9 March 2022 11:20 AM IST
Summary
മുംബൈ: യുക്രെയ്‌നിനെതിരായ റഷ്യയുടെ ആക്രമണം അവസാനിപ്പിക്കാനുള്ള നയതന്ത്ര ശ്രമങ്ങൾ നിക്ഷേപകർ ഉറ്റുനോക്കുന്നതിനിടെ, സൂചികയിൽ റിലയൻസ് ഇൻഡസ്‌ട്രീസിന്റെയും എച്ച്‌ഡിഎഫ്‌സി യുടെയും നേട്ടത്തിൽ പ്രധാന ഓഹരി സൂചികകളായ സെൻസെക്സും നിഫ്റ്റിയും ബുധനാഴ്ച 2 ശതമാനത്തിലധികം ഉയർന്നു. ബിഎസ്‌ഇ സെൻസെക്‌സ് ലാഭത്തിൽ തുടങ്ങി 1,469.64 പോയിന്റ് (2.75%) ഉയർന്ന് 54,893.73 ലെത്തി. വിപണി അവസാനിക്കുമ്പോൾ 1,223.24 പോയിന്റ് (2.29%) ഉയർന്ന് 54,647.33 എന്ന നിലയിലെത്തി. എൻഎസ്ഇ നിഫ്റ്റി 331.90 പോയിന്റ് ( 2.07%) ഉയർന്ന് 16,345.35 ൽ അവസാനിച്ചു. സെൻസെക്സിൽ […]
മുംബൈ: യുക്രെയ്‌നിനെതിരായ റഷ്യയുടെ ആക്രമണം അവസാനിപ്പിക്കാനുള്ള നയതന്ത്ര ശ്രമങ്ങൾ നിക്ഷേപകർ ഉറ്റുനോക്കുന്നതിനിടെ, സൂചികയിൽ റിലയൻസ് ഇൻഡസ്‌ട്രീസിന്റെയും എച്ച്‌ഡിഎഫ്‌സി യുടെയും നേട്ടത്തിൽ പ്രധാന ഓഹരി സൂചികകളായ സെൻസെക്സും നിഫ്റ്റിയും ബുധനാഴ്ച 2 ശതമാനത്തിലധികം ഉയർന്നു.
ബിഎസ്‌ഇ സെൻസെക്‌സ് ലാഭത്തിൽ തുടങ്ങി 1,469.64 പോയിന്റ് (2.75%) ഉയർന്ന് 54,893.73 ലെത്തി. വിപണി അവസാനിക്കുമ്പോൾ 1,223.24 പോയിന്റ് (2.29%) ഉയർന്ന് 54,647.33 എന്ന നിലയിലെത്തി. എൻഎസ്ഇ നിഫ്റ്റി 331.90 പോയിന്റ് ( 2.07%) ഉയർന്ന് 16,345.35 ൽ അവസാനിച്ചു.
സെൻസെക്സിൽ ഏഷ്യൻ പെയിന്റ്‌സ്, റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്, ബജാജ് ഫിനാൻസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഇൻഡസ്‌ൻഡ് ബാങ്ക്, ബജാജ് ഫിൻസെർവ്, മാരുതി സുസുക്കി, എച്ച്‌ഡിഎഫ്‌സി ബാങ്ക്, അൾട്രാടെക് സിമന്റ് എന്നിവയാണ് ലാഭത്തിലവസാനിച്ചത്.
സെൻസെക്‌സ് ഓഹരികളിൽ 5.56 ശതമാനം ഉയർന്ന് ഏഷ്യൻ പെയിന്റ്‌സാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. റിലയൻസ് ഇൻഡസ്ട്രീസ് 5.24 ശതമാനവും ബജാജ് ഫിൻസെർവ് 5 ശതമാനവും എച്ച്‌ഡിഎഫ്‌സി ബാങ്ക് 3.29 ശതമാനവും ഉയർന്നു.
അതേസമയം, പവർ ഗ്രിഡ് കോർപ്പറേഷൻ, എൻടിപിസി, ടാറ്റ സ്റ്റീൽ, നെസ്‌ലെ ഇന്ത്യ, വിപ്രോ എന്നിവ പിന്നോക്കം പോയി.
ബുധനാഴ്ചത്തെ വ്യാപാരത്തിൽ ഏവിയേഷൻ സ്റ്റോക്കുകൾക്ക് വലിയ ഡിമാൻഡായിരുന്നു. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം, മാർച്ച് 27 മുതൽ ഇന്ത്യ പതിവ് അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുമെന്നതാണ് ഇതിനു കാരണം. ഇന്റർഗ്ലോബ് ഏവിയേഷന്റെ ഓഹരികൾ 6.94 ശതമാനവും സ്‌പൈസ് ജെറ്റ് 6.05 ശതമാനവും ഉയർന്നു.
"ആഭ്യന്തര വിപണി എക്സിറ്റ് പോളുകളോടും തിരഞ്ഞെടുപ്പ് ഫലങ്ങൾ പ്രതീക്ഷിച്ചും പോസിറ്റീവായി പ്രതികരിക്കുന്നു. സമീപകാലത്ത്, സംസ്ഥാന തിരഞ്ഞെടുപ്പ് ഫലങ്ങളിലും ആഗോള പ്രവണതയിലും പോസിറ്റീവോ നെഗറ്റീവോ ആയ പ്രവണതയ്ക്കനുസരിച്ച് ആഭ്യന്തര വിപണിയും വ്യാപാരം നടത്തും," വിനോദ് നായർ, ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണ വിഭാഗം മേധാവി പറഞ്ഞു.
ഹോങ്കോംഗ്, ഷാങ്ഹായ്, ടോക്കിയോ എന്നിവിടങ്ങളിലെ ഓഹരികൾ താഴ്ന്ന നിലയിലാണ്. യുഎസിലെ സ്റ്റോക്ക് എക്സ്ചേഞ്ചുകൾ ചൊവ്വാഴ്ച നെഗറ്റീവ് ടെറിട്ടറിയിൽ ക്ലോസ് ചെയ്തു
എസ് ആന്റ് പി 500 ഇൻഡക്‌സ് ഫ്യൂച്ചേഴ്‌സ്, ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് എന്നിവ 1 ശതമാനം വരെ ഉയർന്നപ്പോൾ യൂറോപ്യൻ ഓഹരികൾ ഉയർന്നു തന്നെ നിന്നു. അതേസമയം ബ്രെന്റ് ക്രൂഡ് വില ബാരലിന് 1.22 ശതമാനം കുറഞ്ഞ് 126.4 ഡോളറിലെത്തി.