image

3 Sept 2022 6:34 AM IST

Market

ഫെഡിന്റെ പ്രസ്താവന വിപണിയെ പോയ വാരം പിടിച്ചു കുലുക്കി

Bijith R

ഫെഡിന്റെ പ്രസ്താവന വിപണിയെ പോയ വാരം പിടിച്ചു കുലുക്കി
X

Summary

കൊച്ചി: കഴിഞ്ഞ ആഴ്ച വിപണിയിൽ വലിയൊരു ചാഞ്ചാട്ടമാണ് ഉണ്ടായത്. നാലു പതിറ്റാണ്ടിനിടെ ഉണ്ടായ ഏറ്റവും ഉയർന്ന പണപ്പെരുപ്പത്തെ ചെറുക്കാൻ കുറച്ചധികം കാലത്തേക്ക് കർശനമായ പണ നയങ്ങൾ തുടരേണ്ടി വരും എന്ന യുഎസ് ഫെഡറൽ റിസേർവിന്റെ മുന്നറിയിപ്പിനെ തുടർന്നാണ് വിപണികൾ അസ്ഥിരമായത്. ഫെഡിന്റെ പ്രസ്താവന പണ നയത്തിൽ ഇളവ് വരുമെന്ന പ്രതീക്ഷകൾക്ക് തിരിച്ചടിയായി. ആഗോള വിപണികളെല്ലാം തന്നെ ദുർബലമായി. ആഗോളമായ തളർച്ചയുടെ ഉയർന്ന സാധ്യതകൾ കണക്കിലെടുത്ത് നിക്ഷേപകർ അവരുടെ പോർട്ട്ഫോളിയോ പുന:ക്രമീകരിക്കാൻ ശ്രമിച്ചതിനാൽ നിഫ്റ്റിയും സെൻസെക്സും ഈ ആഴ്ചയിൽ […]


കൊച്ചി: കഴിഞ്ഞ ആഴ്ച വിപണിയിൽ വലിയൊരു ചാഞ്ചാട്ടമാണ് ഉണ്ടായത്. നാലു പതിറ്റാണ്ടിനിടെ ഉണ്ടായ ഏറ്റവും ഉയർന്ന പണപ്പെരുപ്പത്തെ ചെറുക്കാൻ കുറച്ചധികം കാലത്തേക്ക് കർശനമായ പണ നയങ്ങൾ തുടരേണ്ടി വരും എന്ന യുഎസ് ഫെഡറൽ റിസേർവിന്റെ മുന്നറിയിപ്പിനെ തുടർന്നാണ് വിപണികൾ അസ്ഥിരമായത്. ഫെഡിന്റെ പ്രസ്താവന പണ നയത്തിൽ ഇളവ് വരുമെന്ന പ്രതീക്ഷകൾക്ക് തിരിച്ചടിയായി. ആഗോള വിപണികളെല്ലാം തന്നെ ദുർബലമായി.

ആഗോളമായ തളർച്ചയുടെ ഉയർന്ന സാധ്യതകൾ കണക്കിലെടുത്ത് നിക്ഷേപകർ അവരുടെ പോർട്ട്ഫോളിയോ പുന:ക്രമീകരിക്കാൻ ശ്രമിച്ചതിനാൽ നിഫ്റ്റിയും സെൻസെക്സും ഈ ആഴ്ചയിൽ നേരിയ നഷ്ടം രേഖപ്പെടുത്തി. സെൻസെക്സ് 59,599.78 പോയിന്റ് വരെ ഉയരുകയും 57,367.47 പോയിന്റ് വരെ താഴുകയും ചെയ്തു. അതായത്, കഴിഞ്ഞ ആഴ്ചയിൽ മാത്രം 2,232.31 പോയിന്റ് വ്യത്യാസമാണ് ഉണ്ടായത്. 17,166 പോയിന്റ് വരെ താഴ്ന്ന നിഫ്റ്റി 17,777.65 വരെ ഉയർന്നിരുന്നു; 611.65 പോയിന്റിന്റെ വ്യതാസം

യുഎസ് ഫെഡിന്റെ നയ വീക്ഷണത്തെ തുടർന്ന്, ഓട്ടോ മൊബൈൽ, എഫ്എംസിജി, കൺസ്യൂമർ ഡ്യൂറബിൾസ്, ധനകാര്യ മേഖല എന്നിവയിലെ ഓഹരികളിൽ താഴ്ന്ന നിലയിൽ വൻ തോതിലുള്ള വാങ്ങൽ ഉണ്ടായി. അതിനാൽ വിപണിയിലെ നഷ്ടം നികത്തി തിരിച്ചു വരുന്നതിനു സാധിച്ചു. എന്നാൽ, ഏപ്രിൽ- ജൂൺ മാസങ്ങളിലെ ആഭ്യന്തര ജിഡിപിയുടെ വളർച്ച പ്രതീക്ഷിച്ചതിലും കുറവായതിനാലും, പ്രധാന കറൻസികളുടെ ബാസ്കറ്റിനെതിരെ ഡോളറിന്റെ മൂല്യം വർധിച്ചതും ആഭ്യന്തര വിപണിയിൽ നിക്ഷേപകരുടെ താൽപര്യത്തിൽ ആഘാതമേല്പിച്ചു. ഇത് ഉയർന്ന നിലയിലുള്ള ലാഭമെടുപ്പിലേക്കു നയിച്ചു.

യുഎസ്, യൂറോപ്യൻ വിപണികളിൽ പ്രധാന പങ്ക് വഹിക്കുന്ന ഐ ടി ഓഹരികളിൽ വൻ തോതിലുള്ള വിറ്റഴിക്കൽ നടന്നത് ആഭ്യന്തര വിപണിയിലെ, ഓട്ടോ മൊബൈൽ, ധനകാര്യം, കൺസ്യൂമർ മേഖലയിലുണ്ടായ മുന്നേറ്റത്തെ തടഞ്ഞു നിർത്തി.

ധനകാര്യ മേഖലയിലെ ഓഹരികളിൽ മികച്ച വാങ്ങൽ നടന്നു. വായ്പയിലെ വളർച്ചയും, ആസ്തി ഗുണനിലവാരത്തിലെ പുരോഗതിയുമാണ് ഇതിനു കാരണം. ഓട്ടോ മൊബൈൽ മേഖലയിലും, മികച്ച വില്പന വളർച്ചയും, സെമി കണ്ടക്ടറുടെ ക്ഷാമം കുറഞ്ഞതിനാൽ ഉത്സവ സീസണോട് അനുബന്ധിച്ചു ഉത്പാദനം വർധിപ്പിക്കാൻ തുടങ്ങിയതും ഓട്ടോ മൊബൈൽ മേഖലയിലെ ഓഹരികളിൽ താല്പര്യം ജനിപ്പിച്ചു.

കഴിഞ്ഞ ആഴ്ച നിഫ്റ്റി റിയാലിറ്റി സൂചിക 2.99 ശതമാനവും, എൻഎസ്ഇ ഓട്ടോ മൊബൈൽ, എഫ്എംസിജി സൂചികകൾ 2 ശതമാനം വീതവും നേട്ടമുണ്ടാക്കി. എന്നാൽ നിഫ്റ്റി ഐടി സൂചിക 3.29 ശതമാനം ഇടിഞ്ഞു.

ഇതിൽ ഇൻഫോസിസ് ആണ് ഏറ്റവുമധികം നഷ്ടം നേരിട്ടത്; 4.53 ശതമാനം ഇടിഞ്ഞു. റിലൈൻസ് ഇൻഡസ്ട്രീസ് 3.40 ശതമാനവും, ടിസിഎസ് 2.86 ശതമാനവും ഇടിഞ്ഞു. ആർഐഎൽ അവരുടെ വളർച്ച പദ്ധതികൾ അവതരിപ്പിച്ചതിന് പിന്നാലെ, സമീപ കാലത്തു അതിന്റെ മാർജിനുകളിൽ ദീർഘ കാല സമ്മർദ്ദം നേരിടേണ്ടി വരുമെന്ന് വിപണി വിദഗ്ദർ വിലയിരുത്തിയതിനെ തുടർന്നാണ് ഓഹരിയിൽ വില്പന സമ്മർദ്ദം നേരിട്ടത്.