image

11 Feb 2022 7:42 AM IST

ആദ്യ സെഷനിൽ നിക്ഷേപകർക്ക് 3.4 ലക്ഷം കോടി നഷ്‌ടം

Agencies

ആദ്യ സെഷനിൽ നിക്ഷേപകർക്ക് 3.4 ലക്ഷം കോടി നഷ്‌ടം
X

Summary

ഡെൽഹി വെള്ളിയാഴ്ച ആദ്യ വ്യാപാരത്തില്‍ നിക്ഷേപകരുടെ സമ്പത്ത് 3.39 ലക്ഷം കോടി രൂപയിലധികം ഇടിഞ്ഞു. ദുര്‍ബലമായ ഓപ്പണിംഗിന് ശേഷം ബി എസ്ഇ ബെഞ്ച്മാര്‍ക്ക് 1,011.93 പോയിന്റ് ഇടിഞ്ഞ് 57,914.10 ലെത്തി. ആദ്യ വ്യാപാരത്തില്‍ ബിഎസ്ഇ ലിസ്റ്റഡ് കമ്പനികളുടെ വിപണി മൂലധനം 3,39,519.47 കോടി രൂപ കുറഞ്ഞ് 2,64,41,844.80 കോടി രൂപയായി. ജനുവരിയിലെ യുഎസ് പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും മോശമായി 7.5 ശതമാനത്തിലെത്തി. മാര്‍ച്ചില്‍ 50 ബിപിഎസ് നിരക്ക് വര്‍ധനവിനുള്ള സാധ്യത കാണുന്നു. ആഗോള ഓഹരി വിപണികള്‍ക്ക് ഇതൊരു നല്ല […]


ഡെൽഹി വെള്ളിയാഴ്ച ആദ്യ വ്യാപാരത്തില്‍ നിക്ഷേപകരുടെ സമ്പത്ത് 3.39 ലക്ഷം കോടി രൂപയിലധികം ഇടിഞ്ഞു. ദുര്‍ബലമായ ഓപ്പണിംഗിന് ശേഷം ബി എസ്ഇ ബെഞ്ച്മാര്‍ക്ക് 1,011.93 പോയിന്റ് ഇടിഞ്ഞ് 57,914.10 ലെത്തി. ആദ്യ വ്യാപാരത്തില്‍ ബിഎസ്ഇ ലിസ്റ്റഡ് കമ്പനികളുടെ വിപണി മൂലധനം 3,39,519.47 കോടി രൂപ കുറഞ്ഞ് 2,64,41,844.80 കോടി രൂപയായി.

ജനുവരിയിലെ യുഎസ് പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും മോശമായി 7.5 ശതമാനത്തിലെത്തി. മാര്‍ച്ചില്‍ 50 ബിപിഎസ് നിരക്ക് വര്‍ധനവിനുള്ള സാധ്യത കാണുന്നു. ആഗോള ഓഹരി വിപണികള്‍ക്ക് ഇതൊരു നല്ല വാര്‍ത്തയല്ലെന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാര്‍ പറഞ്ഞു

ബിഎസ്ഇ 30-ഷെയര്‍ ബെഞ്ച്മാര്‍ക്ക് ഫ്രണ്ട്ലൈന്‍ കമ്പനികളുടെ കൂട്ടത്തിൽ ഏറ്റവും മേശമായത് ഐടി ഓഹരികളാണ്. ഇന്ഫോസിസിനാണ് ഏറ്റവും വലിയ നഷ്ടം നേരിട്ടത്,

ഏകദേശം 3 ശതമാനം ഓഹരി ഇടിഞ്ഞു, തൊട്ടുപിന്നാലെ ടെക് മഹീന്ദ്രയും വിപ്രോയുമുണ്ട്.വിശാലമായ വിപണിയില്‍ ബി എസ്‌ ഇ മിഡ്ക്യാപ്, സ്മോള്‍ക്യാപ് സൂചികകള്‍ 1 ശതമാനത്തിലധികം താഴ്ന്നാണ് വ്യാപാരം നടത്തുന്നത്.