image

19 Aug 2022 12:15 PM IST

News

ബാങ്കുകളുടെ സമ്പൂര്‍ണ്ണ സ്വകാര്യവത്ക്കരണം അപകടകരം; മുന്നറിയിപ്പുമായി ആര്‍ബിഐ

MyFin Desk

ബാങ്കുകളുടെ സമ്പൂര്‍ണ്ണ സ്വകാര്യവത്ക്കരണം അപകടകരം; മുന്നറിയിപ്പുമായി ആര്‍ബിഐ
X

Summary

  മുംബൈ: പൊതുമേഖലാ ബാങ്കുകളുടെ സമ്പൂര്‍ണ സ്വകാര്യവത്ക്കരണം ഗുണത്തെക്കാളേറെ ദോഷം ചെയ്യുമെന്ന് ആര്‍ബിഐ. വിഷയത്തെ സൂക്ഷ്മമായി പരിശോധിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടും. ലാഭം വര്‍ധിപ്പിക്കുന്നതില്‍ സ്വകാര്യ മേഖലാ ബാങ്കുകള്‍ കാര്യക്ഷമമാണെങ്കിലും പൊതുമേഖലാ ബാങ്കുകളും മുന്നിട്ടു നില്‍ക്കുന്നുണ്ട്. സര്‍ക്കാര്‍ ഘട്ടം ഘട്ടമായി നടപ്പിലാക്കി വരുന്ന സ്വകാര്യവത്ക്കരണം മൂലം സമൂഹത്തിന്റെ ധനപരമായ ആവശ്യങ്ങള്‍ക്ക് കോട്ടം തട്ടിയിട്ടില്ലെന്ന് ആര്‍ബിഐ. കാര്‍ബണ്‍ ബഹിര്‍ഗമനം കുറഞ്ഞ വ്യവസായങ്ങളില്‍ കൂടുതല്‍ നിക്ഷേപം എത്തിക്കുന്നതിന് പൊതുമേഖലാ ബാങ്കുകള്‍ക്ക് സാധിച്ചു എന്ന് പഠനങ്ങള്‍ തെള്ിയിക്കുന്നു. ഇതിന്റെ ഫലമായി ബ്രസീല്‍, ചൈന, […]


മുംബൈ: പൊതുമേഖലാ ബാങ്കുകളുടെ സമ്പൂര്‍ണ സ്വകാര്യവത്ക്കരണം ഗുണത്തെക്കാളേറെ ദോഷം ചെയ്യുമെന്ന് ആര്‍ബിഐ. വിഷയത്തെ സൂക്ഷ്മമായി പരിശോധിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടും. ലാഭം വര്‍ധിപ്പിക്കുന്നതില്‍ സ്വകാര്യ മേഖലാ ബാങ്കുകള്‍ കാര്യക്ഷമമാണെങ്കിലും പൊതുമേഖലാ ബാങ്കുകളും മുന്നിട്ടു നില്‍ക്കുന്നുണ്ട്. സര്‍ക്കാര്‍ ഘട്ടം ഘട്ടമായി നടപ്പിലാക്കി വരുന്ന സ്വകാര്യവത്ക്കരണം മൂലം സമൂഹത്തിന്റെ ധനപരമായ ആവശ്യങ്ങള്‍ക്ക് കോട്ടം തട്ടിയിട്ടില്ലെന്ന് ആര്‍ബിഐ.

കാര്‍ബണ്‍ ബഹിര്‍ഗമനം കുറഞ്ഞ വ്യവസായങ്ങളില്‍ കൂടുതല്‍ നിക്ഷേപം എത്തിക്കുന്നതിന് പൊതുമേഖലാ ബാങ്കുകള്‍ക്ക് സാധിച്ചു എന്ന് പഠനങ്ങള്‍ തെള്ിയിക്കുന്നു. ഇതിന്റെ ഫലമായി ബ്രസീല്‍, ചൈന, ജര്‍മനി, ജപ്പാന്‍, യൂറോപ്യന്‍ യൂണിയന്‍ എന്നിവിടങ്ങളില്‍ പ്രകൃതി സൗഹൃദ വ്യവസായങ്ങള്‍ സ്ഥാപിക്കാന്‍ കാരണമായി.

ലാഭമുണ്ടാക്കുക എന്നതിലുപരി സമൂഹത്തിലെ സാമ്പത്തിക ആവശ്യങ്ങള്‍ നടപ്പിലാക്കുക എന്നതിലാണ് പൊതുമേഖലാ ബാങ്കുകള്‍ ഏറ്റവുമധികം ശ്രദ്ധ ചെലുത്തുന്നത്. പൊതുമേഖലാ ബാങ്കുകളുടെ സമീപകാലത്തുണ്ടായ ലയനം ഈ മേഖലയുടെ ഏകീകരണത്തിന് കാരണമായി. ഇത് കൂടുതല്‍ ശക്തവും മത്സരാധിഷ്ഠിതവും കരുത്തുറ്റതുമായ ബാങ്കുകള്‍ സൃഷ്ടിക്കാന്‍ കാരണമായി. 2020 ല്‍ സര്‍ക്കാര്‍ 10 ദേശസാത്കൃത ബാങ്കുകളെ ലയിപ്പിച്ചു. അതിനാല്‍ പൊതുമേഖലാ ബാങ്കുകളുടെ എണ്ണം 12 ആയി കുറഞ്ഞു. യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയും ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സും പഞ്ചാബ് നാഷണല്‍ ബാങ്കുമായി ലയിപ്പിച്ചു. സിന്‍ഡിക്കേറ്റ് ബാങ്ക് കാനറ ബാങ്കുമായും, അലഹാബാദ് ബാങ്ക് ഇന്ത്യന്‍ ബാങ്കുമായും ആന്ധ്രാ ബാങ്കും കോര്‍പ്പറേഷന്‍ ബാങ്കും യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുമായും ലയിപ്പിച്ചു. ആദ്യത്തെ ത്രിതല ലയനത്തില്‍ ദേന ബാങ്കും വിജയ ബാങ്കും 2019 ല്‍ ബാങ്ക് ഓഫ് ബറോഡയില്‍ ലയിപ്പിച്ചു. ഇതിനു മുന്‍പ്, എസ്ബിഐയുടെയും ഭാരതീയ മഹിളാ ബാങ്കിന്റെയും അഞ്ച് അസോസിയേറ്റ് ബാങ്കുകളെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി സര്‍ക്കാര്‍ ലയിപ്പിച്ചു.