5 Sept 2023 4:40 PM IST
Summary
- 200-220 കോടി രൂപ ബജറ്റിലാണു ചിത്രം നിര്‍മിച്ചത്
- തിയേറ്റര്‍ റിലീസിലൂടെ ഇതുവരെ 600 കോടിയിലധികം രൂപ കളക്റ്റ് ചെയ്തു
കളക്ഷന്‍ റെക്കോര്‍ഡുകളെല്ലാം തകര്‍ത്ത് മുന്നേറിയ രജനി ചിത്രം ജയിലര്‍ സെപ്റ്റംബര്‍ 7ന് ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുകയാണ്. തിയേറ്ററിലെ ഓട്ടം ഏറെ കുറെ അവസാനിക്കാറയപ്പോള്‍ നിര്‍മാതാവായ സണ്‍ പിക്‌ച്ചേഴ്‌സിനു സമ്മാനിച്ചത് 150 കോടി രൂപയുടെ ലാഭമെന്നാണു കണക്കാക്കുന്നത്.
കലാനിധി മാരന്റെ ഉടമസ്ഥതയിലുള്ള പ്രാദേശിക എന്റര്‍ടെയ്ന്‍മെന്റ് ഭീമനായ സണ്‍ ടിവി നെറ്റ്‌വര്‍ക്കിന്റെ ചലച്ചിത്ര നിര്‍മാണ-വിതരണ വിഭാഗമായ സണ്‍ പിക്‌ച്ചേഴ്‌സാണ് ജയിലര്‍ നിര്‍മിച്ചത്.
ഓഗസ്റ്റ് 10-നു റിലീസ് ചെയ്ത ജയിലര്‍ ലോകമെമ്പാടുമുള്ള തിയേറ്റര്‍ റിലീസിലൂടെ ഇതുവരെ 600 കോടിയിലധികം രൂപ കളക്റ്റ് ചെയ്തു.
200-220 കോടി രൂപ ബജറ്റിലാണു ചിത്രം നിര്‍മിച്ചത്.
സണ്‍ പിക്‌ച്ചേഴ്‌സിന്റെ മാതൃകമ്പനിയായ സണ്‍ ടിവി നെറ്റ്‌വര്‍ക്കാണ് ചിത്രത്തിന്റെ സാറ്റ്‌ലൈറ്റ് അവകാശവും ഓഡിയോ അവകാശവും നേടിയിരിക്കുന്നത്.
സണ്‍ ടിവി നെറ്റ്‌വര്‍ക്കിനു സ്വന്തമായി സണ്‍ എന്‍എക്‌സ്റ്റി എന്ന പേരില്‍ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുണ്ടെങ്കിലും ജയിലറുടെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി പതിപ്പുകളുടെ ഡിജിറ്റല്‍ അവകാശം വിറ്റത് ആമസോണ്‍ പ്രൈം വീഡിയോയ്ക്കാണ്. ജയിലറിന്റെ തരംഗം ഓഹരി വിപണിയിലും സണ്‍ ടിവിക്ക് നേട്ടമുണ്ടാക്കിയിരുന്നു.