image

15 Oct 2022 10:57 AM IST

നവജാത ശിശുക്കള്‍ക്ക് ജനനസര്‍ട്ടിഫിക്കറ്റിനൊപ്പം ആധാര്‍ എന്റോള്‍മെന്റും

MyFin Desk

നവജാത ശിശുക്കള്‍ക്ക് ജനനസര്‍ട്ടിഫിക്കറ്റിനൊപ്പം ആധാര്‍ എന്റോള്‍മെന്റും
X

Summary

 നവജാതശിശുക്കള്‍ക്കുള്ള ആധാര്‍ എന്റോള്‍മെന്റ്, ജനന സര്‍ട്ടിഫിക്കറ്റുകള്‍ക്കൊപ്പം അടുത്ത മാസങ്ങള്‍ക്കുള്ളില്‍ എല്ലാ സംസ്ഥാനങ്ങളിലും ലഭ്യമാകുമെന്ന്  സര്‍ക്കാര്‍. നിലവില്‍ 16 സംസ്ഥാനങ്ങളില്‍ ആധാറുമായി ബന്ധിപ്പിച്ച ജനന രജിസ്‌ട്രേഷന്‍ ഉണ്ട്. ആധാര്‍ നമ്പര്‍ നല്‍കുന്ന സര്‍ക്കാര്‍ ഏജന്‍സിയായ യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും ഈ സൗകര്യം നല്‍കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായാണ് റിപ്പോര്‍ട്ട്. അഞ്ചു വയസ്സുവരെയുള്ള കുട്ടികള്‍ക്കായി, ബയോമെട്രിക്‌സ് എടുക്കില്ല. അവരുടെ മാതാപിതാക്കളുടെ യുഐഡിയുമായി ബന്ധിപ്പിച്ചിട്ടുള്ള ജനസംഖ്യാ വിവരങ്ങളുടെയും മുഖചിത്രത്തിന്റെയും അടിസ്ഥാനത്തിലാണ് അവരുടെ യുഐഡി […]


നവജാതശിശുക്കള്‍ക്കുള്ള ആധാര്‍ എന്റോള്‍മെന്റ്, ജനന സര്‍ട്ടിഫിക്കറ്റുകള്‍ക്കൊപ്പം അടുത്ത മാസങ്ങള്‍ക്കുള്ളില്‍ എല്ലാ സംസ്ഥാനങ്ങളിലും ലഭ്യമാകുമെന്ന് സര്‍ക്കാര്‍. നിലവില്‍ 16 സംസ്ഥാനങ്ങളില്‍ ആധാറുമായി ബന്ധിപ്പിച്ച ജനന രജിസ്‌ട്രേഷന്‍ ഉണ്ട്. ആധാര്‍ നമ്പര്‍ നല്‍കുന്ന സര്‍ക്കാര്‍ ഏജന്‍സിയായ യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും ഈ സൗകര്യം നല്‍കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായാണ് റിപ്പോര്‍ട്ട്.
അഞ്ചു വയസ്സുവരെയുള്ള കുട്ടികള്‍ക്കായി, ബയോമെട്രിക്‌സ് എടുക്കില്ല. അവരുടെ മാതാപിതാക്കളുടെ യുഐഡിയുമായി ബന്ധിപ്പിച്ചിട്ടുള്ള ജനസംഖ്യാ വിവരങ്ങളുടെയും മുഖചിത്രത്തിന്റെയും അടിസ്ഥാനത്തിലാണ് അവരുടെ യുഐഡി പ്രോസസ്സ് ചെയ്യുന്നത്. അതിനാല്‍, കുട്ടിക്ക് അഞ്ച്, 15 വയസ്സ് തികയുമ്പോള്‍ ബയോമെട്രിക് അപ്‌ഡേറ്റ് (പത്ത് വിരലുകള്‍, ഐറിസ്, മുഖചിത്രം) ആവശ്യമാണ്.
ആയിരത്തിലധികം സംസ്ഥാന, കേന്ദ്ര ഗവണ്‍മെന്റ് പദ്ധതികള്‍ക്കായി ഗുണഭോക്താക്കളെ തിരിച്ചറിയുന്നതിനും, ആനുകൂല്യങ്ങള്‍ കൈമാറ്റം ചെയ്യുന്നതിനും ആധാറിനെയാണ് ആശ്രയിക്കുന്നത്. ഇതുവരെ 134 കോടി ആധാറുകള്‍ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം, ആധാറിന്റെ അപ്ഡേറ്റുകളും എന്റോള്‍മെന്റുകളും ഏകദേശം 20 കോടിയായി വര്‍ദ്ധിച്ചു. ഇതില്‍ നാല് കോടിയും പുതിയ എന്റോള്‍മെന്റുകളാണ്, ഇതില്‍ നവജാത ശിശുക്കളും, 18 വയസ്സ് വരെയുള്ള കുട്ടികളും ഉള്‍പ്പെടുന്നു. മുപ്പത് ലക്ഷം മാത്രമാണ് മുതിര്‍ന്നവര്‍ക്കുള്ള പുതിയ എന്റോള്‍മെന്റ്. ജനനസമയത്ത് ജനന സര്‍ട്ടിഫിക്കറ്റ് സഹിതം ആധാര്‍ നല്‍കിയിട്ടുണ്ടെന്ന് ഉറപ്പാക്കുകയാണ് ഇപ്പോള്‍ ലക്ഷ്യമിടുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.