image

30 Dec 2022 5:30 PM IST

Latest News

കൊച്ചിയുടെ സെക്യുലര്‍ പപ്പാഞ്ഞി; കത്തിയെരിയുന്നത് എത്ര ലക്ഷമാണെന്നറിയാം

Bureau

pappanji cochin carnival
X


കൊച്ചി: വിവാദങ്ങളിലൂടെ കൊച്ചി വീണ്ടുമൊരു ന്യൂയറിലേയ്ക്ക് കാല്‍വയ്ക്കുകയാണ്. കൊച്ചിക്കാരുടെ പപ്പാഞ്ഞിയാണ് ഇത്തവണ വിവാദ താരമായി മാറിയത്. ലോകത്ത്, കേരളത്തില്‍, ഫോര്‍ട്ട് കൊച്ചിയില്‍ മാത്രമാണ് പപ്പാഞ്ഞിയെ കത്തിക്കല്‍ ആഘോഷം ആദ്യമായി തുടങ്ങിയത്. കൊറോണയില്‍ മുങ്ങിപ്പോയ ഊ ആഘോഷത്തെ ഇത്തവണ വന്‍ ആരവത്തോടെയാണ് കൊച്ചിക്കാര്‍ തിരിച്ച് പിടിച്ചിരിക്കുന്നത്. കൊച്ചിയുടെ സെക്യുലര്‍ ആഘോഷമാണ് ഈ പപ്പാഞ്ഞി കത്തിക്കല്‍.

ലക്ഷങ്ങളുടെ പപ്പാഞ്ഞി

65 അടി രൂപമുള്ള പപ്പാഞ്ഞിയ്ക്ക് രൂപ കല്‍പ്പന നല്‍കിയിരിക്കുന്നത് ജെയ്സ് ജോര്‍ജാണ്. ഷേബല്‍ ഡിസൂസയുടെ നേതൃത്വത്തിലുള്ള സംഘമാണ് പപ്പാഞ്ഞി നിര്‍മ്മിക്കുന്നത്. ആറ് ലക്ഷം രൂപയാണ് ഇത്തവണ പപ്പാഞ്ഞിയെ ഒരുക്കുന്നതിന്റെ ചെലവ്. 2017 ല്‍ മൂന്ന് ലക്ഷം രൂപയായിരുന്നു നിര്‍മ്മാണ ചെലവ്. വിലവര്‍ധനവിന്റെ ഒപ്പമാണ് ഇത്തവണ നമ്മുടെ ആഘോഷങ്ങള്‍ എന്നതിന്റെ തെളിവാണ് ഈ ന്യൂയറും.

ഫോര്‍ട്ട് കൊച്ചിയിലെ ടൂറിസം സ്ഥാപനമായ ഗ്രീനിക്സ് വില്ലേജിന്റെ നേതൃത്വത്തിലാണ് ഇത്തവണ പാപ്പാഞ്ഞിയെ സജ്ജീകരിക്കുന്നത്. പപ്പാഞ്ഞിയ്ക്ക് മുഖം നല്‍കുന്നത് ചിത്രകാരനായ ബോണി തോമസാണ്. ഒരു ലക്ഷത്തിലധികം പേരാണ് കത്തിയെരിയുന്ന പപ്പാഞ്ഞിയെ കാണാന്‍ ഫോര്‍ട്ട് കെച്ചി തീരത്തെത്തുന്നത്.

പപ്പാഞ്ഞികഥ

മുത്തച്ഛനെന്നാണ് പപ്പാഞ്ഞി എന്ന പോര്‍ച്ചുഗീസ് വാക്കിന്റെ അര്‍ത്ഥം. ഏതാണ്ട 16 ാം നൂറ്റാണ്ടിനോടടുത്ത് കൊച്ചിയില്‍ നിന്നിരുന്ന പോര്‍ച്ചുഗീസ് കോട്ടയായ ഇമ്മാനുവല്‍ കോട്ടയോട് ചുറ്റിപ്പറ്റിയാണ് കേരളത്തിന്‍ഖെ ക്രിസ്തുമസ്-ന്യൂയര്‍ ആഘോഷങ്ങള്‍ ആരംഭിക്കുന്നതെന്നാണ് കരുതപ്പെടുന്നത്. പോര്‍ച്ചുഗീസുകാര്‍ക്ക് ശേഷം വന്ന വിദേശ ആധിപത്യങ്ങളെല്ലാം ഈ ആഘോഷങ്ങള്‍ തുടരുകയും ചെയതു.

ഇസ്രയേലുകാര്‍ തങ്ങളുടെ വാഗ്ദത്ത ഭൂമി വീണ്ടെടുത്തതിനെ അനുസ്മരിക്കുന്ന ഹാനൂക്ക പെരുന്നാളിന്റെ എട്ടാം ദിനം ജൂതരുടെ വിശുദ്ധ ഗ്രന്ഥമായ തോറ വായനയ്ക്കു ശേഷം ഗ്രീക്ക് സൈന്യാധിപനായിരുന്ന ബാഗ്രിസിന്റെ കോലം കത്തിക്കും. ഇതാണ് പപ്പാഞ്ഞി കത്തികലിന്റെ ആവിര്‍ഭാവമായി വിലയിരുത്തുന്നത്. വൈക്കോല്‍, ഉണങ്ങിയ പുല്ല് എന്നിവയാണ് കോലത്തില്‍ ഉപയോഗിക്കുന്നത്. കോലം കത്തുമ്പോള്‍ ചെറിയ പൊട്ടിത്തെറിയുണ്ടാകാനായി ഇതിനുള്ളില്‍ ഉപ്പുപരലും ഇലഞ്ഞിയിലകളും തിരുകിവയ്ക്കും.

ബാഗ്രിസിന്റെ കോലം കത്തിക്കല്‍ ആചാരത്തില്‍ നിന്നു കടംകൊണ്ടാതാവാം കൊച്ചിയിലെ ഈ പപ്പാഞ്ഞിയെ കത്തിക്കല്‍ ചടങ്ങ്. പപ്പാഞ്ഞിയുടെ ഉള്ളില്‍ തിരുകുന്നത് വെടിമരുന്നും ഗുണ്ടുകളുമാണ്. ഹാനൂക്ക പെരുന്നാള്‍ പോലെ ക്രിസ്തുമസ് രാത്രി കഴിഞ്ഞ് എട്ടാം ദിവസം പുലര്‍ച്ചെയാണു പപ്പാഞ്ഞിയെ കത്തിക്കുന്ന ചടങ്ങും. കേരളത്തില്‍ 1980 കളിലാണ് കാര്‍ണിവെല്‍ തുടങ്ങുന്നത്. ഫോര്‍ട്ടു കൊച്ചിയാണ് ഇതിന് വേദിയായത്. എന്നാല്‍ കേരള തീരത്തെ രണ്ടായിരം വര്‍ഷത്തിലധികം ചരിത്രമുള്ള ജൂതസംസ്‌കാരത്തിലാണ് പപ്പാഞ്ഞിയെന്ന മിത്തിന്റെ തുടക്കം എന്നും അഭിപ്രായമുണ്ട്.