image

9 Oct 2022 12:30 PM IST

News

റോഡ് ഗതാഗത-ഹൈവേ മേഖലയില്‍ 248 പദ്ധതികള്‍ വൈകുന്നതായി റിപ്പോര്‍ട്ട്

MyFin Desk

റോഡ് ഗതാഗത-ഹൈവേ മേഖലയില്‍ 248 പദ്ധതികള്‍ വൈകുന്നതായി റിപ്പോര്‍ട്ട്
X

Summary

ഡെല്‍ഹി: റോഡ് ഗതാഗത, ഹൈവേ മേഖലയില്‍ 248 പദ്ധതികള്‍ വൈകുന്നതായി റിപ്പോര്‍ട്ട്. റെയില്‍വേയില്‍ 116 പദ്ധതികള്‍, പെട്രോളിയം മേഖലയില്‍ 88 പദ്ധതികള്‍ എന്നിവയും വൈകുന്നതായി കേന്ദ്ര സര്‍ക്കാര്‍ പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഓഗസ്റ്റിലെ അടിസ്ഥാന സൗകര്യ മേഖലയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടനുസരിച്ചാണ് 831 പദ്ധതികളില്‍ 248 എണ്ണം വൈകുന്നതായി രേഖപ്പെടുത്തിയത്. റെയില്‍വേ മേഖലയിലെ 173 പദ്ധതികളില്‍ 116 എണ്ണവും, പെട്രോളിയം മേഖലയിലെ 139 പദ്ധതികളില്‍ 88 എണ്ണവും കാലതാമസം നേരിടുന്നുണ്ട്. പദ്ധതി നടപ്പാക്കുന്ന ഏജന്‍സികള്‍ ഓണ്‍ലൈന്‍ […]


ഡെല്‍ഹി: റോഡ് ഗതാഗത, ഹൈവേ മേഖലയില്‍ 248 പദ്ധതികള്‍ വൈകുന്നതായി റിപ്പോര്‍ട്ട്. റെയില്‍വേയില്‍ 116 പദ്ധതികള്‍, പെട്രോളിയം മേഖലയില്‍ 88 പദ്ധതികള്‍ എന്നിവയും വൈകുന്നതായി കേന്ദ്ര
സര്‍ക്കാര്‍ പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഓഗസ്റ്റിലെ അടിസ്ഥാന സൗകര്യ മേഖലയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടനുസരിച്ചാണ് 831 പദ്ധതികളില്‍ 248 എണ്ണം വൈകുന്നതായി രേഖപ്പെടുത്തിയത്. റെയില്‍വേ മേഖലയിലെ 173 പദ്ധതികളില്‍ 116 എണ്ണവും, പെട്രോളിയം മേഖലയിലെ 139 പദ്ധതികളില്‍ 88 എണ്ണവും കാലതാമസം നേരിടുന്നുണ്ട്.

പദ്ധതി നടപ്പാക്കുന്ന ഏജന്‍സികള്‍ ഓണ്‍ലൈന്‍ കമ്പ്യൂട്ടറൈസ്ഡ് മോണിറ്ററിംഗ് സിസ്റ്റത്തില്‍ (ഒസിഎംഎസ്) നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍, 150 കോടി രൂപയോ അതില്‍ കൂടുതലോ ചെലവ് വരുന്ന കേന്ദ്ര മേഖലയിലെ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോജക്ടുകള്‍ നിരീക്ഷിക്കാന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് പ്രോജക്ട് മോണിറ്ററിംഗ് ഡിവിഷനാണ് (ഐപിഎംഡി) ചുമതല. സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയത്തിന് കീഴിലാണ് ഐപിഎംഡി വരുന്നത്. മുനീറാബാദ്-മഹബൂബ്‌നഗര്‍ റെയില്‍ പദ്ധതിയാണ് ഏറ്റവും കാലതാമസം നേരിടുന്ന പദ്ധതി. ഇത് 276 മാസമാണ് വൈകിയിരിക്കുന്നത്.

ഏറ്റവും കാലതാമസം നേരിടുന്ന രണ്ടാമത്തെ പദ്ധതി ബേലാപൂര്‍-സീവുഡ്-അര്‍ബന്‍ വൈദ്യുതീകരിച്ച ഇരട്ട പാതയാണ്, ഇത് 228 മാസം വൈകി. കൊട്ടിപ്പള്ളി-നരസാപൂര്‍ റെയില്‍ പദ്ധതി 216 മാസമാണ് വൈകിയത്. ഇത്് ഏറ്റവും കാലതാമസം നേരിടുന്ന മൂന്നാമത്തെ പദ്ധതിയാണ്. റോഡ് ഗതാഗത, ഹൈവേ മേഖലയെ സംബന്ധിച്ച്, 831 പദ്ധതികളുടെ നടത്തിപ്പിന്റെ മൊത്തം ചെലവ് അനുവദിച്ചപ്പോള്‍ 4,92,741.89 കോടി രൂപയായിരുന്നു. എന്നാല്‍ ഇത് പിന്നീട് 5,40,815.51 കോടി രൂപയായി, ഇത് 9.8 ശതമാനം ഉയര്‍ന്ന ചെലവാണ് സൂചിപ്പിക്കുന്നതെന്നും പറയുന്നു. 2022 ഓഗസ്റ്റ് വരെ ഈ പദ്ധതികള്‍ക്കായി ചെലവഴിച്ചത് 3,21,001 കോടി രൂപയാണ്, അതായത് പ്രതീക്ഷിച്ച ചെലവിന്റെ 59.4 ശതമാനം.

റെയില്‍വേയെ സംബന്ധിച്ച്, 173 പ്രോജക്ടുകളുടെ യഥാര്‍ത്ഥ ചെലവ് 3,72,761.45 കോടി രൂപയായിരുന്നു, എന്നാല്‍ ഇത് പിന്നീട് 6,19,569.99 കോടി രൂപയായി കണക്കാക്കപ്പെട്ടു. ഇത് 66.2 ശതമാനം ഉയര്‍ന്ന ചെലവിനെയാണ് സൂചിപ്പിക്കുന്നത്. ഓഗസ്റ്റ് വരെ ഈ പദ്ധതികള്‍ക്കായി ചെലവഴിച്ചത് 3,43,528.75 കോടി രൂപയാണ്, അതായത് പ്രതീക്ഷിച്ച ചെലവിന്റെ 55.4 ശതമാനം. പെട്രോളിയം മേഖലയില്‍, 139 പദ്ധതികള്‍ നടപ്പിലാക്കുന്നതിനുള്ള യഥാര്‍ത്ഥ ചെലവ് 3,66,013.55 കോടി രൂപയായിരുന്നു, എന്നാല്‍ ഇത് പിന്നീട് 3,86,263.94 കോടി രൂപയായി കണക്കാക്കപ്പെട്ടു. ഇത് 5.5 ശതമാനം ഉയര്‍ന്ന ചെലവാണ്. ഓഗസ്റ്റ് വരെ ഈ പദ്ധതികള്‍ക്കായി ചെലവഴിച്ചത് 1,36,450.2 കോടി രൂപയാണ്, അതായത് പ്രതീക്ഷിച്ച ചെലവിന്റെ 35.3 ശതമാനം.