22 Feb 2022 8:18 PM IST
Summary
വാഷിംഗ്ടൺ: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ യുക്രെയ്‌നെതിരെ ആക്രമണം നടത്തിയെന്ന് ആരോപിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ചൊവ്വാഴ്ച റഷ്യയ്‌ക്കെതിരെ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചു. റഷ്യയ്‌ക്കെതിരെ അമേരിക്കയുടെ സാമ്പത്തിക ഉപരോധത്തിന്റെ ആദ്യ ഘട്ടം പ്രഖ്യാപിച്ച ബൈഡൻ “റഷ്യയാണ് ആക്രമണകാരി എന്നതിൽ തർക്കമില്ല. അതിനാൽ, ഞങ്ങൾ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെക്കുറിച്ച് ഞങ്ങൾക്ക് വ്യക്തമായ ധാരണയുണ്ട് “ എന്ന് വൈറ്റ് ഹൗസിൽ വച്ച് മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു. കഴിഞ്ഞ ദിവസമാണ് യുക്രെയ്നിലെ രണ്ട് പ്രദേശങ്ങളെ സ്വതന്ത്ര രാജ്യങ്ങളായി അംഗീകരിച്ച് പുടിൻ പ്രഖ്യാപനം നടത്തിയത്. […]
വാഷിംഗ്ടൺ: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ യുക്രെയ്‌നെതിരെ ആക്രമണം നടത്തിയെന്ന് ആരോപിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ചൊവ്വാഴ്ച റഷ്യയ്‌ക്കെതിരെ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചു.
റഷ്യയ്‌ക്കെതിരെ അമേരിക്കയുടെ സാമ്പത്തിക ഉപരോധത്തിന്റെ ആദ്യ ഘട്ടം പ്രഖ്യാപിച്ച ബൈഡൻ “റഷ്യയാണ് ആക്രമണകാരി എന്നതിൽ തർക്കമില്ല. അതിനാൽ, ഞങ്ങൾ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെക്കുറിച്ച് ഞങ്ങൾക്ക് വ്യക്തമായ ധാരണയുണ്ട് “ എന്ന് വൈറ്റ് ഹൗസിൽ വച്ച് മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.
കഴിഞ്ഞ ദിവസമാണ് യുക്രെയ്നിലെ രണ്ട് പ്രദേശങ്ങളെ സ്വതന്ത്ര രാജ്യങ്ങളായി അംഗീകരിച്ച് പുടിൻ പ്രഖ്യാപനം നടത്തിയത്. ഈ പ്രദേശങ്ങൾ ഇനി യുക്രെയ്‌ന്റെ ഭാഗമല്ലെന്നും രാജ്യത്തിന്റെ പരമാധികാര പരിധിയിൽ വരില്ലെന്നും റഷ്യൻ പ്രസിഡന്റ് വാദിച്ചു. ലളിതമായി പറഞ്ഞാൽ, യുക്രെയ്‌നിന്റെ ഒരു വലിയ ഭാഗം കൊത്തിയെടുക്കുകയാണെന്ന് റഷ്യ പ്രഖ്യാപിച്ചിരിക്കുന്നു, ബൈഡൻ പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രി ഈ പ്രദേശങ്ങളിലേക്ക് റഷ്യൻ സൈന്യത്തിനെ വിന്യസിക്കാൻ പുടിൻ അനുമതി നൽകിയിരുന്നു. നിലവിൽ വലിയ പ്രദേശങ്ങൾ ഉക്രേനിയൻ ഗവൺമെന്റിന്റെ അധികാരപരിധിയിലുള്ളതാണെന്നും താൻ അംഗീകരിച്ച രണ്ട് മേഖലകളേക്കാൾ ആഴത്തിൽ ഈ പ്രദേശങ്ങൾ വ്യാപിച്ചിരിക്കുന്നുവെന്നും അദ്ദേഹം ഉറപ്പിച്ചിരുന്നു.
“എന്റെ കാഴ്ചപ്പാടിൽ ബലപ്രയോഗത്തിലൂടെ കൂടുതൽ പ്രദേശങ്ങൾ കൈക്കലാക്കാനുള്ള ശ്രമം അദ്ദേഹം സ്ഥാപിക്കുകയാണ്. ഇന്നലെ രാത്രി അദ്ദേഹത്തിന്റെ പ്രസംഗം ശ്രദ്ധിച്ചാൽ, വീണ്ടും മുന്നോട്ട് പോകാൻ പുടിൻ സർവ്വതും സജ്ജീകരിക്കുകയാണ്. യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തിന്റെ തുടക്കമാണിത്, അദ്ദേഹം സൂചിപ്പിച്ചതുപോലെ, തന്റെ 'ഡ്യൂമ' യിൽ നിന്ന് പ്രവർത്തിക്കാനുള്ള അനുവാദം ചോദിച്ചു, ”യുഎസ് പ്രസിഡന്റ് പറഞ്ഞു.
അമേരിക്കയുടെ സഖ്യകക്ഷികളുമായും പങ്കാളികളുമായും ചേർന്നാണ് ഈ ഉപരോധങ്ങൾ ഏകോപിപ്പിച്ചിട്ടുള്ളതെന്നും റഷ്യ ആക്രമണം രരോക്ഷമാക്കിയാൽ ഉപരോധം വർദ്ധിപ്പിക്കുന്നത് തുടരുമെന്നും ബൈഡൻ പറഞ്ഞു.
"റഷ്യയിലെ രണ്ട് വലിയ ധനകാര്യ സ്ഥാപനങ്ങളായ വി ഇ ബി (VEB), സൈനിക ബാങ്കുകൾ എന്നിവയ്ക്ക് മേൽ പൂർണ്ണ ഉപരോധം കൊണ്ടുവരികയാണ്. റഷ്യൻ സോവറിന് ഡെറ്റിലും (sovereign debt) സമഗ്രമായ ഉപരോധങ്ങൾ നടപ്പിലാക്കുകയാണ്. ഇതിനർത്ഥം റഷ്യൻ സർക്കാരിന് പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ള ധനസഹായം ഇല്ലാതാക്കി എന്നാണ്. ഇതുവഴി പണം സ്വരൂപിക്കാൻ റഷ്യയ്ക്ക് ഇനി കഴിയില്ല, മാത്രമല്ല നമ്മുടെ വിപണികളിലോ യൂറോപ്യൻ വിപണികളിലോ പുതിയ കടപ്പത്രത്തിൽ വ്യാപാരം നടത്താനും കഴിയില്ല. നാളെ മുതൽ ആരംഭിക്കുന്ന നിയന്തണം വരും ദിവസങ്ങളിലും തുടരും, റഷ്യയിലെ ഉന്നതർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഉപരോധം ഏർപ്പെടുത്തും. ക്രെംലിൻ നയങ്ങളുടെ അഴിമതി നേട്ടങ്ങളിൽ പങ്കുചേരുന്നത് പോലെ തന്നെ വേദനയിലും അവർ പങ്കുചേരണം. റഷ്യയുടെ ഈ നീക്കങ്ങൾ കാരണം, ഞാൻ വാഗ്ദാനം ചെയ്തതുപോലെ നോർഡ് സ്ട്രീം 2 മുന്നോട്ട് പോകില്ലെന്ന് ഉറപ്പാക്കാൻ ഞങ്ങൾ ജർമ്മനിയുമായി പ്രവർത്തിക്കുന്നു," ബൈഡൻ പറഞ്ഞു.
“റഷ്യ അതിന്റെ അടുത്ത നീക്കത്തെക്കുറിച്ച് ആലോചിക്കുമ്പോൾ, അധിക ഉപരോധങ്ങൾ ഉൾപ്പെടെയുള്ള അടുത്ത നീക്കവും ഞങ്ങൾ തയ്യാറാക്കിയിട്ടുണ്ട്,” ബൈഡൻ കൂട്ടിച്ചേർത്തു.
ആക്രമണം തുടർന്നാൽ റഷ്യ കൂടുതൽ വില നൽകേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ബെലാറസിൽ നിന്ന് തങ്ങളുടെ സേനയെ പിൻവലിക്കില്ലെന്ന് റഷ്യ സമ്മതിച്ചതിന് മറുപടിയായി യൂറോപ്പിൽ ഇതിനകം നിലയുറപ്പിച്ചിരിക്കുന്ന യുഎസ് സേനയുടെയും ആയുധങ്ങളുടെയും അധിക നീക്കങ്ങൾക്ക് ബാൾട്ടിക് സഖ്യകക്ഷികളായ എസ്തോണിയ, ലാത്വിയ, ലിത്വാനിയ എന്നീ പ്രദേശങ്ങൾ ശക്തിപ്പെടുത്തുന്നതിന് താൻ അംഗീകാരം നൽകിയിട്ടുണ്ടെന്ന് ബൈഡൻ പറഞ്ഞു.
“ഞാൻ വ്യക്തമായി പറയട്ടെ: ഇത് ഞങ്ങളുടെ ഭാഗത്തുനിന്നുള്ള പ്രതിരോധ നീക്കങ്ങളാണ്. റഷ്യയുമായി യുദ്ധം ചെയ്യാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല. എന്നിരുന്നാലും, യുണൈറ്റഡ് സ്റ്റേറ്റ്‌സും ഞങ്ങളുടെ സഖ്യകക്ഷികളും ചേർന്ന് നാറ്റോ പ്രദേശത്തിന്റെ ഓരോ ഇഞ്ചും സംരക്ഷിക്കുമെന്നും നാറ്റോയ്‌ക്ക് ഞങ്ങൾ നൽകിയ പ്രതിബദ്ധതകൾ പാലിക്കുമെന്നുമുള്ള സന്ദേശം അയയ്ക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു“. അദ്ദേഹം പ്രതികരിച്ചു.
“ഒരു വലിയ സൈന്യത്തെ വിന്യസിപ്പിക്കുന്നതിൽ റഷ്യ കൂടുതൽ മുന്നോട്ട് പോകുകയാണെന്ന് ഞങ്ങൾ ഇപ്പോഴും വിശ്വസിക്കുന്നു. യു യുക്രൈനിനെതിരായ ആക്രമണം, അതിൽ എനിക്ക് തെറ്റുപറ്റിയെന്ന് കരുതുന്നു, ഞങ്ങൾ അത് തെറ്റാണെന്ന് തന്നെ വിശ്വസിക്കുന്നു. എന്നാൽ തലസ്ഥാന നഗരമായ കീവ് ഉൾപ്പെടെയുള്ള പ്രധാന യുക്രേനിയൻ പ്രദേശങ്ങൾക്കെതിരെ റഷ്യ ഭീഷണി ഉയർത്തുകയാണ് ചെയ്തത്. 1,50,000 റഷ്യൻ സൈനികർ ഇപ്പോഴും യുക്രെയ്‌നിന് ചുറ്റും ഉണ്ട്, ”ബൈഡൻ കൂട്ടിച്ചേർത്തു.