ഓഹരി വിപണിയില്‍ സാങ്കേതിക വിശകലനത്തിനുപയോഗിക്കുന്ന ഏറ്റവും പ്രചാരമുള്ള ഒരു ഓസിലേറ്ററാണ് ആര്‍എസ്‌ഐ . ഒരു ആസ്തിയുടെ...
ഓഹരി വിപണിയില്‍ സാങ്കേതിക വിശകലനത്തിനുപയോഗിക്കുന്ന ഏറ്റവും പ്രചാരമുള്ള ഒരു ഓസിലേറ്ററാണ് ആര്‍എസ്‌ഐ . ഒരു ആസ്തിയുടെ വിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളില്‍ നിന്നും അത് അമിത വാങ്ങലിനോ (overbought), അമിത വില്‍പ്പനയ്ക്കോ (oversold) വിധേയമായിട്ടുണ്ടോ എന്ന് മനസിലാക്കാന്‍ ഈ സൂചകം സഹായിക്കുന്നു. 0 മുതല്‍ 100 വരെയുള്ള ഒരു ബാന്‍ഡിനിടയിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്.
നിക്ഷേപകര്‍ക്ക് വിപണിയിലെ ചെറിയ കാലയളവിലുണ്ടാകുന്ന അമിത വില്‍പന-വാങ്ങലുകള്‍ മനസിലാക്കാന്‍ ഇതിലൂടെ സാധിക്കും. ആര്‍എസ്‌ഐ ഓസിലേറ്ററിന്റെ മൂല്യം ഉയര്‍ന്ന നിലയിലെത്തിയാല്‍ ആസ്തി അമിതമായി വാങ്ങിയെന്ന് (overbought) മനസിലാക്കാം. അത് താഴ്ന്ന നിലയിലെത്തിയാല്‍ ആസ്തി അമിതമായി വിറ്റുപോയതായും (oversold) മനസിലാക്കാം. ആര്‍എസ്‌ഐ 70% നു മുകളില്‍ ആയിരിക്കുമ്പോള്‍ അമിത വാങ്ങല്‍ (overbought) ആയും 30% നു താഴെയാണെങ്കില്‍ അമിത വില്‍പ്പന (oversold) ആയും കണക്കാക്കുന്നു. ആര്‍എസ്‌ഐ 30% നു മുകളില്‍ കടക്കുമ്പോള്‍ അവിടെ ബുള്ളിഷ് സിഗ്‌നലാണ് (bullish signal) പ്രകടമാവുന്നത്, ആര്‍എസ്‌ഐ 70% നു താഴേക്ക് വരുമ്പോള്‍ ബെയറിഷ് സിഗ്‌നലും (bearish signal).