image

1 Sept 2022 1:30 PM IST

Economy

സമ്പദ് വ്യവസ്ഥ 7-7.5 ശതമാനം വളര്‍ച്ച നേടുമെന്ന് ധനകാര്യ സെക്രട്ടറി

MyFin Bureau

സമ്പദ് വ്യവസ്ഥ 7-7.5 ശതമാനം വളര്‍ച്ച നേടുമെന്ന് ധനകാര്യ സെക്രട്ടറി
X

Summary

ഡെല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തിലെ പ്രവചനങ്ങള്‍ക്ക് അനുസൃതമായി ഈ വര്‍ഷം സമ്പദ്വ്യവസ്ഥ 7-7.5 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് ധനകാര്യ സെക്രട്ടറി. നടപ്പ് സാമ്പത്തിക വര്‍ഷം 7.2 ശതമാനം വളര്‍ച്ചയാണ് ആര്‍ബിഐ പ്രവചിക്കുന്നത്. 2021-22ല്‍ ഇന്ത്യ 8.7 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു. 'ഞങ്ങള്‍ 7.4 ശതമാനം കൈവരിക്കാനുള്ള ഗതിയില്‍ തുടരുന്നു. ഇത് ഞങ്ങള്‍ നേടുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് യഥാര്‍ത്ഥത്തില്‍ വാര്‍ഷിക ജിഡിപി വളര്‍ച്ച പ്രതീക്ഷിക്കുന്നതിനെ പ്രതിഫലിപ്പിക്കുന്നില്ല. അതിനാല്‍, 7-7.5 ശതമാനത്തിനുള്ളില്‍ 7.4 ശതമാനമാണ് ഐഎംഎഫ് പ്രവചിച്ചത്,' ധനകാര്യ […]


ഡെല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തിലെ പ്രവചനങ്ങള്‍ക്ക് അനുസൃതമായി ഈ വര്‍ഷം സമ്പദ്വ്യവസ്ഥ 7-7.5 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് ധനകാര്യ സെക്രട്ടറി. നടപ്പ് സാമ്പത്തിക വര്‍ഷം 7.2 ശതമാനം വളര്‍ച്ചയാണ് ആര്‍ബിഐ പ്രവചിക്കുന്നത്.

2021-22ല്‍ ഇന്ത്യ 8.7 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു.

'ഞങ്ങള്‍ 7.4 ശതമാനം കൈവരിക്കാനുള്ള ഗതിയില്‍ തുടരുന്നു. ഇത് ഞങ്ങള്‍ നേടുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് യഥാര്‍ത്ഥത്തില്‍ വാര്‍ഷിക ജിഡിപി വളര്‍ച്ച പ്രതീക്ഷിക്കുന്നതിനെ പ്രതിഫലിപ്പിക്കുന്നില്ല. അതിനാല്‍, 7-7.5 ശതമാനത്തിനുള്ളില്‍ 7.4 ശതമാനമാണ് ഐഎംഎഫ് പ്രവചിച്ചത്,' ധനകാര്യ സെക്രട്ടറി ടി വി സോമനാഥന്‍ പറഞ്ഞു.

ജിഡിപി കണക്കുകള്‍ പുറത്തുവിട്ട ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏപ്രില്‍-ജൂണ്‍ പാദത്തില്‍ സമ്പദ്വ്യവസ്ഥ 13.5 ശതമാനം വളര്‍ച്ച കൈവരിച്ചു, ഇത് ആര്‍ബിഐയുടെ പ്രവചനമായ 16.2 ശതമാനത്തേക്കാള്‍ വളരെ താഴെയാണ്.

2022-23 സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തില്‍ യഥാര്‍ത്ഥ ജിഡിപി 36.85 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. വാര്‍ഷികാടിസ്ഥാനത്തില്‍ 13.5 ശതമാനം വര്‍ധന രേഖപ്പെടുത്തി. അതേസമയം 2019-20 സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തേക്കാള്‍ 3.8 ശതമാനം വളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്.

2022-23ലെ ആദ്യ പാദത്തില്‍ 1.75 ലക്ഷം കോടി രൂപ മൂലധനച്ചെലവുള്ള നിക്ഷേപ പ്രവര്‍ത്തനങ്ങളെ സര്‍ക്കാര്‍ പിന്തുണയ്ക്കുന്നത് തുടര്‍ന്നു. ഇത് ബജറ്റ് എസ്റ്റിമേറ്റിന്റെ 23.4 ശതമാനവും കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 57 ശതമാനവും കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.