image

16 Aug 2022 5:44 AM IST

Personal Finance

  'ഉത്സവ്' നിക്ഷേപ പദ്ധതി പ്രഖ്യാപിച്ച് എസ്ബിഐ, പലിശ 6.60 ശതമാനം

MyFin Desk

  ഉത്സവ് നിക്ഷേപ പദ്ധതി പ്രഖ്യാപിച്ച് എസ്ബിഐ, പലിശ 6.60 ശതമാനം
X

Summary

  മുംബൈ: സ്വാതന്ത്ര്യദിനത്തില്‍ പുതിയ സ്ഥിര നിക്ഷേപ പദ്ധതി പ്രഖ്യാപിച്ച് എസ്ബിഐ. 76-ാം സ്വാതന്ത്ര്യദിനം പ്രമാണിച്ച് 'ഉത്സവ്' എന്ന പേരിലുള്ള സ്ഥിര നിക്ഷേപമാണ് കമ്പനി ആരംഭിച്ചിരിക്കുന്നത്. ഇപ്പോള്‍ കൊടുക്കുന്നതിനേക്കാള്‍ കൂടുതല്‍ പലിശ നിരക്കാണ് ഉത്സവ് സ്ഥിര നിക്ഷേപത്തിലുള്ളത്. ആയിരം ദിവസത്തേക്കുള്ള ഹ്രസ്വകാല സ്ഥിര നിക്ഷേപമാണ് എസ്ബിഐ ഉത്സവ് സ്ഥിര നിക്ഷേപം. ഈ പദ്ധതിയിലൂടെ സാധാരണ നിക്ഷേപകര്‍കര്‍ക്ക് 6.10 ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക് 0.50 ശതമാനം അധിക പലിശ ലഭിക്കും. 6.60 ശതമാനം പലിശയാണ് മുതിര്‍ന്ന പൗരന്മാര്‍ക്ക് ഹ്രസ്വകാലത്തേക്ക് ലഭിക്കുക. […]


മുംബൈ: സ്വാതന്ത്ര്യദിനത്തില്‍ പുതിയ സ്ഥിര നിക്ഷേപ പദ്ധതി പ്രഖ്യാപിച്ച് എസ്ബിഐ. 76-ാം സ്വാതന്ത്ര്യദിനം പ്രമാണിച്ച് 'ഉത്സവ്' എന്ന പേരിലുള്ള സ്ഥിര നിക്ഷേപമാണ് കമ്പനി ആരംഭിച്ചിരിക്കുന്നത്. ഇപ്പോള്‍ കൊടുക്കുന്നതിനേക്കാള്‍ കൂടുതല്‍ പലിശ നിരക്കാണ് ഉത്സവ് സ്ഥിര നിക്ഷേപത്തിലുള്ളത്. ആയിരം ദിവസത്തേക്കുള്ള ഹ്രസ്വകാല സ്ഥിര നിക്ഷേപമാണ് എസ്ബിഐ ഉത്സവ് സ്ഥിര നിക്ഷേപം. ഈ പദ്ധതിയിലൂടെ സാധാരണ നിക്ഷേപകര്‍കര്‍ക്ക് 6.10
ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക് 0.50 ശതമാനം അധിക പലിശ ലഭിക്കും.
6.60 ശതമാനം പലിശയാണ് മുതിര്‍ന്ന പൗരന്മാര്‍ക്ക് ഹ്രസ്വകാലത്തേക്ക് ലഭിക്കുക. എസ്ബിഐ ഇപ്പോള്‍ നല്‍കി വരുന്ന വീ കെയര്‍ സ്ഥിര നിക്ഷേപത്തേക്കാള്‍ ഉയര്‍ന്ന പലിശ നിരക്കാണ് ഉത്സവ് പദ്ധതിയിലൂടെ ലഭിക്കുക. 2022 ആഗസ്റ്റ് 15 മുതല്‍ ഈ പദ്ധതി നിലവില്‍ വന്നുവെന്നും ഹ്രസ്വ കാലത്തേക്കുള്ള പദ്ധതിയായതിനാല്‍ 75 ദിവസത്തിനുള്ളില്‍ സ്ഥിര നിക്ഷേപമിടുന്നവര്‍ക്കാണ് ആനുകൂല്യം ലഭിക്കുകയെന്നും എസ്ബിഐ ഇറക്കിയ അറിയിപ്പിലുണ്ട്.
വായ്പാ നിരക്കുകള്‍ 50 ബേസിസ് പോയിന്റുകള്‍ വരെ (അല്ലെങ്കില്‍ 0.5 ശതമാനം) വര്‍ധിപ്പിച്ച് എസ്ബിഐ. ഇതോടെ വായ്പയെടുക്കുന്നവര്‍ക്കുള്ള ഇഎംഐകളില്‍ ഇനിയും വര്‍ധനയുണ്ടാകും. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി ആര്‍ബിഐ വായ്പാ നിരക്ക് 50 ബേസിസ് പോയിന്റ് ഉയര്‍ത്തി ദിവസങ്ങള്‍ക്ക് ശേഷമാണ് എസ്ബിഐയും വായ്പാ നിരക്കില്‍ വര്‍ധനവുണ്ടായിരിക്കുന്നത്.
എക്‌സ്റ്റേണല്‍ ബെഞ്ച്മാര്‍ക്ക് അടിസ്ഥാനമാക്കിയുള്ള വായ്പാ നിരക്ക് (ഇബിഎല്‍ആര്‍), റിപ്പോ-ലിങ്ക്ഡ് ലെന്‍ഡിംഗ് നിരക്ക് എന്നിവ (ആര്‍എല്‍എല്‍ആര്‍) 50 ബേസിസ് പോയിന്റാണ് ഉയര്‍ത്തിയിരിക്കുന്നത്. അതേസമയം ഫണ്ട് അധിഷ്ഠിത വായ്പാ നിരക്കില്‍ (എംസിഎല്‍ആര്‍) 20 ബേസിസ് പോയിന്റ് വര്‍ധനവാണ് എസ്ബിഐ വരുത്തിയിരിക്കുന്നത്. പുതുക്കിയ നിരക്കുകള്‍ ഓഗസ്റ്റ് 15 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് എസ്ബിഐയുടെ വെബ്‌സൈറ്റിലുണ്ട്.