15 Oct 2022 11:41 AM IST
Summary
കോഴിക്കോട് ആസ്ഥാനമായ കെഎംസിടി ഡെന്റല്‍ കോളേജ് നാഷണല്‍ അക്രെഡിറ്റേഷന്‍ ആന്റ് അസ്സസ്സ്‌മെന്റ് കൗണ്‍സിലിന്റെ (NAAC) ആദ്യ തവണ വിലയിരുത്തലില്‍ തന്നെ A+ ബഹുമതി കരസ്ഥമാക്കുന്ന ഇന്ത്യയിലെ ആദ്യസ്ഥാപനമായി. രാജ്യത്ത് ഇതാദ്യമായാണ് ഒരു ഡെന്റല്‍ കോളേജ് ആദ്യ റൗണ്ടില്‍ തന്നെ NAAC-ന്റെ A+ ഗ്രേഡ് നേടുന്നത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേന്മയും ഗുണനിലവാരവും വിലയിരുത്താനും അതിന്റെ അടിസ്ഥാനത്തില്‍ അക്രഡിറ്റേഷന്‍ നല്‍കുന്ന യൂണിവേഴ്‌സിറ്റി ഗ്രാന്‍ഡ് കമ്മീഷന്റെ (UGC) ധനസഹായത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര ഏജന്‍സിയാണ്(NAAC). ഇന്ത്യയിലെ 318 ഡെന്റല്‍ കോളേജുകളില്‍ കല്പിത […]
ഇന്ത്യയിലെ 318 ഡെന്റല്‍ കോളേജുകളില്‍ കല്പിത സര്‍വ്വകലാശാലകള്‍ ഒഴികെ 26 സ്വതന്ത്ര കോളേജുകള്‍ക്ക് മാത്രമാണ് NAAC അക്രഡിറ്റേഷന്‍ ലഭിച്ചിട്ടുള്ളത്.
ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസം നമ്മുടെ രാജ്യത്തും ലഭ്യമാക്കുന്നതിനുള്ള ഞങ്ങളുടെ ശ്രമങ്ങള്‍ക്ക് ഈ അംഗീകാരം കൂടുതല്‍ ഉത്തേജനം നല്‍കുന്നതാണ് എന്ന് കെ. എം. സി. ടി. ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷനുകളുടെ ചെയര്‍മാനും മാനേജിംഗ് ട്രസ്റ്റിയുമായ ഡോക്ടര്‍ കെഎം നവാസ് പറഞ്ഞു.
കെ. എം. സി. ടി. ഡെന്റല്‍ കോളേജ് 2006-ലാണ് പ്രവര്‍ത്തനം തുടങ്ങിയത്.