image

1 May 2022 10:49 AM IST

Banking

ഹാള്‍മാര്‍ക്കിംഗ് രണ്ടാം ഘട്ടം ജൂണ്‍ 1 മുതൽ: കേന്ദ്ര സര്‍ക്കാര്‍

MyFin Bureau

ഹാള്‍മാര്‍ക്കിംഗ് രണ്ടാം ഘട്ടം ജൂണ്‍ 1 മുതൽ: കേന്ദ്ര സര്‍ക്കാര്‍
X

Summary

ഡെല്‍ഹി :  സ്വര്‍ണ്ണാഭരണങ്ങളുടെയും പുരാവസ്തുക്കളുടെയും നിര്‍ബന്ധിത ഹാള്‍മാര്‍ക്കിംഗിന്റെ രണ്ടാം ഘട്ടം  ജൂണ്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ജ്വല്ലറിക്കാര്‍ സ്വര്‍ണ്ണം വില്‍ക്കുമ്പോള്‍ ഹാള്‍മാര്‍ക്ക് നിര്‍ബന്ധമാക്കുന്ന പുതിയ നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഏതാനും ആഴ്ച്ച മുന്‍പാണ് നടപ്പില്‍ വരുത്തിയത്. വിപണിയില്‍ വില്‍ക്കുന്ന സ്വര്‍ണ്ണത്തിന്റെ പരിശുദ്ധിയെക്കുറിച്ച് വ്യാപകമായ പരാതികള്‍ ഉയരുന്ന സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. എന്നാല്‍ ഉപഭോക്താക്കളില്‍ നിന്ന് ജ്വല്ലറിക്കാര്‍ക്ക് ഹാള്‍മാര്‍ക്കില്ലതെയും സ്വര്‍ണ്ണം വാങ്ങുന്നത് തുടരാം. 20, 23, 24 കാരറ്റ് സ്വര്‍ണ്ണവും ഹാള്‍മാര്‍ക്ക് […]


ഡെല്‍ഹി : സ്വര്‍ണ്ണാഭരണങ്ങളുടെയും പുരാവസ്തുക്കളുടെയും നിര്‍ബന്ധിത ഹാള്‍മാര്‍ക്കിംഗിന്റെ രണ്ടാം ഘട്ടം ജൂണ്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ജ്വല്ലറിക്കാര്‍ സ്വര്‍ണ്ണം വില്‍ക്കുമ്പോള്‍ ഹാള്‍മാര്‍ക്ക് നിര്‍ബന്ധമാക്കുന്ന പുതിയ നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഏതാനും ആഴ്ച്ച മുന്‍പാണ് നടപ്പില്‍ വരുത്തിയത്. വിപണിയില്‍ വില്‍ക്കുന്ന സ്വര്‍ണ്ണത്തിന്റെ പരിശുദ്ധിയെക്കുറിച്ച് വ്യാപകമായ പരാതികള്‍ ഉയരുന്ന സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം.
എന്നാല്‍ ഉപഭോക്താക്കളില്‍ നിന്ന് ജ്വല്ലറിക്കാര്‍ക്ക് ഹാള്‍മാര്‍ക്കില്ലതെയും സ്വര്‍ണ്ണം വാങ്ങുന്നത് തുടരാം. 20, 23, 24 കാരറ്റ് സ്വര്‍ണ്ണവും ഹാള്‍മാര്‍ക്ക് ചെയ്യും. സ്വര്‍ണ്ണാഭരണങ്ങളുടെ ഹാള്‍മാര്‍ക്കിംഗ്, വാങ്ങുന്നവര്‍ക്ക് പരിശുദ്ധി ഉറപ്പ് നല്‍കുന്നു. നിലവില്‍ ഇന്ത്യയില്‍ സ്വര്‍ണാഭരണങ്ങളുടെ 30% മാത്രമേ ഹാള്‍മാര്‍ക്ക് ചെയ്തിട്ടുള്ളു. പുതിയ നിയമങ്ങള്‍ ഈ വിഭാഗത്തെ മെച്ചപ്പെടുത്തുകയും കൂടുതല്‍ ആധികാരികമാക്കുകയും ചെയ്യുന്നു.
ഇന്ത്യയില്‍ ഏകദേശം 4 ലക്ഷത്തോളം ജ്വല്ലറികളുണ്ടെന്നാണ് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇവയില്‍ 35,879 എണ്ണം മാത്രമാണ് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് (ബിഐഎസ്) സാക്ഷ്യപ്പെടുത്തിയത്.
ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് (ബിഐഎസ്) 2021 ജൂണ്‍ 23 മുതല്‍ രാജ്യത്തെ 256 ജില്ലകളില്‍ നിര്‍ബന്ധിത സ്വര്‍ണ്ണ ഹാള്‍മാര്‍ക്കിംഗ് വിജയകരമായി നടപ്പിലാക്കിയിട്ടുണ്ട്. ഇതില്‍ പ്രതിദിനം 3 ലക്ഷത്തിലധികം സ്വര്‍ണ്ണാഭരണങ്ങള്‍ ഹാള്‍മാര്‍ക്ക് യുണീക്ക് ഐഡന്റിഫിക്കേഷന്‍ (HUID) ഉപയോഗിച്ച് ഹാള്‍മാര്‍ക്ക് ചെയ്തുവെന്നും സര്‍ക്കാര്‍ അറിയിപ്പില്‍ വ്യക്തമാക്കുന്നു.