image

14 March 2022 2:29 PM IST

വിപണി മുന്നേറ്റത്തില്‍ നിക്ഷേപകര്‍ക്ക് 13.16 ലക്ഷം കോടിയുടെ നേട്ടം

MyFin Desk

വിപണി മുന്നേറ്റത്തില്‍ നിക്ഷേപകര്‍ക്ക്  13.16 ലക്ഷം കോടിയുടെ നേട്ടം
X

Summary

ഡെല്‍ഹി: അഞ്ച് ദിവസത്തെ വിപണി മുന്നേറ്റത്തില്‍ നിക്ഷേപകര്‍ക്ക് 13.16 ലക്ഷം കോടി നേട്ടം. തിങ്കളാഴ്ച സെന്‍സെക്സ് 935.72 പോയിന്റ് അഥവാ 1.68 ശതമാനം ഉയര്‍ന്ന് 56,486.02 എന്ന നിലയിലെത്തി. കഴിഞ്ഞ അഞ്ച് ട്രേഡിംഗ് സെഷനുകളില്‍, ബെഞ്ച്മാര്‍ക്ക് 3,643.27 പോയിന്റ് അല്ലെങ്കില്‍ 6.89 ശതമാനം ഉയര്‍ന്നു. ഓഹരികളുടെ മുന്നേറ്റത്തില്‍ ബിഎസ്ഇ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂലധനം അഞ്ച് ട്രേഡിംഗ് സെഷനുകളിലായി 13,16,944.74 കോടി രൂപ ഉയര്‍ന്ന് 2,54,27,775.78 കോടി രൂപയായി. തിരിച്ചുവരവിന്റെ തുടര്‍ച്ചായായി ഈ ആഴ്ച ഊര്‍ജ്ജസ്വലമായി […]


ഡെല്‍ഹി: അഞ്ച് ദിവസത്തെ വിപണി മുന്നേറ്റത്തില്‍ നിക്ഷേപകര്‍ക്ക് 13.16 ലക്ഷം കോടി നേട്ടം. തിങ്കളാഴ്ച സെന്‍സെക്സ് 935.72 പോയിന്റ് അഥവാ 1.68 ശതമാനം ഉയര്‍ന്ന് 56,486.02 എന്ന നിലയിലെത്തി.

കഴിഞ്ഞ അഞ്ച് ട്രേഡിംഗ് സെഷനുകളില്‍, ബെഞ്ച്മാര്‍ക്ക് 3,643.27 പോയിന്റ് അല്ലെങ്കില്‍ 6.89 ശതമാനം ഉയര്‍ന്നു. ഓഹരികളുടെ മുന്നേറ്റത്തില്‍ ബിഎസ്ഇ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂലധനം അഞ്ച് ട്രേഡിംഗ് സെഷനുകളിലായി 13,16,944.74 കോടി രൂപ ഉയര്‍ന്ന് 2,54,27,775.78 കോടി രൂപയായി.

തിരിച്ചുവരവിന്റെ തുടര്‍ച്ചായായി ഈ ആഴ്ച ഊര്‍ജ്ജസ്വലമായി ആരംഭിച്ച വിപണികള്‍ ഒന്നര ശതമാനത്തിലധികം നേട്ടമുണ്ടാക്കി.

ബാങ്കിംഗ്, മുന്‍നിര ഐടി കമ്പനികള്‍ എന്നിവയുടെ ഓഹരികളില്‍ മികച്ച വില്‍പ്പന നടന്നതിനാല്‍ ബെഞ്ച്മാര്‍ക്ക് ഉയര്‍ന്ന നിലവാരത്തിലാണ് വിപണി അവസാനിച്ചതെന്ന് റെലിഗെയര്‍ ബ്രോക്കിംഗ് ലിമിറ്റഡ് റിസര്‍ച്ചിലെ വിപി അജിത് മിശ്ര പറഞ്ഞു.

ബിഎസ്ഇയില്‍ തിങ്കളാഴ്ചത്തെ വ്യാപാരത്തില്‍ 3.76 ശതമാനം ഉയര്‍ന്ന് ഇന്‍ഫോസിസ് ഒന്നാമതെത്തി.

പുതിയ ഡിജിറ്റല്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ അനുവദിച്ചുകൊണ്ട് സ്വകാര്യമേഖലയിലെ വായ്പാദാതാവിന്മേലുള്ള എല്ലാ നിയന്ത്രണങ്ങളും ശനിയാഴ്ച ആര്‍ബിഐ നീക്കിയതിനെത്തുടര്‍ന്ന് എച്ച്ഡിഎഫ്സി ബാങ്ക് 3.25 ശതമാനം ഉയര്‍ന്നു.

എസ്ബിഐ, മാരുതി സുസുക്കി, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, വിപ്രോ, എച്ച്ഡിഎഫ്സി എന്നിവയും വിപണിയില്‍ മുന്നേറ്റം നടത്തി. എച്ച്യുഎല്‍, സണ്‍ ഫാര്‍മ, ഡോ റെഡ്ഡീസ്, ടാറ്റ സ്റ്റീല്‍ എന്നീവ ബിസ്ഇയില്‍ 1.66 ശതമാനം വരെ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

താഴ്ന്ന നിലയില്‍ തുടങ്ങി ആഭ്യന്തര ഓഹരികള്‍ നേട്ടം കരസ്ഥമാക്കി. യുക്രെയ്ന്‍ യുദ്ധത്തിന് നയതന്ത്ര പരിഹാരത്തിനുള്ള പ്രതീക്ഷകള്‍ക്കിടയില്‍ ആഗോള വിപണികള്‍ സമ്മിശ്ര പ്രതികരണമായിരുന്നു. എന്നാല്‍ യുദ്ധത്തിന്റെ തുടര്‍ച്ചയില്‍ അനിശ്ചിതത്വം ഉയര്‍ന്നതിനാല്‍ നിക്ഷേപകര്‍ ജാഗ്രതയിലാണ്.

ഈ ആഴ്ച നടക്കാനിരിക്കുന്ന യുഎസ് ഫെഡറല്‍ മീറ്റിംഗും വര്‍ധിച്ചുവരുന്ന കോവിഡ് കേസുകള്‍ കാരണം ചൈന വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതും വിപണിയെ ജാഗ്രതയിലാക്കിയിട്ടുണ്ടെന്ന് മോത്തിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിന്റെ റീട്ടെയില്‍ റിസര്‍ച്ച് മേധാവി സിദ്ധാര്‍ത്ഥ ഖേംക പറഞ്ഞു.

ബിഎസ്ഇ സ്മോള്‍ക്യാപ് സൂചിക 0.31 ശതമാനം നേട്ടമുണ്ടാക്കിയപ്പോള്‍ മിഡ്ക്യാപ് ഗേജ് 0.02 ശതമാനം മാത്രമാണ് ഉയര്‍ന്നത്.