭിന്നശേഷിക്കാരായ 10 വിദ്യാര്‍ത്ഥികള്‍ക്ക് ആദ്യമായി വിമായ യാത്ര നടത്തുന്നതിന് വേണ്ടിയുള്ള ടിക്കറ്റുകള്‍ ചടങ്ങില്‍ കൈമാറി.