image

5 Sept 2023 4:08 PM IST

Latest News

ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരം: ടിക്കറ്റ് വില 56 ലക്ഷം രൂപ

MyFin Desk

cricket news |  india vs pakistan
X

Summary

  • ടിക്കറ്റുകള്‍ ഇത്തരത്തില്‍ ഉയര്‍ന്ന നിരക്കില്‍ വിറ്റഴിക്കുന്നതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ എതിര്‍പ്പാണ് ഉയര്‍ന്നിരിക്കുന്നത്
  • ആദ്യ ഇന്ത്യ-പാക് മത്സരവും ഒക്ടോബര്‍ 14-ന്


ഈ വര്‍ഷം ഒക്ടോബറില്‍ ആരംഭിക്കുന്ന ലോകകപ്പ് ടൂര്‍ണമെന്റില്‍ ഏവരും ഉറ്റുനോക്കുന്ന മത്സരമാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ളത്.അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഒക്ടോബര്‍ 14ന് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ തീപാറും പോരാട്ടം.

ടൂര്‍ണമെന്റിലെ ആദ്യ ഇന്ത്യ-പാക് മത്സരവും ഒക്ടോബര്‍ 14-നാണ്.

കായിക മത്സരങ്ങളുടെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ സാധിക്കുന്ന വയാഗോഗോ എന്ന വെബ്‌സൈറ്റില്‍ ഇന്ത്യ-പാക് മത്സരത്തിനുള്ള ടിക്കറ്റുകള്‍ വില്‍പ്പനയ്ക്ക് വച്ചത് 56 ലക്ഷം രൂപയ്ക്കാണ്.

നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ സൗത്ത് പ്രീമിയം വെസ്റ്റ് -2 ബ്ലോക്കിലെ ഒരു പ്രീമിയം ടിക്കറ്റ് വയാഗോഗോയില്‍ വിറ്റഴിച്ചത് 19 ലക്ഷം രൂപയ്ക്കാണ്.

ഓഗസ്റ്റ് 29നും സെപ്റ്റംബര്‍ മൂന്നിനുമായിരുന്നു ഇന്ത്യ-പാക് മത്സരങ്ങളുടെ ടിക്കറ്റ് വില്‍പ്പന ഔട്ട്‌ലെറ്റുകള്‍ വഴി നടന്നത്. ആ ദിവസങ്ങളില്‍ ഒരു മണിക്കൂറിനുള്ളില്‍ ടിക്കറ്റുകളെല്ലാം വിറ്റുപോയി.

ടിക്കറ്റുകള്‍ ഇത്തരത്തില്‍ ഉയര്‍ന്ന നിരക്കില്‍ വിറ്റഴിക്കുന്നതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ എതിര്‍പ്പാണ് ഉയര്‍ന്നിരിക്കുന്നത്. ' പകല്‍ കൊള്ള ' എന്നാണ് ഒരു യൂസര്‍ എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചത്. ഇന്ത്യ-പാക് മത്സരത്തിനു മാത്രമല്ല, ഇന്ത്യ-ഓസ്‌ട്രേലിയ, ഇന്ത്യ-ഇംഗ്ലണ്ട് മത്സരങ്ങളുടെ ടിക്കറ്റിനും നല്ല ഡിമാന്‍ഡുണ്ട്.

2023 ലോകകപ്പിന്റെ ഔദ്യോഗിക ടിക്കറ്റിംഗ് പങ്കാളിയാണ് ബുക്ക് മൈ ഷോ. ഇതിന്റെ ആധികാരികതയെയും ചിലര്‍ ചോദ്യം ചെയ്ത് സോഷ്യല്‍ മീഡിയയില്‍ എത്തി. ' ടിക്കറ്റ് വില്‍പന വെബ്സൈറ്റായ വയാഗോഗോ വന്‍ വിലയ്ക്കാണ് ടിക്കറ്റ് വില്‍ക്കുന്നത്. അംഗീകൃത ടിക്കറ്റിംഗ് പങ്കാളിയായ ബുക്ക് മൈ ഷോ വഴി എല്ലാ ടിക്കറ്റുകളും ഔദ്യോഗികമായി വില്‍ക്കുമ്പോള്‍ ഇത് എങ്ങനെ സാധ്യമാകും ' എന്നാണ് സോഷ്യല്‍ മീഡിയയില്‍ പലരും ചോദിക്കുന്നത്.

ഒക്ടോബര്‍ അഞ്ചിനാണ് ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. ആദ്യ മത്സരം അഹമ്മദാബാദില്‍ ഇംഗ്ലണ്ടും ന്യൂസിലന്‍ഡും തമ്മിലാണ്. നവംബര്‍ 19ന് അഹമ്മദാബാദിലാണു ഫൈനല്‍.