image

11 Oct 2022 10:47 AM IST

Technology

ഓഹരികളുടെ ബൈബാക്ക് പരിഗണിക്കാനൊരുങ്ങി ഇന്‍ഫോസിസ്

MyFin Desk

ഓഹരികളുടെ ബൈബാക്ക് പരിഗണിക്കാനൊരുങ്ങി ഇന്‍ഫോസിസ്
X

Summary

  സെപ്തംബര്‍ പാദത്തിലെ വരുമാനം കണക്കിലെടുത്ത് ഓഹരികളുടെ ബൈബാക്ക് പരിഗണിക്കുമെന്ന് ഇന്‍ഫോസിസ്. ഓപ്പണ്‍ മാര്‍ക്കറ്റില്‍ ലഭ്യമായ ഓഹരികളുടെ എണ്ണം കുറയ്ക്കുന്നതിനായി ഒരു കമ്പനി ഓഹരികള്‍ വാങ്ങുന്നതിനെയാണ് ബൈബാക്ക് എന്ന് പറയുന്നത്. 2021 സെപ്റ്റംബറില്‍ ഇന്‍ഫോസിസ് 9,200 കോടി രൂപയുടെ ഓഹരികള്‍ ബൈബാക്ക് നടത്തി. 2021ന് മുമ്പ് ഇന്‍ഫോസിസ് 2019-ല്‍ 8,260 കോടി രൂപയുടെയും 2017-ല്‍ 13,000 കോടി രൂപയുടെയും ബൈബാക്ക് പൂര്‍ത്തിയാക്കിയിരുന്നു. അതേസമയം ഇന്‍ഫോസിസ് സെപ്റ്റംബര്‍ പാദത്തിലെ സാമ്പത്തിക ഫലം ഒക്ടോബര്‍ 13 ന് പ്രഖ്യാപിക്കും. 2023 […]


സെപ്തംബര്‍ പാദത്തിലെ വരുമാനം കണക്കിലെടുത്ത് ഓഹരികളുടെ ബൈബാക്ക് പരിഗണിക്കുമെന്ന് ഇന്‍ഫോസിസ്. ഓപ്പണ്‍ മാര്‍ക്കറ്റില്‍ ലഭ്യമായ ഓഹരികളുടെ എണ്ണം കുറയ്ക്കുന്നതിനായി ഒരു കമ്പനി ഓഹരികള്‍ വാങ്ങുന്നതിനെയാണ് ബൈബാക്ക് എന്ന് പറയുന്നത്.

2021 സെപ്റ്റംബറില്‍ ഇന്‍ഫോസിസ് 9,200 കോടി രൂപയുടെ ഓഹരികള്‍ ബൈബാക്ക് നടത്തി. 2021ന് മുമ്പ് ഇന്‍ഫോസിസ് 2019-ല്‍ 8,260 കോടി രൂപയുടെയും 2017-ല്‍ 13,000 കോടി രൂപയുടെയും ബൈബാക്ക് പൂര്‍ത്തിയാക്കിയിരുന്നു.

അതേസമയം ഇന്‍ഫോസിസ് സെപ്റ്റംബര്‍ പാദത്തിലെ സാമ്പത്തിക ഫലം ഒക്ടോബര്‍ 13 ന് പ്രഖ്യാപിക്കും. 2023 സാമ്പത്തിക വര്‍ഷത്തേക്കുള്ള ഇടക്കാല ലാഭവിഹിതവും കമ്പനിയുടെ ബോര്‍ഡ് പരിഗണിക്കും. നിലവിലെ വിപണി വിലയില്‍ ഇന്‍ഫോസിസിന് 2.1 ശതമാനത്തിലധികം ലാഭവിഹിതമുണ്ട്.