image

4 Sept 2022 9:00 AM IST

News

ഓഗസ്റ്റിൽ നിയമനങ്ങൾ 6 ശതമാനം വർധിച്ചു; ഇൻഷുറൻസ് മേഖല മുന്നിൽ

MyFin Desk

IT job
X

Summary

ഡെൽഹി: ഇൻഷുറൻസ് വിഭാഗത്തിൽ നടന്ന ഉയർന്ന നിയമനങ്ങളുടെ പിൻബലത്തിൽ ഓഗസ്റ്റ് മാസത്തിലെ മൊത്തം നിയമനം വാർഷികാടിസ്ഥാനത്തിൽ 6 ശതമാനം ഉയർന്നതായി സർവേ. നൗകരി ജോബ് സ്പീക്ക് ഇൻഡക്സ് നടത്തിയ പഠനത്തിലാണ് ഈ കണക്കുകൾ റിപ്പോർട്ട് ചെയ്‌തത്‌. നൗകരി ഡോട്ട് കോം പ്ലാറ്റഫോമിൽ ഓഗസ്റ്റ് മാസത്തിൽ 2,828 തൊഴിൽ അവസരങ്ങളാണ് മൊത്തം പോസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ 2,673 അവസരങ്ങളായിരുന്നു പോസ്റ്റ് ചെയ്തിരുന്നത്. എങ്കിലും ജൂലൈ മാസത്തിൽ ഉണ്ടായിരുന്ന 3,170 എണ്ണത്തിൽ നിന്നും 10.78 ശതമാനത്തിന്റെ കുറവ് […]


ഡെൽഹി: ഇൻഷുറൻസ് വിഭാഗത്തിൽ നടന്ന ഉയർന്ന നിയമനങ്ങളുടെ പിൻബലത്തിൽ ഓഗസ്റ്റ് മാസത്തിലെ മൊത്തം നിയമനം വാർഷികാടിസ്ഥാനത്തിൽ 6 ശതമാനം ഉയർന്നതായി സർവേ.

നൗകരി ജോബ് സ്പീക്ക് ഇൻഡക്സ് നടത്തിയ പഠനത്തിലാണ് ഈ കണക്കുകൾ റിപ്പോർട്ട് ചെയ്‌തത്‌.

നൗകരി ഡോട്ട് കോം പ്ലാറ്റഫോമിൽ ഓഗസ്റ്റ് മാസത്തിൽ 2,828 തൊഴിൽ അവസരങ്ങളാണ് മൊത്തം പോസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ 2,673 അവസരങ്ങളായിരുന്നു പോസ്റ്റ് ചെയ്തിരുന്നത്. എങ്കിലും ജൂലൈ മാസത്തിൽ ഉണ്ടായിരുന്ന 3,170 എണ്ണത്തിൽ നിന്നും 10.78 ശതമാനത്തിന്റെ കുറവ് ഉണ്ടായിട്ടുണ്ട്.

ഇതിൽ ഇൻഷുറൻസ് വിഭാഗത്തിൽ, തുടർച്ചയായി ഏഴാം തവണയും നിയമനത്തിൽ കുത്തനെയുള്ള വളർച്ചയാണ് രേഖപ്പെടുത്തിയത്. നിയമനത്തിൽ 99 ശതമാനവും തുടക്കകാരുൾപ്പെടെ മൂന്നു വർഷം വരെ പ്രവർത്തി പരിചയമുള്ള ഉദ്യോഗാർഥികളുടെ വിഭാഗത്തിലും, 103 ശതമാനം നാലു മുതൽ ഏഴു വർഷം വരെ പ്രവൃത്തി പരിചയമുള്ളവരുടെ വിഭാഗത്തിലും, 42 ശതമാനം എട്ടു മുതൽ പന്ത്രണ്ട് വർഷം വരെ പ്രവൃത്തി പരിചയമുള്ളവരുടെ വിഭാഗത്തിലും ഉൾപ്പെടുന്നു.

നഗരങ്ങൾ കേന്ദ്രീകരിച്ചുള്ള നിയമനത്തിന്റെ കണക്കു പരിശോധിച്ചാൽ, ഓഗസ്റ്റിൽ ഡൽഹിയിൽ 136 ശതമാനവും, മുംബയിൽ 129 ശതമാനവും നിയമനം നടത്തിയിട്ടുണ്ട്.

ഈ വർഷത്തിന്റെ തുടക്കം മുതൽ ഇൻഷുറൻസ് മേഖലയിൽ മികച്ച മുന്നേറ്റമാണുണ്ടായിട്ടുള്ളത്. അതിനാൽ തന്നെ നിയമനത്തിലും മികച്ച പുരോഗതിയാണ് ഉണ്ടായിട്ടുള്ളതെന്നും നൗകരിയുടെ ചീഫ് ബിസ്സിനെസ്സ് ഓഫീസർ പവൻ ഗോയൽ പറഞ്ഞു.