image

3 Aug 2025 12:04 PM IST

Travel & Tourism

വടക്കുകിഴക്കന്‍ മേഖലയുടെ വികസനത്തിനായി ഐഎച്ച്സിഎല്‍

MyFin Desk

new vivanta hotel in aluva, ihcl to expand business in kerala
X

Summary

വടക്കുകിഴക്കന്‍ മേഖലയില്‍ പുതിയ പ്രോപ്പര്‍ട്ടികള്‍ക്കായി കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കും


ടാറ്റ ഗ്രൂപ്പ് ഹോസ്പിറ്റാലിറ്റി സ്ഥാപനമായ ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി ലിമിറ്റഡ് (ഐഎച്ച്‌സിഎല്‍) വടക്കുകിഴക്കന്‍ മേഖലയില്‍ പുതിയ പ്രോപ്പര്‍ട്ടികള്‍ക്കായി ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി മാനേജിംഗ് ഡയറക്ടറും സിഇഒയുമായ പുനീത് ഛത്വാള്‍. വടക്കുകിഴക്കന്‍ മേഖലയിലെ വികസനം എന്ന രാജ്യത്തിന്റെ അഭിലാഷത്തിന് അനുസൃതമായാണ് നടപടി.

കമ്പനിയുടെ പോര്‍ട്ട്ഫോളിയോയില്‍ നിലവില്‍ വടക്കുകിഴക്കന്‍ മേഖലയില്‍ 1,348 മുറികളുള്ള 15 ഹോട്ടലുകളുണ്ട്.

കിഴക്കന്‍, വടക്കുകിഴക്കന്‍ മേഖലകളിലെ പ്രോപ്പര്‍ട്ടികള്‍ വികസിപ്പിക്കുന്നത് തന്ത്രപരമായ ഒരു സംരംഭത്തിന്റെ ഭാഗമാണെന്ന് ഛത്വാള്‍ പിടിഐയോട് പറഞ്ഞു.

വടക്കുകിഴക്കന്‍ മേഖലയില്‍ കമ്പനി ഏറ്റെടുക്കുന്ന ചില പുതിയ പദ്ധതികളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. 'ടാറ്റ ഇലക്ട്രോണിക്‌സ് ഫാക്ടറിക്ക് എതിര്‍വശത്തുള്ള അസമിലെ ജാഗിറോഡ് പോലുള്ള പദ്ധതികളില്‍ ഐഎച്ച്‌സിഎല്‍ പ്രതിജ്ഞാബദ്ധമാണ്,' സിഇഒ വ്യക്തമാക്കി.

കൂടാതെ, 'രണ്ട് പ്രോപ്പര്‍ട്ടികളുടെ പരിവര്‍ത്തനവും നടക്കുന്നുണ്ട് - ഒന്ന് ഗുവാഹത്തിയിലെ നിലവിലുള്ള വിവാന്തയാണ്, അത് താജായി അപ്ഗ്രേഡ് ചെയ്യപ്പെടും. അസമിലെ കാസിരംഗയില്‍ മറ്റൊരു ഹോട്ടലും ഞങ്ങള്‍ നിര്‍മ്മിക്കും.'

ത്രിപുരയിലെ അഗര്‍ത്തലയിലുള്ള 'താജ് പുഷ്പബന്ത പാലസ്' എന്ന സ്ഥാപനവുമായി വടക്കുകിഴക്കന്‍ മേഖലയിലെ തങ്ങളുടെ ആദ്യത്തെ 'താജ് പാലസ്' പ്രോപ്പര്‍ട്ടിയില്‍ ഐഎച്ച്‌സിഎല്‍ ഒപ്പുവച്ചതായും ഛത്വാള്‍ ആവര്‍ത്തിച്ചു.

ഈ വര്‍ഷം മെയ് മാസത്തിലാണ് ത്രിപുര സര്‍ക്കാരുമായി പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ ഈ പ്രോപ്പര്‍ട്ടി ഒപ്പുവച്ചത്. ഈ പങ്കാളിത്തത്തില്‍, 1917 ല്‍ രാജാവിനും അതിഥികള്‍ക്കും ഒരു അവധിക്കാല വസതിയായി നിര്‍മ്മിച്ച പുഷ്പബന്ത കൊട്ടാരം പുതുതായി നിര്‍മ്മിച്ച ഘടനയില്‍ താമസിക്കാന്‍ 100 മുറികളുള്ളതായി വികസിപ്പിക്കും.

അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ നവീകരണവും വിപുലീകരണവും പൂര്‍ത്തിയാകുമെന്ന് ഐഎച്ച്‌സിഎല്‍ നേരത്തെ പറഞ്ഞിരുന്നു.

കഴിഞ്ഞ മാസം, ഐഎച്ച്‌സിഎല്ലും അംബുജ നിയോട്ടിയ ഗ്രൂപ്പും ചേര്‍ന്ന് കിഴക്കന്‍ ഇന്ത്യയിലും വടക്കുകിഴക്കന്‍ ഇന്ത്യയിലുമായി 15 പുതിയ ഹോട്ടലുകള്‍ക്കായി കരാര്‍ പ്രഖ്യാപിച്ചിരുന്നു.