2 March 2023 5:25 PM IST
Summary
- 2022 ജൂലൈ മുതൽക്കാണ് ദി അഡ്വൈസ്‌ഴ്‌സ്, മണിവൈസ് എന്നി യുറ്റ്യുബ് ചാനലുകളിൽ സാധ്‌നയുടെ ഓഹരികൾ കുറിച്ചുള്ള വ്യാജ പ്രചാരണങ്ങൾ നടത്തിയിരുന്നത്
- സാധ്‌ന ബ്രോഡ് കാസ്റ്റ് ഗ്രൂപ്പിനെ അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നു എന്നടക്കമുള്ള വാർത്തകളാണ് പ്രചരിപ്പിച്ചിരുന്നത്.
യുട്യൂബ് ചാനലിലൂടെ കമ്പനി ഓഹരികൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട് തെറ്റായ പ്രചാരണം നടത്തിയ കേസിൽ നടൻ അർഷാദ് വാർസി, ഭാര്യ മരിയ ഗൊരേറ്റി, സാധന ബ്രോഡ്‌കാസ്റ്റിന്റെ പ്രൊമോട്ടർമാർ എന്നിവരുൾപ്പെടെ 31 സ്ഥാപനങ്ങൾക്ക് സെബിയുടെ വിലക്ക്. സാധ്‌ന ബ്രോഡ്കാസ്റ്റിന്റെ ഓഹരികളെയാണ് ഇത്തരത്തിൽ പ്രചാരണം നൽകി നിക്ഷേപകരെ വഞ്ചിച്ചത്. ശ്രേയ ഗുപ്ത,ഗൗരവ് ഗുപ്ത, സൗരഭ് ഗുപ്ത, പൂജ അഗർവാൾ, വരുൺ മീഡിയ എന്നിവരാണ് ബ്രോഡ്‌കാസ്റ്റിന്റെ പ്രൊമോട്ടർമാരിൽ ഉൾപ്പെടുന്നത്.
നിക്ഷേപകർക്ക് തെറ്റായ വിവരങ്ങൾ നൽകി കൊണ്ടുള്ള വിഡിയോകൾ അപ്‌ലോഡ് ചെയ്ത സമാഹരിച്ച 41.85 കോടി രൂപയിന്മേലും സെബി പിഴ ചുമത്തിയിട്ടുണ്ട്.
വീഡിയോകൾ പ്രചരിപ്പിച്ചതിലൂടെ അർഷാദ് വാർസി 29.43 ലക്ഷം രൂപയുടെയും ഭാര്യ 37.56 ലക്ഷം രൂപയുടെയും ലാഭമുണ്ടാക്കിയിട്ടുണ്ടെന്ന് സെബി കണ്ടെത്തി.
സാധന ബ്രോഡ്‌കാസ്റ്റിന്റെ ഓഹരികളുടെ വിലയിൽ കൃത്രിമത്വം കാണിച്ച് നിക്ഷേപകരെ വഞ്ചിച്ചുവെന്നാരോപിച്ച് പരാതികൾ ലഭിച്ചതിനെ തുടർന്നാണ് സെബി നടപടി സ്വീകരിച്ചത്. ഇതുമായി ബന്ധപ്പെട്ട് യൂറ്റ്യൂബിൽ വീഡിയോകൾ അപ്പ് ലോഡ് ചെയ്തിരുന്നു.
ഇതിനെ തുടർന്ന് 2022 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ നടത്തിയ അന്വേഷണത്തിൽ സാധ്‌നയുടെ ഓഹരികളുടെ വിലയിൽ വർധനവുണ്ടായിട്ടുണ്ടെന്നും കണ്ടെത്തി.
2022 ജൂലൈ മുതൽക്കാണ് ദി അഡ്വൈസ്‌ഴ്‌സ്, മണിവൈസ് എന്നി യുറ്റ്യുബ് ചാനലുകളിൽ സാധ്‌നയുടെ ഓഹരികൾ കുറിച്ചുള്ള വ്യാജ പ്രചാരണങ്ങൾ നടത്തിയിരുന്നത്.
ഈ കാലയളവിൽ കമ്പനിയുടെ ചില പ്രൊമോട്ടർമാർ, സാധ്‌നയുടെ മുഖ്യ അധികാരികൾ, കൂടാതെ മറ്റു പ്രധന നിക്ഷേപകർ എന്നിവർ ഓഹരികൾ വിറ്റഴിച്ച് വൻ തോതിലുള്ള ലാഭമുണ്ടാക്കി.
സാധ്‌ന ബ്രോഡ് കാസ്റ്റ് ഗ്രൂപ്പിനെ അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നു എന്നടക്കമുള്ള വാർത്തകളാണ് പ്രചരിപ്പിച്ചിരുന്നത്.
റെഗുലേറ്റർ ഈ 31 സ്ഥാപനങ്ങളെയും അടുത്ത ഉത്തരവ് ഉണ്ടാകുന്നതു വരെ ഏതെങ്കിലും വിധത്തിൽ നേരിട്ടോ അല്ലാതെയോ സെക്യൂരിറ്റികൾ വാങ്ങുകയോ വിൽക്കുകയോ ഇടപാട് നടത്തുകയോ ചെയ്യുന്നതിൽ നിന്ന് വിലക്കി.
കൂടാതെ, പിടിച്ചെടുത്ത തുക എസ്ക്രോ അക്കൗണ്ടിൽ നിക്ഷേപിക്കുന്നതുവരെ സെബിയുടെ മുൻകൂർ അനുമതിയോടെയല്ലാതെ ബാങ്ക് അക്കൗണ്ടുകളിൽ കിടക്കുന്ന പണം ഉൾപ്പെടെയുള്ള ജംഗമമോ സ്ഥാവരമോ ആയ സ്വത്തുക്കൾ വിനിയോഗിക്കരുതെന്ന് എല്ലാ സ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.