image

29 Dec 2022 6:40 PM IST

Kerala

കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് പ്രതിഷേധ മാര്‍ച്ച്

Tvm Bureau

COA March
X


തിരുവനന്തപുരം: കെഎസ്ഇ.ബി ടെലികോം കമ്പനിയില്‍ നിന്നും ഈടാക്കികൊണ്ടിരുന്ന ഉയര്‍ന്ന വാടക നിരക്ക് കേബിള്‍ ടിവി ഇന്റര്‍നെറ്റ് സര്‍വീസിനു കൂടി ബാധകമാക്കി കൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ പ്രതിഷേധ മാര്‍ച്ച് ധര്‍ണയും നടത്തി.

കെഎസ്ഇബിയുടെ ആസ്ഥാനമായ തിരുവനന്തപുരം പട്ടം വൈദ്യുതി ഭവനിലേക്കാണ് കേബിള്‍ ടിവി ഓപ്പറേറ്റഴ്‌സ് അസോസിയേഷന്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തിയത്. ഇന്റര്‍നെറ്റ് സര്‍വീസ് മൗലികാവകാശമായി പ്രഖ്യാപിച്ചിട്ടുള്ള സംസ്ഥാനത്ത് കച്ചവടലാഭം മാത്രം ലക്ഷ്യമിട്ട് വൈദ്യുതി ബോര്‍ഡ് സ്വീകരിച്ച തീരുമാനങ്ങള്‍ സംസ്ഥാനത്തിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും സമഗ്ര ഐടി നയത്തിന് വിരുദ്ധമാണ് എന്ന് കേബിള്‍ ടിവി ഓപ്പറേറ്റസ് അസോസിയേഷന്‍ ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു.

ഇന്ത്യയിലെ ചില സംസ്ഥാനങ്ങള്‍ ഇന്റര്‍നെറ്റ് സേവനം സാര്‍വത്രികമായി നല്‍കുന്നതിന് വൈദ്യുതി പോസ്റ്റുകള്‍ക്ക് നാമമാത്ര വാടകയോ പൂര്‍ണമായും സൗജന്യമായും അനുവദിച്ചുകൊണ്ടോ പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ റൈറ്റ് ഓഫ് വേ നിയമപ്രകാരം 100 രൂപയില്‍ അധികരിക്കാത്ത രീതിയില്‍ വാടക ഈടാക്കി സേവന ദാതാക്കള്‍ക്ക് ഇത്തരം അടിസ്ഥാന സൗകര്യങ്ങള്‍ വിട്ടുനില്‍ക്കണമെന്ന് ഉത്തരവിറക്കിയിട്ടുണ്ട്. ഈ ഉത്തരവുകളുടെ ലംഘനമാണ് സര്‍ക്കാരിന്റെ തീരുമാനത്തിലൂടെ നടന്നിരിക്കുന്നത് എന്ന് കേബിള്‍ ടിവി ഓപ്പറേറ്റഴ്‌സ് അസോസിയേഷന്‍ അറിയിച്ചു.

മാര്‍ച്ചും ധര്‍ണ്ണയും എംഎല്‍എ പി നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു. എംഎല്‍എ എം വിന്‍സന്റ്, സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍, ബിജെപി ജില്ലാ പ്രസിഡന്റ് വി വി. രാജേഷ്, കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് ദേശീയ സെക്രട്ടറി എസ് എസ് മനോജ്, വ്യാപാര വ്യവസായി സമിതി ജില്ലാ പ്രസിഡണ്ട് സുധീരന്‍ എന്നിവര്‍ സംസാരിച്ചു.