image

20 Sept 2022 12:24 PM IST

Startups

ഓണ്‍ലൈന്‍ പാല്‍വില്‍പ്പന ആപ്പായ എഎംനീഡ്‌സിനെ ഏറ്റെടുത്ത് ഫാര്‍മേഴ്‌സ് ഫ്രഷ്

MyFin Bureau

ഓണ്‍ലൈന്‍ പാല്‍വില്‍പ്പന ആപ്പായ എഎംനീഡ്‌സിനെ ഏറ്റെടുത്ത് ഫാര്‍മേഴ്‌സ് ഫ്രഷ്
X

Summary

കൊച്ചി: ഓണ്‍ലൈന്‍ പാല്‍വില്‍പ്പന ആപ്പായ എഎംനീഡ്‌സിനെ കേരള സ്റ്റാര്‍ട്ടപ്പ് മിഷനിന് കീഴിലുള്ള ഫാര്‍മേഴ്‌സ് ഫ്രഷ് സോണ്‍ ഏറ്റെടുത്തു. പണമായും ഓഹരികളായും ഏതാണ്ട് 15. 95 കോടി രൂപയുടെ (രണ്ട് മില്യണ്‍ ഡോളര്‍) ഏറ്റെടുക്കാലാണ് ഫാര്‍മേഴ്‌സ് ഫ്രഷ് സോണ്‍ നടത്തിയിരിക്കുന്നത്. നിലവില്‍ 16 മണിക്കൂറിനുള്ളില്‍ കര്‍ഷകരില്‍ നിന്ന് ശേഖരിക്കുന്ന ഉത്പന്നങ്ങള്‍ ഉപഭോക്താക്കളിലേക്കെത്തിക്കുയാണ് ഫാര്‍മേഴ്‌സ് ഫ്രഷ് സോണ്‍ ചെയ്യുന്നത്. 2000  കര്‍ഷകരാണ് ഇവരുടെ സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നത്. ദക്ഷിണേന്ത്യയിലെ അഞ്ച് പ്രധാന നഗരങ്ങളിലാണ് ഈ ആപ്പിന്റെ സേവനം ലഭ്യമാകുന്നത്. കഴിഞ്ഞ സെപ്തംബറില്‍ […]


കൊച്ചി: ഓണ്‍ലൈന്‍ പാല്‍വില്‍പ്പന ആപ്പായ എഎംനീഡ്‌സിനെ കേരള സ്റ്റാര്‍ട്ടപ്പ് മിഷനിന് കീഴിലുള്ള ഫാര്‍മേഴ്‌സ് ഫ്രഷ് സോണ്‍ ഏറ്റെടുത്തു. പണമായും ഓഹരികളായും ഏതാണ്ട് 15. 95 കോടി രൂപയുടെ (രണ്ട് മില്യണ്‍ ഡോളര്‍) ഏറ്റെടുക്കാലാണ് ഫാര്‍മേഴ്‌സ് ഫ്രഷ് സോണ്‍ നടത്തിയിരിക്കുന്നത്.
നിലവില്‍ 16 മണിക്കൂറിനുള്ളില്‍ കര്‍ഷകരില്‍ നിന്ന് ശേഖരിക്കുന്ന ഉത്പന്നങ്ങള്‍ ഉപഭോക്താക്കളിലേക്കെത്തിക്കുയാണ് ഫാര്‍മേഴ്‌സ് ഫ്രഷ് സോണ്‍ ചെയ്യുന്നത്. 2000 കര്‍ഷകരാണ് ഇവരുടെ സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നത്. ദക്ഷിണേന്ത്യയിലെ അഞ്ച് പ്രധാന നഗരങ്ങളിലാണ് ഈ ആപ്പിന്റെ സേവനം ലഭ്യമാകുന്നത്. കഴിഞ്ഞ സെപ്തംബറില്‍ ഐഎഎന്‍ ഫണ്ടില്‍ നിന്നും 6 കോടി രൂപയുടെ നിക്ഷേപം ഫാര്‍മേഴ്‌സ് ഫ്രഷ് സോണിന് ലഭിച്ചിരുന്നു. അടുത്ത അഞ്ച് വര്‍ഷം കൊണ്ട് 1000 കോടി രൂപയുടെ വിറ്റുവരവാണ് ഇവര്‍ പ്രതീക്ഷിക്കുന്നത്.
2019 ല്‍ സുജിത് സുധാകരന്‍, രഞ്ജിത് ബാലന്‍ എന്നിവര്‍ ചേര്‍ന്നാണ് എഎം നീഡ്‌സ് ആരംഭിച്ചത്. മില്‍മയുമായി ചേര്‍ന്നാണ് ഇവര്‍ പാല്‍ വിതരണം നടത്തുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം 12 ലക്ഷം ഓര്‍ഡറുകളാണ് ഇവര്‍ക്ക് ലഭിച്ചത്.
കൃഷിയിടത്തില്‍ നിന്നും നേരിട്ട് തീന്‍മേശയിലേക്കെന്ന ആശയത്തോടു കൂടിയാണ് ഫാര്‍മേഴ്‌സ് ഫ്രഷ് സോണ്‍ ആരംഭിച്ചതെന്ന് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ പ്രദീപ് പി എസ് പറഞ്ഞു.
എഎംനീഡ്‌സിന്റെ ഏറ്റെടുക്കലോടെ പാലുത്പന്നങ്ങളും ഈ വിഭാഗത്തിലേയ്ക്ക് ഉള്‍പ്പെടും. ക്യാപ്റ്റന്‍ ഫാം എന്ന നിര്‍മ്മിത ബുദ്ധി അധിഷ്ഠിത ആപ്പ് വഴിയാണ് വിതരണം ക്രമീകരിക്കുന്നത്. താമസിയാതെ കൂടുതല്‍ ഉത്പന്നങ്ങള്‍ ഇതിലേക്ക് എത്തിക്കുകയും കൂടുതല്‍ നഗരങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുകയും ചെയ്യുമെന്നും പ്രദീപ് പറഞ്ഞു.