image

27 Dec 2022 4:30 PM IST

Kerala

അഴീക്കല്‍ ഫിഷംഗ് ഹാര്‍ബര്‍ വികസന പദ്ധതി; 30 കോടി രൂപ അനുവദിച്ചു

MyFin Bureau

Azhikkal Fishing Harbour Development Project
X

Summary

  • അഴീക്കല്‍ ഫിഷിംഗ് ഹാര്‍ബര്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായെങ്കിലും അടിസ്ഥാനസൗകര്യങ്ങളുടെ കാര്യത്തില്‍ വളരെ പിന്നോട്ടാണ്


ഓച്ചിറ: അഴീക്കല്‍ ഫിഷിംഗ് ഹാര്‍ബര്‍ വികസന പദ്ധതിക്ക് 30 കോടി രൂപയുടെ അനുമതി. ഹാര്‍ബര്‍ വികസനത്തിന് സി ആര്‍ മഹേഷ് എംഎല്‍എ സമര്‍പ്പിച്ച പദ്ധതിക്ക് നബാര്‍ഡില്‍ നിന്നുമാണ് 30 കോടി അനുവദിച്ചിരിക്കുന്നത്. എംഎല്‍എയുടെ അഭ്യര്‍ത്ഥന പ്രകാരം 2020 നവംബര്‍ 19ന് അന്നത്തെ ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ അഴീക്കല്‍ ഫിഷിംഗ് ഹാര്‍ബര്‍ സന്ദര്‍ശിച്ചിരുന്നു. 22 കോടിയുടെ പദ്ധതിയാണ് അന്ന് അദ്ദേഹം പ്രഖ്യാപിച്ചത്.

അഴീക്കല്‍ ഫിഷിംഗ് ഹാര്‍ബര്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായെങ്കിലും അടിസ്ഥാനസൗകര്യങ്ങളുടെ കാര്യത്തില്‍ വളരെ പിന്നോട്ടാണ്. എന്നാല്‍ ഈ പദ്ധതി യാഥാര്‍ത്ഥ്യമാവുന്നതോടെ മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്നും കൂടുതല്‍ വികസന പദ്ധതികള്‍ നടപ്പിലാകുമെന്നാണ് സി ആര്‍ മഹേഷ് പറയുന്നത്.

ഹാര്‍ബറിന്റെ ചുറ്റുമതില്‍, പാര്‍ക്കിംഗ് ഏരിയ, അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, ടോയ്‌ലറ്റ് ബ്ലോക്ക്, ഷോപ്പിംഗ് കോംപ്ലക്‌സ്, കാന്റീന്‍, റെസ്റ്റ് റൂം, ലോഡിംഗ് ഏരിയ എന്നിവ ഉള്‍പ്പെടുത്തിയാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. കൂടാതെ ഹാര്‍ബറിനും ചുറ്റുമുള്ള സ്ഥലങ്ങളിലും ഉള്ള മണ്ണും ഏക്കലും നീക്കം ചെയ്ത് വൃത്തിയാക്കുന്നതിനും വേണ്ടിയുള്ള സംവിധാനത്തിനും തുക അനുവദിച്ചിട്ടുണ്ട്.