image

16 Oct 2022 6:10 AM IST

പട്ടിണി സൂചികയിൽ ഇന്ത്യ 107 -ാം സ്ഥാനത്ത്, മാനദണ്ഡമറിയാം

MyFin Desk

പട്ടിണി സൂചികയിൽ ഇന്ത്യ 107 -ാം സ്ഥാനത്ത്, മാനദണ്ഡമറിയാം
X

Summary

ഡെൽഹി: രാജ്യത്ത് പോഷകാഹാരത്തിന്റെ ലഭ്യത കുറയുന്നുവെന്ന് വ്യക്തമാക്കി ആ​ഗോള പട്ടിണി സൂചിക (​​ഗ്ലോബൽ ഹങ്കർ ഇൻഡക്സ് അഥവാ ജിഎച്ച്ഐ). സൂചികയിൽ 107ാം സ്ഥാനത്തേക്കാണ് ഇന്ത്യ ഇക്കുറി പിന്തള്ളപ്പെട്ടത്. ആകെ 1‍21 രാജ്യങ്ങളാണ് പട്ടികയിൽ ഉൾപ്പെടുന്നത്. 2021ൽ 101-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. കൺസേൺ വേൾഡ് വൈഡും വെൽറ്റ് ഹംഗർ ഹിൽഫും ചേർന്നാണ് പട്ടിക തയാറാക്കിയിട്ടുള്ളത്. പട്ടിണിയുടെ കാഠിന്യം അനുസരിച്ച് രാജ്യങ്ങളെ തരംതിരിക്കുന്ന പട്ടികയിൽ 29.1 ആണു ഇന്ത്യയ്ക്കു കിട്ടിയ സ്‌കോർ. ഇത് ‘ഗുരുതരം’ അഥവാ സീരിയസ് ഹങ്കർ എന്ന […]


ഡെൽഹി: രാജ്യത്ത് പോഷകാഹാരത്തിന്റെ ലഭ്യത കുറയുന്നുവെന്ന് വ്യക്തമാക്കി ആ​ഗോള പട്ടിണി സൂചിക (​​ഗ്ലോബൽ ഹങ്കർ ഇൻഡക്സ് അഥവാ ജിഎച്ച്ഐ). സൂചികയിൽ 107ാം സ്ഥാനത്തേക്കാണ് ഇന്ത്യ ഇക്കുറി പിന്തള്ളപ്പെട്ടത്. ആകെ 1‍21 രാജ്യങ്ങളാണ് പട്ടികയിൽ ഉൾപ്പെടുന്നത്. 2021ൽ 101-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. കൺസേൺ വേൾഡ് വൈഡും വെൽറ്റ് ഹംഗർ ഹിൽഫും ചേർന്നാണ് പട്ടിക തയാറാക്കിയിട്ടുള്ളത്.

പട്ടിണിയുടെ കാഠിന്യം അനുസരിച്ച് രാജ്യങ്ങളെ തരംതിരിക്കുന്ന പട്ടികയിൽ 29.1 ആണു ഇന്ത്യയ്ക്കു കിട്ടിയ സ്‌കോർ. ഇത് ‘ഗുരുതരം’ അഥവാ സീരിയസ് ഹങ്കർ എന്ന കാറ്റ​ഗറിയിൽ ഉൾപ്പെടുന്ന സ്കോർ ബാൻഡാണ്.ജിഎച്ച്ഐ പട്ടികയിൽ ബെലറൂസാണ് ഒന്നാം സ്ഥാനത്തുള്ളത്. ബോസ്‌നിയയും ചിലിയുമാണു രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ഏഷ്യൻ രാജ്യങ്ങളിൽ ചൈനയും കുവൈത്തുമാണു മുന്നിൽ. ‌ ചൈന നാലാം സ്ഥാനത്താണ്.

ഇന്ത്യയുടെ അയൽ രാജ്യങ്ങളായ നേപ്പാൾ - 81, പാകിസ്ഥാൻ -99, ശ്രീലങ്ക -64, ബംഗ്ലാദേശ് -84 എന്നിവയ്ക്കു പിന്നിലാണ് നിലവിൽ ഇന്ത്യയുടെ സ്ഥാനം.ആഗോള പട്ടിണി സാഹചര്യം ഭയാനകമാണെന്നാണ് ഈ വർഷത്തെ ജിഎച്ച്ഐ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. കോവിഡ് -19 മഹാമാരിയുമായി ബന്ധപ്പെട്ടുള്ള ആഘാതങ്ങൾക്ക് പുറമേ, റഷ്യ- ഉക്രെയ്ൻ യുദ്ധം പോലുള്ള ഒന്നിലധികം പ്രതിസന്ധികളും ഭക്ഷണം, ഇന്ധനം, വളം എന്നിവയുടെ വിലയിലുണ്ടായ വർധനവും ജനങ്ങൾക്കിടയിൽ പോഷകാഹാരത്തിന്റെ ലഭ്യതയെ ബാധിച്ചു.

പോഷകാഹാരക്കുറവ്, ശിശുവളർച്ചാ മുരടിപ്പ്, ശിശുമരണ നിരക്ക്, കുട്ടികളിലെ ശരീരശോഷണം, എന്നീ ഘടകങ്ങൾ അടിസ്ഥാനമാക്കിയാണു ജിഎച്ച്ഐയിൽ സ്‌കോർ കണക്കാക്കുന്നത്. ഈ രീതി പ്രകാരം 9.9-ൽ താഴെയുള്ള സ്‌കോർ ‘കുറഞ്ഞത്’, 10-19.9 വരെ ’മിതമായത്’, 20-34.9 ‘ഗൗരവമേറിയത്’, 35-49.9 ‘അപകടകരം’, 50-ന് മുകളിലുള്ളത് ‘അങ്ങേയറ്റം ഭീതിപ്പെടുത്തുന്നത്’ എന്നിങ്ങനെയാണ് സൂചിപ്പിക്കുന്നത്. 2014 മുതൽ ജിഎച്ച്ഐ പട്ടികയിൽ ഇന്ത്യ പിന്നോട്ട് പോകുന്ന കാഴ്ച്ചയാണുളളത്.

ഇന്ത്യൻ ജനസംഖ്യയിലെ പോഷകാഹാരക്കുറവിന്റെ അനുപാതം 2014-ൽ 14.8 ആയിരുന്നത് 2022-ൽ 16.3 ആയി ഉയർന്നു. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിൽ ശരീശശോഷണത്തിന്റെ വ്യാപനം 2014-ൽ 15.1-ൽ നിന്ന് 2022-ൽ 19.3 ആയി ഉയർന്നുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.