20 Aug 2025 4:09 PM IST
Summary
ടൂറിസം മേഖലയിലെ സാധ്യതകള്‍ ചര്‍ച്ചാവിഷയമാകും
കേരളത്തിലെ ജലഗതാഗത സംവിധാനവും ടൂറിസം വ്യാവസായിക വളര്‍ച്ചയും ചര്‍ച്ച ചെയ്യുന്നതിനായി പാനല്‍ ചര്‍ച്ചയുമായി ടൈകേരള. ചര്‍ച്ച നയിക്കുന്നത് ആനന്ദമണി കണ്‍സള്‍ട്ടന്‍സി മാനേജിങ് പാര്‍ട്ടണര്‍ കെ. ആനന്ദമണിയാണ്.
കേരളത്തിലേയും ആഗോള തലത്തിലെയും ജലഗതാഗത സംവിധാനത്തിലെപുതിയ സാങ്കേതികതകളും സുസ്ഥിര വികസനം,വാട്ടര്‍ ടൂറിസം മേഖലയിലെ സാധ്യതകളും പാനല്‍ ചര്‍ച്ചവിഷയങ്ങളാകും. സി. ജി.എച്ച് സഹ സ്ഥാപകന്‍ ജോസ് ഡൊമിനിക്,സ്പൈസ്റൂട്ട് ലക്ഷ്വറി ഹൗസ് ക്രൂസ് പാര്‍ട്ണര്‍ ജോബിന്‍ ജെ അറക്കളം, നോവാള്‍ട് ഫൗണ്ടര്‍ സി ഈ ഓ സന്ദിഥ് തണ്ടാശ്ശേരി, ജെല്ലിഫിഷ് വാട്ടര്‍ സ്‌പോര്‍ട്‌സ് സ്ഥാപകന്‍ കൗഷിക്ക് കെ, കൊച്ചി വാട്ടര്‍ മെട്രോ സി.ഒ.ഓ സാജന്‍ പി ജോണ്‍ തുടങ്ങിയവര്‍ പാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.
ടൂറിസം മേഖലയിലെ സാധ്യതകളും യുവാക്കള്‍ക്കും സംരംഭകര്‍ക്കും ഒരു പോലെ ഉപകാരപ്രദമാകുന്ന പാനല്‍ ചര്‍ച്ച ഓഗസ്റ്റ് 22ന് വൈകീട്ട് 4 മുതല്‍ ആറു വരെ എറണാകുളം എം ജി റോഡിലെ അവന്യു റീജന്റ്‌റ ഹോട്ടലില്‍ നടക്കും. പ്രവേശനം സൗജന്യ രജിസ്‌ട്രേഷനിലൂടെയാണ്. രജിസ്‌ട്രേഷനായി https://events.tie.org/Kerala/VisionKeralaPanel-UnlockingKeralaWaterwsay സന്ദര്‍ശിക്കുക.