image

31 May 2022 1:42 PM IST

Premium

ക്രൂഡ് ഓയിൽ കുതിപ്പിൽ നിലതെറ്റി ഇന്ത്യൻ വിപണി

Bijith R

ക്രൂഡ് ഓയിൽ കുതിപ്പിൽ നിലതെറ്റി ഇന്ത്യൻ വിപണി
X

Summary

കഴിഞ്ഞ മൂന്നു ദിവസത്തെ ഉയർച്ച തുടരാനാവാതെ നഷ്ടത്തിൽ അവസാനിച്ച് ഇന്ത്യൻ വിപണി. ആഗോള ക്രൂഡ് വിലയിൽ ഉണ്ടായ വർധനവ് പണപ്പെരുപ്പത്തെക്കുറിച്ചും, കർശന പണനയത്തെക്കുറിച്ചുമുള്ള ആശങ്കകൾ നിക്ഷേപകരിൽ വീണ്ടും ജനിപ്പിച്ചത് ഇന്നത്തെ ഇടിവിനു കാരണമായി. ജനുവരി-മാർച്ച് കാലയളവിലെ ഇന്ത്യയുടെ ജിഡിപി കണക്കുകൾ പുറത്തു വരുന്നതിനു മുന്നോടിയായി നിക്ഷേപകർ കൂടുതൽ ജാഗരൂകരായതും മറ്റൊരു കാരണമായി. സെൻസെക്സ് 359.33 പോയിന്റ് (0.64ശതമാനം) താഴ്ന്ന് 55,566 .41ൽ അവസാനിച്ചപ്പോൾ, നിഫ്റ്റി 76.85 പോയിന്റ് (0.46ശതമാനം) കുറഞ്ഞ് 16,584.55 യിലും വ്യാപാരം അവസാനിപ്പിച്ചു. യൂറോപ്പ്യൻ […]


കഴിഞ്ഞ മൂന്നു ദിവസത്തെ ഉയർച്ച തുടരാനാവാതെ നഷ്ടത്തിൽ അവസാനിച്ച് ഇന്ത്യൻ വിപണി. ആഗോള ക്രൂഡ് വിലയിൽ ഉണ്ടായ വർധനവ് പണപ്പെരുപ്പത്തെക്കുറിച്ചും,...

കഴിഞ്ഞ മൂന്നു ദിവസത്തെ ഉയർച്ച തുടരാനാവാതെ നഷ്ടത്തിൽ അവസാനിച്ച് ഇന്ത്യൻ വിപണി. ആഗോള ക്രൂഡ് വിലയിൽ ഉണ്ടായ വർധനവ് പണപ്പെരുപ്പത്തെക്കുറിച്ചും, കർശന പണനയത്തെക്കുറിച്ചുമുള്ള ആശങ്കകൾ നിക്ഷേപകരിൽ വീണ്ടും ജനിപ്പിച്ചത് ഇന്നത്തെ ഇടിവിനു കാരണമായി. ജനുവരി-മാർച്ച് കാലയളവിലെ ഇന്ത്യയുടെ ജിഡിപി കണക്കുകൾ പുറത്തു വരുന്നതിനു മുന്നോടിയായി നിക്ഷേപകർ കൂടുതൽ ജാഗരൂകരായതും മറ്റൊരു കാരണമായി.

സെൻസെക്സ് 359.33 പോയിന്റ് (0.64ശതമാനം) താഴ്ന്ന് 55,566 .41ൽ അവസാനിച്ചപ്പോൾ, നിഫ്റ്റി 76.85 പോയിന്റ് (0.46ശതമാനം) കുറഞ്ഞ് 16,584.55 യിലും വ്യാപാരം അവസാനിപ്പിച്ചു. യൂറോപ്പ്യൻ യൂണിയൻ 2022 അവസാനത്തോടെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി കുറക്കാൻ തീരുമാനിച്ചതും, ചൈന പ്രധാന നഗരങ്ങളിലെ നിയന്ത്രണങ്ങളിൽ അയവു വരുത്തിയതും ആഗോള വിപണിയിലെ ഡിമാൻഡ്-സപ്ലൈ പൊരുത്തക്കേടുകളുടെ ആശങ്ക ഉയർത്തി. ഇത് വ്യാപാരികളെ, ഉയർന്ന നിലയിൽ, ലാഭം ബുക്ക് ചെയ്യുന്നതിന് പ്രേരിപ്പിച്ചു.

“ആഭ്യന്തര വിപണിക്ക്, നാലാംപാദത്തിൽ ജിഡിപി ഡേറ്റ പുറത്തു വരുന്നതിന്റെ മുന്നോടിയായി, ഉയർന്ന നില നിലനിത്താൻ സാധിച്ചില്ല. കുതിച്ചുയരുന്ന പണപ്പെരുപ്പം ഉപഭോക്തൃ ചെലവിനേയും, നിക്ഷേപങ്ങളെയും സാരമായി ബാധിച്ചതിനാൽ ജിഡിപി കുറഞ്ഞ വളർച്ചാ നിരക്കായ 4.0-4.2 ശതമാനം മാത്രമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റഷ്യൻ ഓയിൽ ഇറക്കുമതിയിൽ യൂറോപ്പ്യൻ യൂണിയൻ ചുമത്തിയ നിരോധനം ആഗോള പണപ്പെരുപ്പത്തെ നിയന്ത്രിക്കുന്നതിന് തിരിച്ചടിയായി. കേന്ദ്ര ബാങ്കുകൾ നയങ്ങളിൽ വരുത്തിയേക്കാവുന്ന മാറ്റവും വരും ദിവസങ്ങളിൽ ശ്രദ്ധിക്കേണ്ട ഘടകമാണ്," ജിയോജിത് ഫിനാൻഷ്യൽ സർവീസസ് റിസർച്ച് ഹെഡ് വിനോദ് നായർ പറഞ്ഞു.

ബിഎസ്ഇ പവർ ഇൻഡക്സ് 2.17 ശതമാനം ഇടിഞ്ഞപ്പോൾ, ബാങ്ക്എക്സ് 1.06 ശതമാനം ഇടിഞ്ഞു. എന്നാൽ ബിഎസ്ഇ റിയൽറ്റി, ബിഎസ്ഇ മെറ്റൽ ഇൻഡക്സ് എന്നിവ യഥാക്രമം 2.11 ശതമാനവും, 1.78 ശതമാനവും ഉയർന്നു.

ഡൗ ജോൺസ്‌ ഇൻഡസ്ട്രിയൽ ആവറേജിലും, നാസ്ഡാകിലും കാണുന്ന ട്രെൻഡ് റിവേഴ്സലിനെ പിന്തുടർന്ന് നിഫ്റ്റിയും 17,000 ത്തിനു മുകളിൽ പോകാനാണ് സാധ്യതയെന്ന്, മോത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവ്വീസസിലെ ഇക്വിറ്റി ഡെറിവേറ്റീവ്സ് & ടെക്‌നിക്കൽ വൈസ് പ്രസിഡന്റ് ചന്ദൻ തപരിയ പറഞ്ഞു. "നിഫ്റ്റി താഴത്തെ നിലയിൽ നിന്നുമൊരു ട്രെൻഡ് റിവേഴ്സൽ എടുത്തു 16,350 ലാണ് അവസാനിച്ചത്. ഇത് കഴിഞ്ഞ 14 സെഷനുകളിലെ ഏറ്റവും ഉയർന്ന ക്ലോസിംഗ്‌ ആണ്. ഇത് ശുഭകരമായ സൂചനയാണ് നൽകുന്നത്. ഡൗ ജോൺസ്‌, നാസ്ഡാക് എന്നിവയുടെ ചാർട്ടും ഇത്തരത്തിലുള്ള ഒരു ട്രെൻഡ് റിവേഴ്സലിനെയാണ് കാണിക്കുന്നത്. സാങ്കേതികമായി പറയുമ്പോൾ, നിഫ്റ്റിയിലും, ബാങ്ക്നിഫ്റ്റിയിലും ‘ബോട്ടം ഫോർമേഷനാണ്’ കാണിക്കുന്നത്. ഇത് സൂചിപ്പിക്കുന്നത് ആഗോള വിപണിയിൽ അടുത്ത സമയത്ത് സംഭവിക്കാൻ പോകുന്ന ഉയർച്ച ഇന്ത്യൻ വിപണിയിലും ആനുപാതികമായി പ്രതിഫലിക്കുമെന്നാണ്," തപരിയ കൂട്ടിച്ചേർത്തു.