ഒരു പ്രത്യേക കാലയളവില്‍ മൂല്യം കുറഞ്ഞതായി കാണപ്പെടുന്ന (undervalued) ഓഹരികളില്‍ നിക്ഷേപിക്കുന്ന ഫണ്ടുകളാണ് വാല്യൂ ഫണ്ടുകള്‍ (Value fund). ഓഹരികളുടെ...
ഒരു പ്രത്യേക കാലയളവില്‍ മൂല്യം കുറഞ്ഞതായി കാണപ്പെടുന്ന (undervalued) ഓഹരികളില്‍ നിക്ഷേപിക്കുന്ന ഫണ്ടുകളാണ് വാല്യൂ ഫണ്ടുകള്‍ (Value fund). ഓഹരികളുടെ അടിസ്ഥാന ഘടകങ്ങള്‍ ശക്തമാണെങ്കിലും സാമ്പത്തിക മാന്ദ്യം മൂലമോ മറ്റ് താല്‍ക്കാലിക തിരിച്ചടികള്‍ കൊണ്ടോ അവയുടെ വില കുറഞ്ഞിരിക്കുന്നതിനെയാണ് അണ്ടര്‍ വാല്യൂഡ് എന്ന് വിളിക്കുന്നത്.
വാല്യൂ ഇന്‍വെസ്റ്റിംഗ് എപ്പോഴും ഒരു ദീര്‍ഘകാല നിക്ഷേപ പദ്ധതിയായിരിക്കും. വിപണി അതിന്റെ പൂര്‍ണതയില്‍ എത്തുമ്പോള്‍ ഇപ്പോള്‍ വില കുറഞ്ഞു കാണപ്പെടുന്ന ഓഹരികള്‍ നല്ല ഫലം പുറപ്പെടുവിയ്ക്കും. അപ്പോള്‍ നിക്ഷേപകന് അതിന്റെ നേട്ടം കൊയ്യാനാകും. ഇതാണ് വാല്യൂ ഇന്‍വെസ്റ്ററിന്റെ നിക്ഷേപ തന്ത്രം. വാല്യൂ ഇന്‍വെസ്റ്റിംഗിന് ഉപയോഗിക്കാവുന്ന ഓഹരികള്‍ ലാര്‍ജ്-കാപ്, മിഡ്-കാപ്, സ്മാള്‍-കാപ് വിഭാഗങ്ങളില്‍ നിന്നെല്ലാം ലഭ്യമാണ്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇവയില്‍ നിന്ന് മികച്ച വരുമാനം നേടാനാകും.
വാല്യു ഫണ്ടുകള്‍ വ്യത്യസ്ത കാരണങ്ങളാല്‍ മോശം അവസ്ഥകളിലേക്ക് എത്താറുണ്ട്. വിവിധ കാരണങ്ങളാല്‍ കമ്പനികള്‍ അവരുടെ യഥാര്‍ത്ഥ ഓഹരി മൂല്യത്തിന് താഴെ വ്യാപാരം നടത്തുന്ന സാഹചര്യം ഉണ്ടാകുന്നു. വിപണിയിലെ ഈ പ്രശ്നങ്ങള്‍ കണ്ടെത്തുന്നതിനുള്ള നൈപുണ്യം വാല്യു ഫണ്ട് മാനേജര്‍മാര്‍ക്കുണ്ട്. ഈ അപര്യാപ്തകള്‍ തിരുത്തിയാല്‍ ഓഹരി വിലയിലെ വര്‍ധനവിലൂടെ നിക്ഷേപകന് നേട്ടമുണ്ടാകാം.