18 July 2022 12:46 PM IST
Summary
ഓഹരി നിക്ഷേപകരുടെ നെഞ്ചില്‍ തീ കോരിയിട്ട് ജിഎസ്ടി രാജ് ഓഹരി, കടപ്പത്ര നിക്ഷേപങ്ങളിലേക്കും. സ്റ്റോക് എക്‌സേഞ്ച്, കമോഡിറ്റി മാര്‍ക്കറ്റ്, കടപ്പത്ര വിപണി എന്നിവയില്‍ നടക്കുന്ന ഇടപാടുകള്‍ക്കുള്ള സെബി ഫീസിന് 18 ശതമാനം ഫീസ് ഇനി മുതല്‍ നല്‍കേണ്ടി വരും. ( മുകളിലെ ടേബിളിലെ ഉദാഹരണത്തിൽ ട്രാൻസാക്ഷൻ ചാർജും സെബി ഫീസുമായ 4.83 രൂപയുടെ 18 ശതമാനമാണ് അധിക ജിഎസ്ടി നൽകേണ്ടത്) ലിസ്റ്റ് ചെയ്ത കമ്പനികള്‍, ലിസ്റ്റ് ചെയ്യാന്‍ പോകുന്ന സ്ഥാപനങ്ങള്‍, സെക്യൂരിറ്റി മാര്‍ക്കറ്റില്‍ വ്യാപരം നടത്തുന്ന […]
ഓഹരി നിക്ഷേപകരുടെ നെഞ്ചില്‍ തീ കോരിയിട്ട് ജിഎസ്ടി രാജ് ഓഹരി, കടപ്പത്ര നിക്ഷേപങ്ങളിലേക്കും. സ്റ്റോക് എക്‌സേഞ്ച്, കമോഡിറ്റി മാര്‍ക്കറ്റ്, കടപ്പത്ര വിപണി എന്നിവയില്‍ നടക്കുന്ന ഇടപാടുകള്‍ക്കുള്ള സെബി ഫീസിന് 18 ശതമാനം ഫീസ് ഇനി മുതല്‍ നല്‍കേണ്ടി വരും.
( മുകളിലെ ടേബിളിലെ ഉദാഹരണത്തിൽ ട്രാൻസാക്ഷൻ ചാർജും സെബി ഫീസുമായ 4.83 രൂപയുടെ 18 ശതമാനമാണ് അധിക ജിഎസ്ടി നൽകേണ്ടത്)
ലിസ്റ്റ് ചെയ്ത കമ്പനികള്‍, ലിസ്റ്റ് ചെയ്യാന്‍ പോകുന്ന സ്ഥാപനങ്ങള്‍, സെക്യൂരിറ്റി മാര്‍ക്കറ്റില്‍ വ്യാപരം നടത്തുന്ന ഇടനില കമ്പനികള്‍ തുടങ്ങിയവ
ഫീസിനത്തിലും അല്ലാതെയുമായി സെബി (സെക്യൂരിറ്റീസ് ആൻഡ് എക്സേഞ്ച് ബോർഡ് ഒാഫ് ഇന്ത്യ) ക്ക് നല്‍കുന്ന തുകയുടെ 18 ശതമാനം ജിഎസ്ടി നല്‍കണം. സ്‌റ്റോക് എക്‌സേഞ്ചുകള്‍, ക്ലിയറിംഗ് കോര്‍പ്പറേഷനുകള്‍, ഡിപ്പോസിറ്ററി സ്ഥാപനങ്ങള്‍ എന്നിവയെല്ലാം പുതിയ ജിഎസ്ടി പരിധിയില്‍ വരും.
തീരുമാനം ജൂലായ് 18 മുതല്‍ ബാധകമാണ്. സ്‌റ്റോക് മാര്‍ക്കറ്റില്‍ വലിയ തോതില്‍ പ്രതിഫലനമുണ്ടാക്കാവുന്നതാണ് ഈ തീരുമാനം. ഓഹരി വിപണിയിലെ നിക്ഷേപകര്‍ക്ക് ഇനി മുതല്‍ കൂടുതല്‍ സാമ്പത്തിക ബാധ്യത വരും. നിലവില്‍ ഏതാനം നാളുകളായി ഓഹരി വിപണിയില്‍ വലിയ തോതില്‍ വിറ്റഴിക്കലുകള്‍ നടന്നു വരികയാണ്.