image

26 Nov 2022 10:44 AM IST

Business

എറണാകുളത്ത് അഗ്രോ പ്രോസസ്സിംഗ് ക്ലസ്റ്ററുമായി സിന്തൈറ്റ് ഗ്രൂപ്പ്: നിക്ഷേപിക്കുന്നത് 150 കോടി രൂപ

MyFin Desk

Synthite: Worlds largest producer of value added spices,
X

Synthite: World's largest producer of value added spices,

Summary

സിന്തൈറ്റ് ഗ്രൂപ്പ് സ്ഥാപകന്‍ സി.വി ജേക്കബിന്റെ പേരില്‍ തുടങ്ങുന്ന സിവിജെ അഗ്രോ പ്രോസസിംഗ് ക്ലസ്റ്ററില്‍ 150 കോടി രൂപയാണ് നിക്ഷേപിക്കുന്നത്.


കൊച്ചി: സുഗന്ധവ്യഞ്ജനങ്ങളില്‍ നിന്നുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ നിര്‍മാതാക്കളായ സിന്തൈറ്റ്, എറണാകുളത്തെ ഐക്കരനാട്ടില്‍ അഗ്രോ പ്രോസസിംഗ് ക്ലസ്റ്റര്‍ ആരംഭിക്കുന്നതോടെ വരുന്നത് 500ല്‍ അധികം തൊഴിലവസരങ്ങള്‍. ഈ പദ്ധതിയില്‍ രാജ്യത്തെ 10,000 കര്‍ഷക കുടുംബങ്ങള്‍ക്കാണ് പ്രയോജനം ലഭിക്കുക. ക്ലസ്റ്ററിന്റെ ഔപചാരിക ഉദ്ഘാടനം ശനിയാഴ്ച്ച (26 നവംബര്‍) വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് നിര്‍വഹിക്കും.

സിന്തൈറ്റ് ഗ്രൂപ്പ് സ്ഥാപകന്‍ സി.വി ജേക്കബിന്റെ പേരില്‍ തുടങ്ങുന്ന സിവിജെ അഗ്രോ പ്രോസസിംഗ് ക്ലസ്റ്ററില്‍ 150 കോടി രൂപയാണ് നിക്ഷേപിക്കുന്നത്. സുഗന്ധവ്യഞ്ജനങ്ങളുടെയും കാര്‍ഷിക ഉല്‍പന്നങ്ങളുടെയും സംസ്‌കരണത്തിനും ഉല്‍പ്പാദനത്തിനും വിപണനത്തിനുമുള്ള സമഗ്രമായ സൗകര്യങ്ങള്‍ കമ്പനിയിലുണ്ടാവും.

സിന്തൈറ്റ് ഗ്രൂപ്പിന്റെ എല്ലാ യൂണിറ്റുകളുടെയും വിശകലന ആവശ്യകതകള്‍ നിറവേറ്റുന്നതിനായി ജോര്‍ജ്ജ് പോള്‍ സയന്‍സ് & ടെക്‌നോളജി (GPST) ലബോറട്ടറിയും, ഭക്ഷണം സംരക്ഷിക്കുന്നതിനുള്ള സൗകര്യമായ സിന്തൈറ്റ് ബയോ-ടെക്കും ക്യാമ്പസില്‍ ഉണ്ട്. സിവിജെ അഗ്രോ പ്രോസസിംഗ് ക്ലസ്റ്ററിന്, സിന്തൈറ്റ് ഗ്രൂപ്പ് സ്‌പോണ്‍സര്‍ ചെയുന്ന നാലു യൂണിറ്റുകളുണ്ട്.