image

7 Aug 2023 3:46 PM IST

Industries

ദുര്‍ബലമായ മണ്‍സൂണ്‍; ഷോക്കടിച്ച് കെഎസ്ഇബി

MyFin Desk

weak monsoon shocked kseb
X

Summary

  • കെഎസ്ഇബിയുടെ നിയന്ത്രണത്തിലുള്ള ഡാമുകളില്‍ ജലനിരപ്പ് വളരെവേഗം താഴുന്നു
  • ആഭ്യന്തര ഉല്‍പ്പാദനം വെറും 18.82 ദശലക്ഷം യൂണിറ്റ് വൈദ്യൂതി മാത്രം
  • നിലവില്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ ഉദ്ദേശമില്ലെന്നും കെഎസ്ഇബി


നിലവിലെ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കേരളത്തില്‍ ദുര്‍ബലമാകുകയാണ്. സംസ്ഥാനത്ത് വരള്‍ച്ചാ സമാനമായ കാലാവസ്ഥ ഉണ്ടാകുന്നത് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡിന് (കെഎസ്ഇബി) വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.

കെഎസ്ഇബി കൈകാര്യം ചെയ്യുന്ന ഹൈഡല്‍ റിസര്‍വോയറുകളിലെ ജലം ഓഗസ്റ്റ് അഞ്ചിന് 38ശതമാനം മാത്രമാണ് ഉണ്ടായിരുന്നത്. അതായത് 1,560.6 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പാക്കാനുള്ള വെള്ളം മാത്രമാണ് ഉണ്ടായിരുന്നത്. ഇത് കഴിഞ്ഞ മൂന്നു വര്‍ഷത്തിലെ ഏറ്റവും കുറഞ്ഞ സംഭരണ നിരക്കാണ്.കഴിഞ്ഞ വര്‍ഷം ഇതേ ദിവസം സംഭരണികളില്‍ ഉണ്ടായിരുന്ന ജലനിരപ്പ് 78ശതമാനമയിരുന്നു. അതായത് 3,239,.77 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പാക്കുനുള്ള ജലം കഴിഞ്ഞ വര്‍ഷം ഇതേസമയം ഡാമുകളില്‍ ഉണ്ടായിരുന്നു.

780 മെഗാവാട്ട് ശേഷിയുള്ള സംസ്ഥാനത്തെ ഏറ്റവും വലിയ ജല സംഭരണിയായ ഇടുക്കിയില്‍ 32ശതമാനമാനം മാത്രമാണ് വെള്ളമുള്ളത്. മഴയുടെ സാഹചര്യം കണക്കിലെടുത്ത്, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കെഎസ്ഇബി ആഭ്യന്തര ജലവൈദ്യുത ഉല്‍പ്പാദനം ഏകദേശം 60 ശതമാനം വെട്ടിക്കുറച്ചു. ഹൈഡല്‍ റിസര്‍വോയറുകളുടെ വൃഷ്ടിപ്രദേശങ്ങളില്‍ വളരെക്കുറച്ച് മഴ മാത്രമേ ലഭിച്ചിട്ടുള്ളൂ. പ്രത്യേകിച്ച് കഴിഞ്ഞ ആഴ്ചയില്‍, ജനറേഷന്‍ വിഭാഗവുമായി ബന്ധപ്പെട്ട ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

വിതരണം സുസ്ഥിരമായി നിലനിര്‍ത്താന്‍ സംസ്ഥാനം വൈദ്യുതി പുറത്തുനിന്ന് എത്തിക്കുകയാണ്. എന്നാല്‍ നിലവില്‍ വൈദ്യുതി നിയന്ത്രണത്തിന്റെ ആവശ്യകത കെഎസ്ഇബി അധികൃതര്‍ തള്ളിക്കളയുന്നു. ഓഗസ്റ്റ് 5-ന് രേഖപ്പെടുത്തിയ പ്രതിദിന ഉപഭോഗം 82.07 ദശലക്ഷം യൂണിറ്റ് ആണ്. ഇവിടെ ആഭ്യന്തര ഉല്‍പ്പാദനം 18.82 ദശലക്ഷം യൂണിറ്റ് മാത്രമാണ്്. ഇതില്‍ ജലവൈദ്യുതിയുടെ വിഹിതം 15.69 ധസലക്ഷം യൂണിറ്റും.

ഇറക്കുമതിയില്‍ വന്‍തോതില്‍ ബാങ്കിംഗ് നടത്തുന്നു, എന്നാല്‍ നിലവില്‍ വൈദ്യുതി നിയന്ത്രണത്തിന്റെ ആവശ്യകത കെഎസ്ഇബി അധികൃതര്‍ തള്ളിക്കളയുന്നു. ഓഗസ്റ്റ് 5-ന് രേഖപ്പെടുത്തിയ പ്രതിദിന ഉപഭോഗമായ 82.07 മിയുവില്‍, മൊത്തം ആഭ്യന്തര ഉല്‍പ്പാദനം വെറും 18.82 ദശലക്ഷം യൂണിറ്റ് മാത്രമാണ്. ഇതില്‍ ജലവൈദ്യുതിയുടെ വിഹിതം 15.69 മി. ശേഷിക്കുന്ന 65.07 ദശലക്ഷം യൂണിറ്റ് പുറത്തുനിന്ന് വാങ്ങുകയാണ് ചെയ്യുന്നത്.

സാധാരണയിലും താഴെയുള്ള മഴയുടെ പ്രവണത തുടരാനാണ് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ഓഗസ്റ്റ് 17 വരെ കേരളത്തില്‍ സാധാരണയില്‍ താഴെയുള്ള മഴയാണ് പ്രതീക്ഷിക്കുന്നത്.

ഈ വര്‍ഷം കേരളത്തില്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ മഴ ദുര്‍ബലമാണ്. ജൂണ്‍ ഒന്നിനും ഓഗസ്റ്റ് ആറിനും ഇടയില്‍ കേരളത്തില്‍ തെക്കുപടിഞ്ഞാറന്‍ മഴയില്‍ 38ശതമാനം കുറവ് രേഖപ്പെടുത്തിക്കഴിഞ്ഞു. ഈ കാലയളവില്‍ 14 ജില്ലകളിലും മഴയുടെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

ദൈനം ദിന് ആവശ്യകത വര്‍ധിച്ചപ്പോള്‍ ക്ഷാമം നേരിടാന്‍ പുറത്തുനിന്ന് വൈദ്യതി വാങ്ങുന്നതിന് സംസ്ഥാനം സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷനില്‍ അനുമതി തേടി. ശരാശരി ദൈനം ദിന ആശ്യകതയില്‍ അഞ്ചുമുതല്‍ ആറുവരെ ദശലക്ഷം യൂണിറ്റ് അധികം ആവശ്യമായി വരുന്നു. വൈകുന്നേരത്തെ പീക്ക് ഡിമാന്‍ഡില്‍ 300 മുതല്‍ 400 മെഗാവാട്ട് വരെയും ആവശ്യകത ഉയരുന്നുണ്ട്.

മണ്‍സൂണിന്റെ കുറവ് വൈദ്യുതി വിതരണത്തിന് പ്രശ്നമുണ്ടാക്കുമെങ്കിലും, ഉപഭോഗത്തിന്റെ അളവ് ഇപ്പോള്‍ കൈകാര്യം ചെയ്യാവുന്ന പരിധിയിലാണെന്ന് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ പറയുന്നു. നിലവിലുള്ള വൈദ്യുതി വാങ്ങല്‍ ക്രമീകരണങ്ങള്‍ കൂടാതെ, 2024 മെയ് 31 വരെ വൈദ്യുതി കമ്മി നിയന്ത്രിക്കുന്നതിനായി 250 മെഗാവാട്ടിന്റെ ഹ്രസ്വകാല വൈദ്യുതി വാങ്ങലുകള്‍ക്കും കമ്മീഷന്‍ അടുത്തിടെ അനുമതി നല്‍കിയിരുന്നു.