image

1 Dec 2022 7:36 PM IST

Kerala

ഷെയര്‍ ഓട്ടോ ഉടന്‍ കൊച്ചിയില്‍

Bureau

shared auto service kmta
X

Summary

  • മട്രോപ്പോളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയ്ക്ക് കീഴിലാണ് പദ്ധതി


കുറഞ്ഞ ചെലവില്‍ ഓട്ടോ യാത്രകള്‍ യാഥാര്‍ത്ഥ്യമാക്കി ഷെയര്‍ ഓട്ടോ കൊച്ചിയില്‍ തുടങ്ങുന്നു. മെട്രോപ്പോളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയ്ക്ക് കീഴിലാണ് പദ്ധതി നടപ്പിലാക്കുക. എറണാകുളം ജില്ലാ കളക്ടര്‍ രേണു രാജിന്റെ അധ്യക്ഷതയില്‍ നടന്ന എറണാകുളം റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) യോഗത്തിലാണ് അനുമതി നല്‍കിയത്.

അതേസമയം ഷെയര്‍ ഓട്ടോയുടെ ചാര്‍ജ്, സേവനങ്ങള്‍ ലഭ്യമാകുന്ന പ്രദേശങ്ങള്‍, എത്രപേര്‍ക്ക് ഒരു ഷെയര്‍ ഓട്ടോയില്‍ യാത്ര ചെയ്യാം തുടങ്ങിയ കാര്യങ്ങള്‍ സംബന്ധിച്ച് സമഗ്രമായ റിപ്പോര്‍ട്ട് നല്‍കാനുള്ള ചുമതല ആര്‍ടിഎ സെക്രട്ടറി സെക്രട്ടറിയും എറണാകുളം ആര്‍ടിഒ ജി അനന്തകൃഷണനാണ്.