image

25 Jun 2022 8:54 AM IST

Business

സൊമാറ്റോ 4,447 കോടിക്ക് ബ്ലിങ്കിറ്റിനെ ഏറ്റെടുക്കും

MyFin Desk

സൊമാറ്റോ 4,447 കോടിക്ക് ബ്ലിങ്കിറ്റിനെ ഏറ്റെടുക്കും
X

Summary

ഡെല്‍ഹി:ക്വിക്ക് കൊമേഴ്സ് കമ്പനികളിൽ നിക്ഷേപിക്കുന്നതിനുള്ള തന്ത്രത്തിന്റെ ഭാഗമായി  4,447.48 കോടി രൂപയ്ക്ക് ബ്ലിങ്ക് കൊമേഴ്സിനെ ഏറ്റെടുക്കുമെന്ന് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോ അറിയിച്ചു. കമ്പനിയുടെ ബോര്‍ഡ് യോഗത്തില്‍ ബ്ലിങ്ക് കൊമേഴ്സിന്റെ 33,018 ഇക്വിറ്റി ഓഹരികള്‍ ഓഹരി ഉടമകളില്‍ നിന്ന് ഒരു ഓഹരിക്ക് 13.45 ലക്ഷം രൂപ നിരക്കില്‍ 4,447.48 കോടി രൂപയ്ക്ക് ഏറ്റെടുക്കാന്‍ അനുമതി നല്‍കിയതായി സൊമാറ്റോ റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു. ബ്ലിങ്കിറ്റ് ബ്രാന്‍ഡിന് കീഴില്‍ ഓണ്‍ലൈന്‍ ക്വിക്ക് കൊമേഴ്സ് സേവനം നടത്തുന്ന കമ്പനിയാണ് ബ്ലിങ്ക് […]


ഡെല്‍ഹി:ക്വിക്ക് കൊമേഴ്സ് കമ്പനികളിൽ നിക്ഷേപിക്കുന്നതിനുള്ള തന്ത്രത്തിന്റെ ഭാഗമായി 4,447.48 കോടി രൂപയ്ക്ക് ബ്ലിങ്ക് കൊമേഴ്സിനെ ഏറ്റെടുക്കുമെന്ന് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോ അറിയിച്ചു. കമ്പനിയുടെ ബോര്‍ഡ് യോഗത്തില്‍ ബ്ലിങ്ക് കൊമേഴ്സിന്റെ 33,018 ഇക്വിറ്റി ഓഹരികള്‍ ഓഹരി ഉടമകളില്‍ നിന്ന് ഒരു ഓഹരിക്ക് 13.45 ലക്ഷം രൂപ നിരക്കില്‍ 4,447.48 കോടി രൂപയ്ക്ക് ഏറ്റെടുക്കാന്‍ അനുമതി നല്‍കിയതായി സൊമാറ്റോ റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു. ബ്ലിങ്കിറ്റ് ബ്രാന്‍ഡിന് കീഴില്‍ ഓണ്‍ലൈന്‍ ക്വിക്ക് കൊമേഴ്സ് സേവനം നടത്തുന്ന കമ്പനിയാണ് ബ്ലിങ്ക് കൊമേഴ്സ്.
ഈ ഇടപാട് 1 രൂപ മുഖവിലയില്‍ ഓരോ ഓഹരിക്കും മുന്‍ഗണനാടിസ്ഥാനത്തില്‍ 70.76 രൂപയ്ക്ക് 62.85 കോടി വരെ സൊമാറ്റോയുടെ ഓഹരികള്‍ ഇഷ്യൂ ചെയ്യുന്നതിലൂടെ നടത്താൻ കഴിയും. നിലവില്‍ ബിസിപിഎല്ലില്‍ കമ്പനിക്ക് 1 ഇക്വിറ്റി ഷെയറും 3,248 പ്രിഫറന്‍സ് ഓഹരികളും ഉണ്ട്. കഴിഞ്ഞ ഒരു വര്‍ഷം മുതല്‍ ക്വക്ക് കൊമേഴ്സ് ബിസിനസ്സ് തങ്ങളുടെ പ്രഖ്യപിതമായ മുന്‍ഗണനയാണെന്ന് സൊമാറ്റോ സ്ഥാപകനും സിഇഒയുമായ ദീപീന്ദര്‍ ഗോയല്‍ പറഞ്ഞു. തങ്ങളുടെ നിലവിലുള്ള ഭക്ഷ്യ ബിസിനസ്സ് ലാഭത്തിലേക്ക് ക്രമാനുഗതമായി വളരുന്നതിനാല്‍ വലിയ വിഭാഗത്തിലേക്കുള്ള ഈ പുതിയ ചുവടുവയ്പ്പ് സമയോചിതമാണെന്ന് അദ്ദേഹം പറഞ്ഞു.
ഏറ്റെടുക്കല്‍ പൂര്‍ത്തിയായതിന് ശേഷം, ബ്ലിങ്കിറ്റ്, സൊമാറ്റോ ആപ്പുകള്‍ വെവ്വേറെയായി തന്നെ നിലനില്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല അല്‍ബിന്ദര്‍ സിംഗ് ദിന്‍ഡ്സയുടെ നേതൃത്വത്തിലുള്ള ബ്ലിങ്കിറ്റ് ടീം ബിസിനസ്സ് തുടരുമെന്നും ഗോയല്‍ പറഞ്ഞു. ഇടപാടിന്റെ ഭാഗമായി, ഹാന്‍ഡ്സ് ഓണ്‍ ട്രേഡ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ (HOTPL) വെയര്‍ഹൗസിംഗ്, അനുബന്ധ സേവന ബിസിനസും സൊമാറ്റോ ഏറ്റെടുക്കും. ഓഹരി ഉടമകളുടെയും സ്റ്റോക്ക് എക്സ്ചേഞ്ചിന്റെയും അനുമതികള്‍ക്ക് വിധേയമായി 2022 ഓഗസ്റ്റ് ആദ്യം ഇടപാട് അവസാനിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സൊമാറ്റോ സിഎഫ്ഒ അക്ഷന്ത് ഗോയല്‍ പറഞ്ഞു. അടുത്ത 2 വര്‍ഷത്തിനുള്ളില്‍ 400 മില്യണ്‍ യുഎസ് ഡോളര്‍ വരെ ഇന്ത്യയില്‍ ഈ മേഖലയിൽ നിക്ഷേപിക്കാനാണ് സൊമാറ്റോ ഉദ്ദേശിക്കുന്നത്.