14 Oct 2022 10:46 AM IST
Summary
വികാറ്റ് ഫ്രാൻസ് ഗ്രൂപ്പ് ഓഫ് കമ്പനീസിൻറെ സഹോദര സ്ഥാപനമായ ഭാരതി സിമൻറ് കോർപറേഷൻ കേരള – തമിഴ്നാട് വിപണികളെ ലക്ഷ്യമിട്ട് 0 .75 എംടിപിഎ കപ്പാസിറ്റിയുള്ള പൂർണ്ണമായും ഓട്ടോമേറ്റഡായ സിമൻറ് നിർമ്മാണ ടെർമിനൽ കോയമ്പത്തൂരിൽ പ്രവർത്തനം തുടങ്ങി. വികാറ്റ് ഗ്രൂപ്പ് ചെയർമാനും സിഇഒയുമായ ഗൈസിഡോസ് ടെർമിനലിനലിൻറെ ഉദ്‌ഘാടനം നിർവ്വഹിച്ചു. വികാറ്റ് ഇന്ത്യ സിഇഒ അനൂപ് കുമാർ സക്‌സേന, മാർക്കറ്റി൦ഗ് ഡയറക്ടർ എം. രവീന്ദർറെഡ്ഢി എന്നിവർ സന്നിഹിതരായിരുന്നു. പുതിയ ടെർമിനൽ ആരംഭിക്കുന്നതിൻറെ ഭാഗമായും ദക്ഷിണേന്ത്യൻ വിപണി ശക്തിപ്പെടുത്തുന്നതിനുമായി ക്വിക്‌സം […]
വികാറ്റ് ഫ്രാൻസ് ഗ്രൂപ്പ് ഓഫ് കമ്പനീസിൻറെ സഹോദര സ്ഥാപനമായ ഭാരതി സിമൻറ് കോർപറേഷൻ കേരള – തമിഴ്നാട് വിപണികളെ ലക്ഷ്യമിട്ട് 0 .75 എംടിപിഎ കപ്പാസിറ്റിയുള്ള പൂർണ്ണമായും ഓട്ടോമേറ്റഡായ സിമൻറ് നിർമ്മാണ ടെർമിനൽ കോയമ്പത്തൂരിൽ പ്രവർത്തനം തുടങ്ങി.
വികാറ്റ് ഗ്രൂപ്പ് ചെയർമാനും സിഇഒയുമായ ഗൈസിഡോസ് ടെർമിനലിനലിൻറെ ഉദ്‌ഘാടനം നിർവ്വഹിച്ചു. വികാറ്റ് ഇന്ത്യ സിഇഒ അനൂപ് കുമാർ സക്‌സേന, മാർക്കറ്റി൦ഗ് ഡയറക്ടർ എം. രവീന്ദർറെഡ്ഢി എന്നിവർ സന്നിഹിതരായിരുന്നു. പുതിയ ടെർമിനൽ ആരംഭിക്കുന്നതിൻറെ ഭാഗമായും ദക്ഷിണേന്ത്യൻ വിപണി ശക്തിപ്പെടുത്തുന്നതിനുമായി ക്വിക്‌സം എന്ന പേരിൽ പുതിയൊരു ഉല്പന്നം കമ്പനി വിപണിയിലിറക്കി. തെക്കൻ സംസ്ഥാനങ്ങളിലെ പ്രീകാസ്റ്റ്, ഹോളോബ്ലോക്ക് എന്നിവയ്ക്ക് ഇത് ഉപകരിക്കും. പ്രീമിയം വിഭാഗത്തിൽ വരുന്ന ഈ സിമൻറ് മികച്ച ഗുണ നിലവാരമുള്ള പുതു തലമുറ ഗ്രീൻ സിമൻറുകളിൽപ്പെടുന്നു. തെക്കൻ സംസ്ഥാനങ്ങളിൽ ലഭ്യമായ ഉയർന്നഗുണനിലവാരമുള്ള ചുണ്ണാമ്പ്കല്ലുകൾ ഉപയോഗിച്ചാണ് നിർമ്മാണം.