9 Aug 2023 4:39 PM IST
Summary
- കേന്ദ്രം നൽകാനുള്ള വിള ഇൻഷുറൻസ് കുടിശിക 2760 കോടി
- അകെ കുടിശികയിൽ പകുതിയും കിട്ടാനുളളത് രാജസ്ഥാന്
- കര്ണാടകക്കു കിട്ടാനുള്ളത് 132 കോടി
കേന്ദ്ര വിള ഇൻഷുറൻസ് പദ്ധതിയായ പ്രധാൻ മന്ത്രി ഫസൽ ഭീമാ യോജനയിൽ ( പി എം എഫ് ബി വൈ ) നിന്ന് 2021 -22 സാമ്പത്തിക വര്ഷം മുതൽ കേരളത്തിന് ലഭിക്കാനുള്ളത് 53 . 96 കോടി. പദ്ധതി അനുസരിച്ചു വിളവെടുപ്പ് സമയത്തുണ്ടാകുന്ന കൃഷിനാശത്തിനുള്ള,പരിഹാര തുക വിളവെടുപ്പുകഴിഞ്ഞു രണ്ടു മാസത്തിനകവും, നടീൽ സമയത്തും, വിളവെടുപ്പിനു മുൻപും ഉണ്ടാകുന്ന കൃഷിനാശത്തിനുള്ള തുക, ഇത് സംബന്ധിച്ചുള്ള ഔദോഗിക അറിയിപ്പ് ലഭിച്ചു ഒരു മാസത്തിനകവും ഇൻഷുറൻസ് കമ്പനികൾ കർഷകർക്കു നൽകണമെന്നാണ് വ്യവസ്ഥ.. കർഷകരുടെ പ്രീമിയത്തിനു നൽകുന്ന സബ് സിഡി തുക അതാതു സർക്കാരുകൾ ഇൻഷുറൻസ് കമ്പനികൾക്ക് നൽകിയാലേ ഈ നിബന്ധന ഇൻഷുറൻസ് കമ്പനികൾ പാലിക്കേണ്ടതുള്ളതു.
കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര ടോമർ ലോകസഭയെ അറിയിച്ചതനുസരിച്ചു, 2021 -22 മുതൽ ജൂൺ 30 വരെയുള്ള പി എം എഫ് ബി വൈ കുടിശിക 2760 കോടിയാണ്. അതിൽ പകുതിയും നൽകാനുള്ളത് രാജസ്ഥാനിലെ കർഷകർക്കാണ്. അവർക്കു നൽകാനുള്ളത് 1387 .34 കോടിയാണ്, . അത് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ നഷ്ടപരിഹാരം നൽകേണ്ടത് മഹാരാഷ്‌ട്രയ്ക്കും ( 336 . 22 കോടി), ഗുജറാത്തിനുമാണ് (258 87 കോടി ). ആകെ കുടിശികയുടെ 70 ശതമാനവും ഈ മൂന്ന് സംസ്ഥാനങ്ങൾക്കാണ്. ജാർഖണ്ഡ്നു 128 . 24 കോടിയും , മധ്യപ്രദേശിന് 77 . 7 കോടിയും ലഭിക്കാനുണ്ട്. ഏഴ് സംസ്ഥാങ്ങൾക്കയി 50 കോടി വീതം നൽകണം. .
തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ 132 .25 കോടി കിട്ടാനുള്ള കര്ണാടകമാണ് പട്ടികയിൽ മുമ്പിൽ. തൊട്ടു പിന്നിൽ 83 .55 കോടി കിട്ടാനുള്ള തമിഴ് നാടും.