1 Nov 2022 12:29 PM IST
Summary
ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് ഇന്‍ഷുറന്‍സ് കവറേജുമായി ഫെഡറല്‍ ബാങ്ക്. ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്കായി മൂന്ന് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് കവറേജ് നല്‍കുന്ന 'ഗ്രൂപ് ക്രെഡിറ്റ് ഷീല്‍ഡാ'ണ് ബാങ്ക് നല്‍കുന്ന കവറേജ്. ഏജീസ് ഫെഡറല്‍ ലൈഫ് ഇന്‍ഷുറന്‍സുമായി ചേര്‍ന്നാണ് ഈ സൗകര്യം ബാങ്ക് നല്‍കുന്നത്. ഗ്രൂപ് ക്രെഡിറ്റ് ഷീല്‍ഡ് നല്‍കുന്ന കവറേജ്, ഉപഭോക്താവിന്റെ ക്രെഡിറ്റ് ലമിറ്റിന് തുല്യമായിരിക്കും. പരമാവധി മൂന്ന് ലക്ഷം രൂപയാണ് ഒരു വര്‍ഷ കാലാധിയില്‍ ലഭിക്കുന്നത്. ഈ ഇന്‍ഷുറന്‍സ് കവറേജിനായി അധിക രേഖകളോ, മെഡിക്കല്‍ പരിശോധനകളോ […]
ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് ഇന്‍ഷുറന്‍സ് കവറേജുമായി ഫെഡറല്‍ ബാങ്ക്. ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്കായി മൂന്ന് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് കവറേജ് നല്‍കുന്ന 'ഗ്രൂപ് ക്രെഡിറ്റ് ഷീല്‍ഡാ'ണ് ബാങ്ക് നല്‍കുന്ന കവറേജ്. ഏജീസ് ഫെഡറല്‍ ലൈഫ് ഇന്‍ഷുറന്‍സുമായി ചേര്‍ന്നാണ് ഈ സൗകര്യം ബാങ്ക് നല്‍കുന്നത്. ഗ്രൂപ് ക്രെഡിറ്റ് ഷീല്‍ഡ് നല്‍കുന്ന കവറേജ്, ഉപഭോക്താവിന്റെ ക്രെഡിറ്റ് ലമിറ്റിന് തുല്യമായിരിക്കും.
പരമാവധി മൂന്ന് ലക്ഷം രൂപയാണ് ഒരു വര്‍ഷ കാലാധിയില്‍ ലഭിക്കുന്നത്. ഈ ഇന്‍ഷുറന്‍സ് കവറേജിനായി അധിക രേഖകളോ, മെഡിക്കല്‍ പരിശോധനകളോ നടത്തേണ്ടതില്ല. സിംഗിള്‍ പ്രീമിയം പ്ലാനാണ്. ഈ പ്ലാന്‍ ഓണ്‍ലൈനായി വെറും മൂന്ന് മിനിറ്റുകൊണ്ട് വാങ്ങിക്കുകയും ചെയ്യാം.
നിലവില്‍ ഫെഡറല്‍ ബാങ്ക് സെലസ്റ്റ, ഇംപീരിയോ, സിഗ്‌നെറ്റ് എന്നീ മൂന്ന് കാര്‍ഡുകളാണ് പുറത്തിറക്കുന്നത്. വിസ, മാസ്റ്റര്‍കാര്‍ഡ്, റൂപേ എന്നിവയുമായി ചേര്‍ന്നാണ് ഇവ പുറത്തിറക്കുന്നത്. ഗ്രൂപ് ക്രെഡിറ്റ് ഷീല്‍ഡ് ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് അവരുടെ ക്രെഡിറ്റ് കാര്‍ഡിലെ ചെലവാക്കലിന് കവറേജ് നല്‍കും. ക്രെഡിറ്റ് കാര്‍ഡ് ഉടമയ്ക്ക് അപ്രതീക്ഷിതമായി എന്തെങ്കിലും സംഭവിച്ചാല്‍, ആ കടം അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവരുടെ മേല്‍ വരാതിരിക്കും.