23 Aug 2022 12:25 PM IST
Summary
സ്വകാര്യ മേഖലയിലെ മൂലധന നിക്ഷേപം വർധിക്കുന്നതിന്റെ സൂചനകൾ കണ്ടു തുടങ്ങിയ പശ്ചാത്തലത്തിൽ, ബ്രോക്കറേജ് പ്രഭുദാസ് ലീലാധർ വിശ്വസിക്കുന്നത് ഇന്ത്യയിൽ സ്വകാര്യ മേഖലയിൽ മൂലധന നിക്ഷേപ തരംഗം ഉണ്ടാകുമെന്നാണ്. ഇതിനോടൊപ്പം, നടപ്പു സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദം മുതൽ ഇന്ത്യൻ കമ്പനികളുടെ ലാഭക്ഷമതയും വർധിച്ചേക്കും. 2023 ജൂൺ മാസത്തോടു കൂടി നിഫ്റ്റി 20,057 ൽ എത്തുമെന്നാണ് ബ്രോക്കറേജ് കണക്കാക്കുന്നത്. സർക്കാർ വൻ തോതിൽ മൂലധന ചെലവ് വർധിപ്പിച്ചുവെങ്കിലും, വ്യവസായ മേഖലയുടെ നിയന്ത്രണത്തിൽ മൂലധന നിക്ഷേപം ഉണ്ടായിട്ടില്ല. ഊർജ, ഇൻഫ്രാസ്ട്രക്ചർ […]
സ്വകാര്യ മേഖലയിലെ മൂലധന നിക്ഷേപം വർധിക്കുന്നതിന്റെ സൂചനകൾ കണ്ടു തുടങ്ങിയ പശ്ചാത്തലത്തിൽ, ബ്രോക്കറേജ് പ്രഭുദാസ് ലീലാധർ വിശ്വസിക്കുന്നത് ഇന്ത്യയിൽ സ്വകാര്യ മേഖലയിൽ മൂലധന നിക്ഷേപ തരംഗം ഉണ്ടാകുമെന്നാണ്. ഇതിനോടൊപ്പം, നടപ്പു സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദം മുതൽ ഇന്ത്യൻ കമ്പനികളുടെ ലാഭക്ഷമതയും വർധിച്ചേക്കും. 2023 ജൂൺ മാസത്തോടു കൂടി നിഫ്റ്റി 20,057 ൽ എത്തുമെന്നാണ് ബ്രോക്കറേജ് കണക്കാക്കുന്നത്.
സർക്കാർ വൻ തോതിൽ മൂലധന ചെലവ് വർധിപ്പിച്ചുവെങ്കിലും, വ്യവസായ മേഖലയുടെ നിയന്ത്രണത്തിൽ മൂലധന നിക്ഷേപം ഉണ്ടായിട്ടില്ല. ഊർജ, ഇൻഫ്രാസ്ട്രക്ചർ മേഖലകളിലാണ് 2003-08 കാലഘട്ടത്തിൽ പ്രധാനമായും മൂലധന നിക്ഷേപം നടത്തിയത്.
സർക്കാർ, നടപ്പു സാമ്പത്തിക വർഷത്തെ ബഡ്ജറ്റിൽ മൂലധന ചെലവു പദ്ധതികൾ 10.6 ശതമാനം വർധിപ്പിച്ചു 12.2 ലക്ഷം കോടി രൂപയാക്കി ഉയർത്തിയിട്ടുണ്ട്. നാഷണൽ ഇൻഫ്രാസ്ട്രക്ചർ പൈപ്പ്ലൈനിന്റെ 11 ലക്ഷം കോടി രൂപയും, റോഡ്, കുടിവെള്ള പദ്ധതി, പാർപ്പിടം മുതലായവയ്ക്കുള്ള അധിക ചെലവിടലും ഗവണ്മെന്റിന്റെ മൂലധന നിക്ഷേപം ഉയർത്തും.
2 ലക്ഷം കോടി രൂപയുടെ പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് സ്കീം 14 മേഖലകളിൽ, പ്രത്യേകിച്ച് സ്പെഷ്യലിറ്റി കെമിക്കൽ, വസ്ത്രങ്ങൾ എന്നീ വിഭാഗങ്ങളിൽ, മൂലധന നിക്ഷേപം ഉയർത്തും. സമീപ ഭാവിയിൽ, സ്റ്റീൽ, സിമന്റ്, ടെക്സ്റ്റയിൽസ്, ഓയിൽ ആൻഡ് ഗ്യാസ്, സോളാർ, കെമിക്കൽ, ഭക്ഷ്യ ഉത്പന്നങ്ങൾ, പുനരുപയോഗ ഉത്പന്നങ്ങൾ എന്നിവയിലെ നിക്ഷേപം സ്വകാര്യ മേഖലയിലെ മൂലധന ചെലവ് വർധിപ്പിക്കും. ആഗോള തലത്തിലുള്ള മൂലധന ചെലവിടൽ, പ്രത്യേകിച്ചും വികസിത രാജ്യങ്ങളിലെ മൂലധന ചെലവ്,
ഇന്ത്യൻ എഞ്ചിനീയറിങ്ങ് ഉത്പന്നങ്ങൾ, സേവനങ്ങൾ എന്നിവയുടെ ഡിമാൻഡ് വർധിപ്പിക്കും. ഇത് വ്യവസായങ്ങളുടെ ശേഷി വിനിയോഗത്തെയും ഉയർത്തും.
"ഹൈ ഫ്രീക്വൻസി സൂചകങ്ങളായ ജിഎസ്ടി കളക്ഷൻ, ഉയർന്ന ഊർജ്ജ ആവശ്യം, വിമാന യാത്രയിലെ ഉണർവ്, വസ്ത്ര വിൽപ്പനയിലെ മുന്നേറ്റം, അതിവേഗ റെസ്റ്റോറന്റുകൾ, പാസഞ്ചർ വാഹനങ്ങൾ, ഹൗസിങ്, ക്യാപിറ്റൽ ഉത്പന്നങ്ങൾ എന്നിവ അനുകൂല ഘടകങ്ങളാണ്. അതിനാൽ രണ്ടാം പാദം മുതൽ ശക്തമായ ഡിമാൻഡ് ആണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. ദീവാലിയുടെ ആരംഭവും, നഗരങ്ങളിലെ ഇടത്തരം ഉപഭോക്താക്കളിൽ നിന്നുള്ള സ്ഥിരമായതും എന്നാൽ പൂർത്തിയാവാത്തതുമായ ഡിമാൻഡും ഇതിനു സഹായിക്കും," പ്രഭുദാസ് ലീലാധർ അനലിസ്റ്റുകൾ പറഞ്ഞു.
അവരുടെ അഭിപ്രായത്തിൽ, നടപ്പു സാമ്പത്തിക വർഷത്തിലെ മൂന്നാം പാദം മുതൽ കമ്പനികളുടെ ലാഭത്തിൽ പുരോഗതി ഉണ്ടാകും. ഭൂരിഭാഗം കാർഷികോത്പന്നങ്ങളുടെയും വില മാർച്ച് മാസത്തിലെ നിലയിലേക്ക് കുറഞ്ഞതിനാൽ ചെലവിലുണ്ടായ സമ്മർദ്ദം കുറയും. ഒപ്പം ക്രൂഡ് ഓയിൽ വില അതിന്റെ ഉയർച്ചയിൽ നിന്ന് 30-40 ശതമാനം വരെ ഇടിഞ്ഞിട്ടുണ്ട്. ഇതോടൊപ്പം, സ്റ്റീൽ, അലുമിനിയം, കോപ്പർ എന്നിവയുടെ വിലയും അതിന്റെ ഉച്ചസ്ഥായിയിൽ നിന്നും യഥാക്രമം 52 ശതമാനം, 38 ശതമാനം, 25 ശതമാനം
എന്നിങ്ങനെ കുറഞ്ഞിട്ടുണ്ട്.
"ആഗോള വിതരണ ശൃംഖലയും ഇപ്പോൾ മെച്ചമാണ്. സെമി കണ്ടക്ടറുകളുടെ ക്ഷാമവും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. രണ്ടാം പാദത്തിലും, മൂന്നാം പാദത്തിലും കോർപറേറ്റ് ലാഭക്ഷമതയിൽ ശക്തമായ വളർച്ചയാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. ഇത് വിപണിയേയും പിന്തുണക്കും. ഗ്രാമീണ മേഖലയിലെ തിരിച്ചു വരവ് ഇതിന് ആക്കം കൂട്ടും," ബ്രോക്കറേജ് കൂട്ടിച്ചേർത്തു.