3 Nov 2022 11:22 AM IST
Summary
ഡെല്‍ഹി: എച്ച്ഡിഎഫ്‌സി ലിമിറ്റഡിന്റെ സെപ്റ്റംബറില്‍ അവസാനിച്ച പാദത്തിലെ കണ്‍സോളിഡേറ്റഡ് അറ്റാദായം 24 ശതമാനം വര്‍ധിച്ച് 7,043 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 5,670 കോടി രൂപയായിരുന്നു അറ്റാദായം. അവലോകന പാദത്തില്‍ കമ്പനിയുടെ മൊത്ത വരുമാനം മുന്‍ വര്‍ഷം രേഖപ്പെടുത്തിയ 38,603 കോടി രൂപയില്‍ നിന്ന് 43,927 കോടി രൂപയായി ഉയര്‍ന്നു. കമ്പനിയുടെ സ്റ്റാന്‍ഡ്-എലോണ്‍ അറ്റാദായം മുന്‍ വര്‍ഷത്തെ ഇതേ പാദത്തിലെ 3,780 കോടി രൂപയില്‍ നിന്നും 18 ശതമാനം വര്‍ധിച്ച് 4,454 കോടി രൂപയായി. […]
ഡെല്‍ഹി: എച്ച്ഡിഎഫ്‌സി ലിമിറ്റഡിന്റെ സെപ്റ്റംബറില്‍ അവസാനിച്ച പാദത്തിലെ കണ്‍സോളിഡേറ്റഡ് അറ്റാദായം 24 ശതമാനം വര്‍ധിച്ച് 7,043 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 5,670 കോടി രൂപയായിരുന്നു അറ്റാദായം. അവലോകന പാദത്തില്‍ കമ്പനിയുടെ മൊത്ത വരുമാനം മുന്‍ വര്‍ഷം രേഖപ്പെടുത്തിയ 38,603 കോടി രൂപയില്‍ നിന്ന് 43,927 കോടി രൂപയായി ഉയര്‍ന്നു. കമ്പനിയുടെ സ്റ്റാന്‍ഡ്-എലോണ്‍ അറ്റാദായം മുന്‍ വര്‍ഷത്തെ ഇതേ പാദത്തിലെ 3,780 കോടി രൂപയില്‍ നിന്നും 18 ശതമാനം വര്‍ധിച്ച് 4,454 കോടി രൂപയായി.
സ്റ്റാന്‍ഡ്-എലോണ്‍ അടിസ്ഥാനത്തില്‍ മൊത്തം വരുമാനം മുന്‍ വര്‍ഷം ഇതേ പാദത്തിലെ 12,226 കോടി രൂപയില്‍ നിന്ന് അവലോകന പാദത്തില്‍ 15,036 കോടി രൂപയായി ഉയര്‍ന്നു. രണ്ടാം പാദത്തിലെ അറ്റ പലിശ വരുമാനം മുന്‍ വര്‍ഷത്തെ 4,110 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 13 ശതമാനം ഉയര്‍ന്ന് 4,639 കോടി രൂപയായി. സെപ്റ്റംബര്‍ പാദത്തിന്റെ അവസാനം അറ്റ പലിശ മാര്‍ജിന്‍ 3.4 ശതമാനമായിരുന്നു.