30 April 2022 8:45 AM IST
Summary
ഡെല്‍ഹി : മെയ് നാലിന് രാജ്യം കണ്ട ഏറ്റവും വലിയ പ്രാരംഭ ഓഹരി വില്‍പനയ്ക്ക് (ഐപിഒ) എല്‍ഐസി തുടക്കം കുറിക്കുന്ന സമയത്ത് തന്നെയാണ് മുകേഷ് അംബാനിയും ഐപിഒ വഴി ധനസമാഹരണത്തിന് തയാറെടുക്കുന്നവെന്ന വാര്‍ത്ത പുറത്ത് വരുന്നത്. റിലയന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്‌സും (ആര്‍ആര്‍വിഎല്‍), റിലയന്‍സ് ജിയോ പ്ലാറ്റ്‌ഫോമുമാകും (ആര്‍ജെപിഎല്‍) ഐപിഒയിലേക്ക് ഇറങ്ങുക. ഇരു കമ്പനികളും ചേര്‍ന്ന് വിപണിയില്‍ നിന്നും 50,000 മുതല്‍ 75,000 കോടി രൂപ വരെ സമാഹരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ ഇത് രാജ്യം കണ്ട ഏറ്റവും വലിയ […]
ഡെല്‍ഹി : മെയ് നാലിന് രാജ്യം കണ്ട ഏറ്റവും വലിയ പ്രാരംഭ ഓഹരി വില്‍പനയ്ക്ക് (ഐപിഒ) എല്‍ഐസി തുടക്കം കുറിക്കുന്ന സമയത്ത് തന്നെയാണ് മുകേഷ് അംബാനിയും ഐപിഒ വഴി ധനസമാഹരണത്തിന് തയാറെടുക്കുന്നവെന്ന വാര്‍ത്ത പുറത്ത് വരുന്നത്. റിലയന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്‌സും (ആര്‍ആര്‍വിഎല്‍), റിലയന്‍സ് ജിയോ പ്ലാറ്റ്‌ഫോമുമാകും (ആര്‍ജെപിഎല്‍) ഐപിഒയിലേക്ക് ഇറങ്ങുക. ഇരു കമ്പനികളും ചേര്‍ന്ന് വിപണിയില്‍ നിന്നും 50,000 മുതല്‍ 75,000 കോടി രൂപ വരെ സമാഹരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അങ്ങനെയെങ്കില്‍ ഇത് രാജ്യം കണ്ട ഏറ്റവും വലിയ ഐപിഒ ആയി മാറും. കമ്പനിയുടെ ഈ വര്‍ഷത്തെ വാര്‍ഷിക പൊതുയോഗത്തില്‍ ഇത് സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടായേക്കും. മാത്രമല്ല യുഎസ് സ്‌റ്റോക്ക് മാര്‍ക്കറ്റായ നാസ്ഡാക്കില്‍ റിലയന്‍സ് ജിയോയുടെ ഓഹരികള്‍ ലിസ്റ്റ് ചെയ്‌തേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. റിലയന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്‌സ് ലിമിറ്റഡിന്റെ ഓഹരികള്‍ ഈ വര്‍ഷം ഡിസംബറോടെയാകും വിപണിയില്‍ എത്തിക്കുക.
ഇതിന് ശേഷമാകും റിലയന്‍സ് ജിയോ ഐപിഒ ലോഞ്ച് ചെയ്യുക എന്നും സൂചനയുണ്ട്. രാജ്യത്ത് ആകെ 14,500 സ്‌റ്റോറുകളാണ് റീലയന്‍സ് റീട്ടെയിലിനുള്ളത്. 21,000 കോടി രൂപയുടെ, ഇന്ത്യന്‍ ഓഹരി വിപണിയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ പബ്ലിക് ഓഫറിംഗ് ആണ് എല്‍ഐസിയുടെത് . ഇതോടെ രാജ്യത്തെ അഞ്ചാമത്തെ ലിസ്റ്റഡ് കമ്പനിയായി ഇത് മാറും. മേയ് നാല് മുതലാണ് പബ്ലിക്ക് ഇഷ്യു. 6.02 ലക്ഷം കോടി രൂപയുടെ വിപണി മൂല്യമുള്ള കമ്പനിയാണ് എല്‍ ഐ സി.