image

5 Aug 2023 2:55 PM IST

IPO

കോൺകോർഡ് ബയോടെക് ഇഷ്യൂ: ആദ്യ ദിവസം 58% അപേക്ഷകള്‍

MyFin Desk

കോൺകോർഡ് ബയോടെക് ഇഷ്യൂ: ആദ്യ ദിവസം  58% അപേക്ഷകള്‍
X

Summary

  • ഓഗസ്റ്റ് നാലിന് ആരംഭിച്ച ഇഷ്യു എട്ടിന് അവസാനിക്കും.
  • റീട്ടെയില്‍ വിഭാഗത്തില്‍ 72 ശതമാനം അപേക്ഷകള്‍ ലഭിച്ചു .


ബിഗ് ബുള്‍ അന്തരിച്ച രാകേഷ് ജുന്‍ജുന്‍വാലയുടെ റെയർ എന്റർപ്രൈസസിന് ഓഹരി പങ്കാളിത്തമുള്ള കോൺകോർഡ് ബയോടെക് ഇഷ്യൂവിന് ആദ്യ ദിവസം തന്നെ 58 ശതമാനം അപേക്ഷകള്‍ ലഭിച്ചു. ഓഗസ്റ്റ് നാലിന് ആരംഭിച്ച ഇഷ്യു എട്ടിന് അവസാനിക്കും.

റീട്ടെയില്‍ വിഭാഗത്തില്‍ 72 ശതമാനം അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. ഇഷ്യു വഴി 1551 കോടി രൂപ സ്വരൂപിക്കാനാണ് ലഭ്യമിട്ടിരിക്കുന്നത്.

ക്വാഡ്രിയ ക്യാപിറ്റൽ ഫണ്ടിന്റെയും രാകേഷ് ജുൻജുൻവാലയുടെ റയർ എന്റർപ്രിസേഴ്സിന്റെയും പിന്തുണയുള്ള കമ്പനിയാണ് കോൺകോർഡ് ബയോടെക്. 2.09 കോടി ഓഹരികളിൽ നിന്ന് 1,551 കോടി രൂപ സമാഹരിക്കാനയിട്ടാണ് കമ്പനി ലക്ഷ്യമിടുന്നത്.

എസ്‌ബിഎഫ്‌സി ഫിനാൻസ് ഇഷ്യൂവിന്റെ രണ്ടാം ദിവസം പൂർത്തിയായപ്പോള്‍ 7.06 ഇരട്ടി അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. റീട്ടെയിൽ നിക്ഷേപകരില്ർനിന്ന് 4.93 മടങ്ങ് അപേക്ഷകള്‍ കിട്ടി. യോഗ്യതയുള്ള സ്ഥാപന നിക്ഷേപകർ (ക്യുഐഐ) അവർക്കായി നീക്കിവച്ചിരിക്കുന്ന ഭാഗത്തിന് 6.71 മടങ്ങ് അപേക്ഷ കിട്ടി