image

12 Nov 2022 1:07 PM IST

Business

ലാറ്റക്‌സ് വിലയിടിവ്: ആശ്വാസപദ്ധതിയുമായി റബ്ബര്‍ ബോര്‍ഡ്

MyFin Bureau

ലാറ്റക്‌സ് വിലയിടിവ്: ആശ്വാസപദ്ധതിയുമായി റബ്ബര്‍ ബോര്‍ഡ്
X

Summary

കയറ്റുമതി വര്‍ധിപ്പിക്കാന്‍ കിലോയ്ക്ക് രണ്ടു രൂപ പ്രോത്സാഹനം നല്‍കുന്നതാണ് പദ്ധതി


കോട്ടയം: ഇന്ത്യന്‍ നാച്ചുറല്‍ റബ്ബര്‍ എന്ന ബ്രാന്‍ഡില്‍ കയറ്റുമതി ചെയ്യുന്ന

ലാറ്റക്‌സിന്റെ വിലിയിടിവിനെ തുടര്‍ന്ന് ആശ്വാസപദ്ധതിയുമായി റബ്ബര്‍

ബോര്‍ഡ്. ലാറ്റക്‌സിന്റെ ഓരോ കിലോ ഗ്രാമിനും രണ്ടു രൂപ നിരക്കില്‍

പ്രോത്സാഹനം നല്‍കുന്നതാണ് പദ്ധതി.

2023 മാര്‍ച്ച് വരെ പദ്ധതി ആനുകൂല്യം ലഭിക്കും. ഇതോടൊപ്പം റബ്ബറിന്റെ മറ്റു

ഗ്രേഡുകളായ ഷീറ്റ് റബ്ബര്‍, ഐ.എസ്.എന്‍.ആര്‍ എന്നിവയുടെ കയറ്റുമതിക്ക്

കിലോഗ്രാമിന് യഥാക്രമം 50 പൈസയും 25 പൈസയും പ്രോത്സാഹനമായി

നല്‍കും.

റബ്ബര്‍ ഷീറ്റിന്റെ വില ക്രമാതീതമായി കുറഞ്ഞതോടെയാണ് കര്‍ഷകര്‍

ലാറ്റക്‌സ് വില്‍പ്പനയിലേക്ക് കടന്നത്. 180 രൂപ വരെ ഈയിടെ ലാറ്റക്‌സിന്

ലഭിച്ചിരുന്നു. എന്നാല്‍ ഒരു മാസത്തിലേറെയായി ലാറ്റക്‌സ് വിലയും കുത്തനെ

ഇടിയുകയും 90 രൂപ വരെ എത്തുകയും ചെയ്തു.