9 Feb 2022 5:51 AM IST
Summary
ഫെബ്രുവരിയിലെ ആദ്യ നാല് ട്രേഡിംഗ് സെഷനുകളില്‍ വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ (എഫ് പി ഐ) ഇന്ത്യന്‍ വിപണിയില്‍ നിന്ന് 6,834 കോടി രൂപ പിന്‍വലിച്ചു. എഫ് പി ഐകള്‍ ഇക്വിറ്റികളില്‍ നിന്ന് 3,627 കോടി രൂപയും ഡെറ്റ് വിഭാഗത്തില്‍ നിന്ന് 3,173 കോടി രൂപയും ഹൈബ്രിഡ് ഉപകരണങ്ങളില്‍ നിന്ന് 34 കോടി രൂപയും പിന്‍വലിച്ചതായി ഡിപ്പോസിറ്ററികള്‍ പറയുന്നു. കഴിഞ്ഞ ആഴ്ച യു എസ് ഫെഡ് പ്രഖ്യാപനത്തിനു ശേഷം എഫ് പി ഐകള്‍ വില്‍പ്പനയുടെ വേഗത വര്‍ധിപ്പിച്ചതാവാം ഇതിനു
ഫെബ്രുവരിയിലെ ആദ്യ നാല് ട്രേഡിംഗ് സെഷനുകളില്‍ വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ (എഫ് പി ഐ) ഇന്ത്യന്‍ വിപണിയില്‍ നിന്ന് 6,834 കോടി രൂപ പിന്‍വലിച്ചു.
എഫ് പി ഐകള്‍ ഇക്വിറ്റികളില്‍ നിന്ന് 3,627 കോടി രൂപയും ഡെറ്റ് വിഭാഗത്തില്‍ നിന്ന് 3,173 കോടി രൂപയും ഹൈബ്രിഡ് ഉപകരണങ്ങളില്‍ നിന്ന് 34 കോടി രൂപയും പിന്‍വലിച്ചതായി ഡിപ്പോസിറ്ററികള്‍ പറയുന്നു.
കഴിഞ്ഞ ആഴ്ച യു എസ് ഫെഡ് പ്രഖ്യാപനത്തിനു ശേഷം എഫ് പി ഐകള്‍ വില്‍പ്പനയുടെ വേഗത വര്‍ധിപ്പിച്ചതാവാം ഇതിനു കാരണമെന്ന് മോണിംഗ് സ്റ്റാര്‍ ഇന്ത്യയുടെ അസോസിയേറ്റ് ഡയറക്ടര്‍ ഹിമാന്‍ഷു ശ്രീവാസ്തവ പറഞ്ഞു. കൂടാതെ ആഗോളതലത്തില്‍ യു എസ് ഫെഡറല്‍ പലിശ നിരക്കുകള്‍ വര്‍ധിപ്പിക്കുമെന്ന പ്രതീക്ഷയില്‍ ബോണ്ട് യീല്‍ഡുകള്‍ അടുത്ത കാലത്തായി ഉയര്‍ന്നതും ഒരു കാരണമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അപകട സാധ്യതയുള്ള ആസ്തികള്‍ ഒഴിവാക്കി സ്വര്‍ണം പോലുള്ള സുരക്ഷിത കേന്ദ്രങ്ങളിലേക്ക് നീങ്ങാന്‍ നിക്ഷേപകര്‍ ശ്രമിക്കുന്നു എന്നതിന് ഉദാഹരണമാണ് ഇത്.