image

14 Oct 2022 9:51 AM IST

Business

ഇലക്ട്രിക് വാഹന കമ്പനിയായ അള്‍ട്ടിഗ്രീന്‍ കേരളത്തിലേക്ക്

MyFin Bureau

ഇലക്ട്രിക് വാഹന കമ്പനിയായ അള്‍ട്ടിഗ്രീന്‍ കേരളത്തിലേക്ക്
X

Summary

കൊച്ചി :ബെഗളൂരു ആസ്ഥാനമായ ഇലക്ട്രിക് വാഹനകമ്പനി അള്‍ട്ടിഗ്രീന്‍ കൊച്ചിയില്‍ ആദ്യ റീട്ടെയില്‍ എക്സ്പീരിയന്‍സ് സെന്റര്‍ തുറന്നു. ഈ മാസം ഇന്ത്യയില്‍ ആരംഭിക്കുന്ന അഞ്ചാമത്തെ റീട്ടെയില്‍ ഡീലര്‍ഷിപ്പാണിത്. ഈ രംഗത്തെ ഏറ്റവും പ്രമുഖരായ ഇവിഎം ഗ്രൂപ്പുമായി കൈകോര്‍ത്താണ് ആദ്യത്തെ റീട്ടെയില്‍ ഡീലര്‍ഷിപ്പ് തുടങ്ങിയിരിക്കുന്നത് എന്‍ഇഇവി എന്ന പേരിലുള്ള മുച്ചക്ര വാഹനവും അള്‍ട്ടിഗ്രീന്‍ പുറത്തിറക്കി. എറണാകുളം റീജണല്‍ ട്രാന്‍സ്പോര്‍ട് ഓഫീസര്‍  ഷബീര്‍ പി എം ഷോറൂം ഉദ്ഘാടനവും ഫ്ളാഗ് ഓഫും നിര്‍വഹിച്ചു. ഗതാഗതം പരിസ്ഥിതി സൗഹൃദപരമാക്കാനും, ഫോസില്‍ ഇന്ധനങ്ങള്‍ക്ക് ചെലവ് […]


കൊച്ചി :ബെഗളൂരു ആസ്ഥാനമായ ഇലക്ട്രിക് വാഹനകമ്പനി അള്‍ട്ടിഗ്രീന്‍ കൊച്ചിയില്‍ ആദ്യ റീട്ടെയില്‍ എക്സ്പീരിയന്‍സ് സെന്റര്‍ തുറന്നു. ഈ മാസം ഇന്ത്യയില്‍ ആരംഭിക്കുന്ന അഞ്ചാമത്തെ റീട്ടെയില്‍ ഡീലര്‍ഷിപ്പാണിത്. ഈ രംഗത്തെ ഏറ്റവും പ്രമുഖരായ ഇവിഎം ഗ്രൂപ്പുമായി കൈകോര്‍ത്താണ് ആദ്യത്തെ റീട്ടെയില്‍ ഡീലര്‍ഷിപ്പ് തുടങ്ങിയിരിക്കുന്നത്
എന്‍ഇഇവി എന്ന പേരിലുള്ള മുച്ചക്ര വാഹനവും അള്‍ട്ടിഗ്രീന്‍ പുറത്തിറക്കി. എറണാകുളം റീജണല്‍ ട്രാന്‍സ്പോര്‍ട് ഓഫീസര്‍ ഷബീര്‍ പി എം ഷോറൂം ഉദ്ഘാടനവും ഫ്ളാഗ് ഓഫും നിര്‍വഹിച്ചു. ഗതാഗതം പരിസ്ഥിതി സൗഹൃദപരമാക്കാനും, ഫോസില്‍ ഇന്ധനങ്ങള്‍ക്ക് ചെലവ് കുറഞ്ഞ ഫലപ്രദമായ ബദലുകള്‍ കൊണ്ടുവരാനാണ് ആഗ്രഹിക്കുന്നതെന്ന് അള്‍ട്ടിഗ്രീന്‍ ഫൗണ്ടറും സിഇ ഒയുമായ ഡോ അമിതാഭ് ശരണ്‍ പറഞ്ഞു. കാര്‍ബണ്‍ രഹിത ഗതാഗതസൗകര്യങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനും അത് എല്ലാവര്‍ക്കും ലഭ്യവും താങ്ങാനാവുന്നതുമാക്കി മാറ്റുന്നതിനുമുള്ള അവരുടെ ദൗത്യത്തില്‍ അള്‍ട്ടിഗ്രീനുമായി പങ്കു ചേരുന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ടെന്ന് ഇവിഎം ഗ്രൂപ്പ് എംഡി സാബു ജോണി പറഞ്ഞു. വൈറ്റിലയില്‍ തന്നെ വില്‍പ്പന- ചാര്‍ജിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ബെഗളുരുവിലും ഹൈദരാബാദിലും ഡെല്‍ഹിയിലും ലക്നൗവിലും വിജയിച്ചതിന് ശേഷമാണ് കമ്പനി കൊച്ചിയിലേക്കും എത്തിയിരിക്കുന്നത്.